'ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട് പ്രണയമില്ല, ഇനി വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കേണ്ടി വരും'
അങ്ങനെ മൂന്ന് മാസത്തോളം നീണ്ട ബിഗ് ബോസ് സീസൺ ആറിന്റെ യാത്രയ്ക്ക് തിരശ്ശീല വീണിരിക്കുകയാണ്. ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ റിഷി ഫോർത്ത് റണ്ണറപ്പുമായി. ഈ സീസണിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരുകളിൽ ഒന്നായിരുന്നു ജാസ്മിന്റേത്. തുടക്കത്തിൽ ബിബി മെറ്റീരിയലാണെന്ന് തോന്നിപ്പിച്ച ജാസ്മിൻ പക്ഷെ ജബ്രി കോമ്പോയിൽ വീണുപോയി.
ഇതോടെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നിരുന്നാലും ഇവയെ എല്ലാം മറികടന്നാണ് ജാസ്മിൻ ടോപ് ത്രീയിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിനെ കുറിച്ചും ഹൗസിലേക്ക് നടത്തിയ റീ എൻട്രിയെ കുറിച്ചുമെല്ലാം പ്രതികരിച്ചിരിക്കുകയാണ് ഗബ്രി.

ജാസ്മിനുമായും ലവ് ട്രാക്കുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നാണ് ഗബ്രി പറഞ്ഞത്. അതുമായി സംസാരിച്ച് വീഡിയോ ഇറങ്ങിയാൽ വീണ്ടും താൻ കുറേ തെറി കേൾക്കേണ്ടി വരുമെന്നും അത് ജീവിതത്തെ ബാധിക്കുമെന്നുമാണ് ഗബ്രി പറഞ്ഞത്. ചെന്നൈയിൽ തടിച്ച് കൂടിയ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ബിഗ് ബോസെന്ന ലോകം അവസാനിച്ചതിൽ വിഷമമുണ്ട്.
ഇനി വരാൻ പോകുന്ന കാര്യങ്ങളിൽ എക്സൈറ്റഡാണ്. റീ എൻട്രി നടത്തിയപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു. ആദ്യം ഹൗസിലേക്ക് ഞാൻ നടത്തിയ എൻട്രി എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം ഗോൾഡൺ കളർ സ്യൂട്ടും തേച്ചില്ലെ പെണ്ണെ പാട്ടൊക്കെയായിരുന്നു എന്റേത്. അന്ന് അത് ഇഷ്ടപ്പെടാത്തതുകൊണ്ട് തന്നെ രണ്ടാമത് റീ എൻട്രി കിട്ടുമ്പോൾ നല്ല രീതിയിൽ ഡിസൈൻ ചെയ്ത സ്യൂട്ടൊക്കെ ധരിച്ചെ കയറുവെന്ന് തീരുമാനിച്ചിരുന്നു.
ഹൗസിൽ റീ എൻട്രി നടത്തിയശേഷം ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. എന്നെ പെട്ടിയിലും കൊട്ടയിലും ഒന്നും വിടാതെ നേരിട്ട് മെയിൻ എൻട്രൻസിലൂടെ തന്നെ കേറ്റിയല്ലോ. ഏഴേകാലൊക്കയായപ്പോഴേക്കും ഞാൻ ഹൗസിൽ എത്തിയിരുന്നു. ജാസ്മിനെ തന്നെ ആദ്യം കാണണമെന്ന് എനിക്കുണ്ടായിരുന്നു. എന്ത് വന്നാലും ചിരിച്ചുകൊണ്ട് നേരിടാനാണ് ഞാൻ ജാസ്മിനോട് പറഞ്ഞത്.
എനിക്ക് ജാസ്മിൻ വിന്നറാകണമെന്നായിരുന്നു ആഗ്രഹം. ഞാനും ജാസ്മിനും തമ്മിലുള്ള റിലേഷനെന്താണെന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വന്ന് തന്നെ പറയാം. അല്ലാതെ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലല്ലോ. ആരുടെയും ഗെയിമിനെ തളർത്താനോ വോട്ട് കുറക്കാനോ റീ എൻട്രി നടത്തിയപ്പോൾ ഞാൻ ശ്രമിച്ചിട്ടില്ല. എല്ലാം മറക്കുന്ന ജാസ്മിന്റെ സ്വഭാവം എനിക്ക് ഇഷ്ടമാണ്. അതൊരു വീക്ക്നെസ് കൂടിയാണ്.

പക്ഷെ ആര് എന്ത് പറഞ്ഞാലും അവൾ അത് മറന്ന് വീണ്ടും അവരോട് സംസാരിക്കും. നൂറ് ദിവസം നിൽക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. എന്ത് കാണുന്നുവോ അത് വെച്ചാണ് വോട്ട് കൊടുക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാം ഒരു തരത്തിൽ ഭാഗ്യമാണ്. പിന്നെ എല്ലാ മത്സരാർത്ഥികളോടും സ്നേഹത്തോടെ സംസാരിക്കുക.
ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്. പക്ഷെ പ്രണയമല്ലെന്ന് ഹൗസിൽ വെച്ച് തന്നെ പലപ്പോഴായി ഞാൻ പറഞ്ഞിട്ടുണ്ട്. പ്രാക്ടിക്കലല്ലാത്ത ഒരുപാട് കാരണങ്ങളുണ്ട്. ഇതൊരു കോൺട്രവേർഷ്യൽ ടോപ്പിക്കാണ്. എനിക്ക് ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
ഇനി വീണ്ടും വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കേണ്ടതായും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായും വരും. ബിഗ് ബോസ് എന്റെ ജീവിതമല്ല. ഇതിൽ നിന്നും കിട്ടിയ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകും. സിനിമ തന്നെയാണ് എനിക്ക് പ്രധാനം എന്നാണ് ഗബ്രി പറഞ്ഞത്.


Click it and Unblock the Notifications