'അവർക്ക് ശരിയെന്ന് തോന്നുന്നത് അവർ ചെയ്തു... എനിക്ക് അതിൽ വിഷമമില്ല'; ജാസ്മിന്റെ മാതാപിതാക്കളെ കുറിച്ച് ​ഗബ്രി

ഗബ്രി പുറത്തായതോടെ ആകെ തകർന്ന അവസ്ഥയിലായിരുന്നു ജാസ്മിൻ ജാഫർ. തുടക്കത്തിൽ ​ഗബ്രി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ജാസ്മിൻ. ​ഗബ്രി എവിക്ടായി പോയിട്ടില്ലെന്നും സീക്രട്ട് റൂമിലാണെന്നുമാണ് ജാസ്മിൻ കരുതിയിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇനി ​ഗബ്രി തിരികെ വരില്ലെന്ന് ജാസ്മിന് മനസിലായി. ​ഗബ്രി ഹൗസിലുണ്ടായിരുന്നപ്പോൾ ജാസ്മിൻ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതും ഒപ്പം ചേർത്ത് പിടിച്ചിരുന്നതും ​ഗബ്രിയെയായിരുന്നു.

അതുകൊണ്ട് തന്നെ ജാസ്മിനും ​ഗബ്രിയും തങ്ങളോട് ആരോടും സംസാരിക്കാൻ ശ്രമിക്കാറില്ലെന്ന് മറ്റ് മത്സരാർത്ഥികളും പരാതിപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലായ രണ്ടുപേരെ പോലെയാണ് പെരുമാറിയിരുന്നതെങ്കിലും സഹമത്സരാർത്ഥികൾ ചോദിക്കുമ്പോൾ തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഒരിക്കൽ തനിക്ക് ​ഗബ്രിയോടുള്ള പ്രണയം ജാസ്മിൻ ​ഗബ്രിയോട് പറയുകയും ചെയ്തിരുന്നു.

Jasmin Jaffar gabri

പക്ഷെ പ്രണയം സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ​ഗബ്രിയുടെ മറുപടി. ​ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം പ്രേക്ഷകർക്കെന്നപോലെ തന്നെ ജാസ്മിന്റെ മാതാപിതാക്കൾക്കും താൽപര്യമുണ്ടായിരുന്നില്ല. ഫാമിലി വീക്കിന്റെ ഭാ​ഗമായി ​ഹൗസിൽ മകളെ കാണാൻ വന്നപ്പോൾ ഇരുവരും അത് പറയാതെ പറയുകയും ചെയ്തിരുന്നു.

ഗബ്രിയുടെ ഓർമക്കായി ജാസ്മിൻ സൂക്ഷിച്ചിരുന്ന മാലയും ഫോട്ടോയും അടക്കം എല്ലാം ജാസ്മിന്റെ പിതാവ് എടുത്ത് മാറ്റ് സ്റ്റോർ റൂമിൽ കൊണ്ടുവെച്ചു. പ്രശ്നങ്ങളും വിഷമങ്ങളും വരുമ്പോൾ തങ്ങളുടെ മുഖം ഓ‍ർത്താൽ മതിയെന്നും ഫാമിലി ഫോട്ടോയിൽ നോക്കിയാൽ മതിയെന്നുമാണ് ജാസ്മിനോട് മാതാപിതാക്കൾ പറഞ്ഞത്. മാതാപിതാക്കൾ വന്ന് പോയശേഷം വളരെ വിരളമായി മാത്രമെ ​ഗബ്രിയുടെ പേര് ജാസ്മിൻ ഹൗസിൽ ഉച്ചരിച്ചിട്ടുള്ളു.

