ഞാനും കുടുംബവും കടന്ന് പോകുന്നത് നിങ്ങൾ‌ക്ക് ചിന്തിക്കാൻ പറ്റില്ല; ജാസ്മിൻ പുറത്ത് വരുമ്പോൾ...; ​ഗബ്രി

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം കടുത്ത വിമർശനമാണ് ​ഗബ്രിക്ക് നേരെ വരുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുണ്ടായ മത്സരാർത്ഥിയായിരുന്നു ​ഗബ്രി. ജാസ്മിനുമായുള്ള അടുപ്പമാണ് ഇതിന് കാരണമായത്. ജാസ്മിനുമായി പ്രണയമാണോ സൗഹൃദമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ​ഗബ്രിക്കില്ല. ജാസ്മിനുമായുണ്ടാക്കിയ കോംബോയാണ് ​ഗബ്രി ഷോയിൽ നിന്നും പുറത്താകാൻ കാരണമായതെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

തനിക്കും ജാസ്മിനും നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ​ഗബ്രി. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ​ ഗെയ്മിന്റെ കാര്യത്തിൽ ആരും എന്നെ എത്ര വേണമെങ്കിലും തെറി വിളിച്ചോട്ടെ. പക്ഷെ എപ്പോൾ അത് വ്യക്തി ജീവിതത്തെ ബാധിക്കുന്നോ അതാണ് ബൗണ്ടറി. ജാസ്മിൻ ഒരു പെൺകുട്ടിയാണ്. അവളെക്കുറിച്ച് വരുന്ന ചില കമന്റുകൾ വായിക്കുമ്പോൾ അത്രയും വിഷമം വരും.

Gabri  Jasmine

എന്ത് കൊണ്ടാണത് പറയുന്നത് എന്ന് പോലും ആളുകൾ ചിന്തിക്കുന്നില്ല. തെറ്റിനെ ഞാൻ ന്യായീകരിക്കുന്നില്ല. പക്ഷെ അതിന് ഒരു പരിധിയുണ്ട്. ജാസ്മിന്റെ വീട്ടുകാരെ ടാർ​ഗെറ്റ് ചെയ്യേണ്ടതില്ല. തെറ്റ് പറ്റിയെന്നതിന് ജാസ്മിനെ അത്രയും തരം താണ രീതിയിൽ ഉപദ്രവിക്കേണ്ട ആവശ്യം ഇല്ല. പുറത്തിറങ്ങുമ്പോൾ ആ പെൺകുട്ടി അനുഭവിക്കാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതാണ്.

എനിക്കറിയാം. അതിനകത്ത് അത്രയും അനുഭവിച്ചാണ് അവൾ പുറത്തേക്ക് വരുന്നത്. അവളുടെ കൈ പിടിച്ച് ഞാൻ നിൽക്കും. ഭൂമിയിൽ കോടിക്കണക്കിന് ആളുകൾ എതിരെ നിന്നാലും ജാസ്മിന്റെ കൈ പിടിച്ച് കുഴപ്പമില്ലെന്ന് ഞാൻ പറയും. മറ്റ് മത്സരാർത്ഥികളുടെ പിആർ ടീമുകൾ തനിക്കെതിരെ കണ്ടന്റ് ഉണ്ടാക്കിയത് കൊണ്ട് തനിക്ക് നെ​ഗറ്റീവ് ഇമേജ് വന്നെന്നും ​ഗബ്രി പറയുന്നു. പുറത്തിറങ്ങിയ ശേഷം ഞാൻ‍ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കും കുടുംബത്തിനുമേ അറിയൂ.

Gabri  Jasmine

നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല. എന്റെ കമന്റ് ബോക്സിൽ അതിന്റെ ഒരു ശതമാനമേ നിങ്ങൾ കാണൂ. എന്റെ കുടുുംബവും എന്നെ ഇഷ്ടപ്പെടുന്നവരും കടന്ന് പോയതിനെക്കുറിച്ച് അവർക്കും എനിക്കുമേ അറിയൂ. ഇപ്പോൾ പോലും അവർ ഓപ്പണായി എന്നോട് പറഞ്ഞിട്ടില്ല. അപ്പനൊന്നും വ്യക്തമായി പറഞ്ഞിട്ടില്ല. ഇങ്ങനെയാണ് ഉണ്ടായത്, എനിക്കിത്ര വിഷമമായെന്നൊന്നും പറഞ്ഞിട്ടില്ല. അവർ ചോദിച്ചത് നീ ഓക്കെയാണോ എന്നാണ്.

അവരുടെ ഏറ്റവും വലിയ പേടി ഞാനിത് പുറത്തിറങ്ങിയിട്ട് എങ്ങനെ എടുക്കുമെന്നായിരുന്നു. ഞാനത് പോസിറ്റീവായി എടുത്തപ്പോൾ അവർക്ക് കുഴപ്പമില്ല. എന്നെ നെ​ഗറ്റീവായി കാണിച്ചത് എന്റെ വ്യക്തി ജീവിതത്തെ ബാധിക്കുന്ന രീതിയിലാകരുത്. ​ഗെയിം കഴിഞ്ഞാലും ജീവിക്കണം.

തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ഈ ലോകത്ത് ആരും ഇല്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നൊന്നും പറയുന്നില്ല. കല്ലെറിഞ്ഞ് ചോര വന്ന് വേദനിച്ചെന്ന് മനസിലായിട്ടും വീണ്ടും പാറ ടിപ്പറിൽ കൊണ്ട് വന്ന് തലയിലിടരുത്. അത് തെറ്റാണ്. അത്രയും ലെവലിലേക്ക് പോകരുതെന്നും ​ഗബ്രി വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X