എവിക്ടായി പുറത്ത് വന്നശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് ​ഗബ്രി. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ ലൈവിൽ സംസാരിക്കവെ ജാസ്മിന്റെ കുടുംബത്തെ കുറിച്ച് ​ഗബ്രി സംസാരിച്ചു. ജാസ്മിന്റെ പിതാവ് മാല അടക്കം എടുത്ത മാറ്റിയ സംഭവത്തിൽ എന്താണ് പറയാനുള്ളതെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചപ്പോഴാണ് ​ഗബ്രി പ്രതികരിച്ചത്. ചെയിൻ മാറ്റുന്നത് കണ്ടപ്പോൾ ഫീലായില്ല. അതിന്റെ ആവശ്യമില്ലല്ലോ.

അവർക്ക് ഇതൊക്കെ ​ഗെയിമിന്റെ ഭാ​ഗമല്ലേ. എല്ലാ പാരന്റ്സും അവരുടെ മക്കൾക്ക് ഏറ്റവും ബെസ്റ്റായിട്ടുള്ള കാര്യങ്ങൾ ചെയ്യാനാണ് ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. അതിൽ എനിക്ക് കുഴപ്പമില്ല. അതിൽ ഒരു തെറ്റുമില്ല. അവർക്ക് ശരിയെന്ന് തോന്നുന്നത് അവർ ചെയ്തു എനിക്ക് അതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. ജാസ്മിൻ എപ്പോഴും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരിക്കും എന്നാണ് ​ഗബ്രി പറഞ്ഞത്.

Jasmin Jaffar gabri

എവിക്ടായി പുറത്ത് വന്നശേഷം ​ഗബ്രി ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം സുഹൃത്തായ പെൺകുട്ടിയെ എന്തിന് കെട്ടിപിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തുവെന്നാണ്. തന്റെ സുഹൃത്തുക്കളോടെല്ലാം താൻ അത്തരത്തിലാണ് പെരുമാറാറുള്ളതെന്നും അതിൽ മറ്റൊരു ഉദ്ദേശവുമില്ലെന്നും ഹൗസിന് പുറത്ത് വന്നശേഷവും ജാസ്മിനുമായി സൗഹൃദം പുലർത്തുമെന്നും ആര് നിന്നില്ലെങ്കിലും ‍ജാസ്മിനൊപ്പം താൻ നിൽക്കുമെന്നുമാണ് ​ഗബ്രി പറഞ്ഞത്.

അതേസമയം എവിക്ടായി പുറത്ത് വന്നശേഷം എല്ലാ അഭിമുഖങ്ങളിലും ജാസ്മിനെ കുറിച്ച് ​ഗബ്രി സംസാരിക്കാൻ തുടങ്ങിയതോടെ ജാസ്മിന്റെ മാതാപിതാക്കൾ ​ഗബ്രിയെ വിളിച്ച് താക്കീത് നൽകിയതായി കഴിഞ്ഞ ദിവസം സിബിൻ ലൈവിൽ പറഞ്ഞിരുന്നു. അതേസമയം ​ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ എന്ന യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി.

ഒമ്പത് വയസ് വരെ ജാസ്മിൻ ഒറ്റയ്ക്കായിരുന്നു. പിന്നീടാണ് അനുജൻ വരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് കൊഞ്ചിച്ചാണ് അവളെ വളർത്തിയത്. ഭയങ്കര കുസൃതിയുമായിരുന്നു. ആരെങ്കിലും എന്തെന്ന് ചോദിച്ചാൽ കുന്തെന്ന് പറയുന്ന സ്വഭാവമയിരുന്നു. കുരുത്തക്കേടാണ്. എന്തുപറഞ്ഞാലും കേൾക്കാത്ത സ്വഭാവം. സ്കൂളിൽ എന്നും പോകും. പഠിക്കയും ചെയ്യും. പക്ഷെ നല്ല ചട്ടമ്പിയായിരുന്നു എന്നാണ് ജാസ്മിനെ കുറിച്ച് സംസാരിക്കവെ മാതാപിതാക്കൾ ഹൗസിൽ വെച്ച് പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X