'ഞാൻ വരുമെന്ന് പ്രതീക്ഷിച്ച് ജാസ്മിൻ കാത്തിരിക്കുന്നത് കാണുമ്പോൾ സങ്കടമാണ്, അന്ന് അവിടെ വേണമായിരുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എഴുപതാം ദിവസത്തോട് അടുക്കുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. ഈ സീസൺ തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ടുപേരാണ് ജാസ്മിനും ഗബ്രിയും. ഈ സീസൺ കഴിഞ്ഞാലും സീസൺ ആറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഭൂരിഭാ​ഗം പ്രേക്ഷകർക്കും ആദ്യം ഓർമ വരിക ജാസ്മിനെയും ​ഗബ്രിയേയുമാകും. ഇരുവരുടെയും ബന്ധത്തിൽ പലപ്പോഴും വലിയ വിമർശനങ്ങൾ പ്രേക്ഷക ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

ജബ്രി എന്നായിരുന്നു ഇരുവരുടെയും കോമ്പോയ്ക്ക് പ്രേക്ഷകർ നൽകിയ പേര്. എന്നാൽ ​ഗബ്രി ഇപ്പോൾ ഹൗസിൽ ഇല്ല. രണ്ടാഴ്ച മുമ്പാണ് പ്രേക്ഷക വിധിപ്രകാരം ​ഗബ്രി പുറത്തായത്. ഇതോടെ ജബ്രി കോമ്പോയ്ക്ക് ഷോയിൽ ഫുൾ സ്റ്റോപ് വീഴുകയും ചെയ്തു. ​ഗബ്രിയുടെ എവിക്ഷനോടെ ആകെ തകർന്ന നിലയിലായിരുന്നു ജാസ്മിൻ. ​​ഗബ്രി സീക്രട്ട് റൂമിലാണെന്നും വൈകാതെ ഹൗസിലേക്ക് തിരികെ വരുമെന്നും ജാസ്മിൻ പ്രതീക്ഷിച്ചിരുന്നു.

Gabri jose

മാത്രമല്ല ​ഗബ്രിയുടെ വസ്ത്രങ്ങളും മാലയും ധരിച്ചായിരുന്നു ജാസ്മിൻ നടന്നിരുന്നത്. ​ഗബ്രിയുടെ ഫോട്ടോ ചേർത്ത് പിടിച്ച് നിരന്തരം കരയുന്ന ജാസ്മിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ജാസ്മിനെ കുറിച്ച് ചാനൽ കേരള ബോക്സ് ഓഫീസിന് നൽകിയ അഭിമുഖത്തിൽ ​ഗബ്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ജാസ്മിൻ തന്നെ കാത്തിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നാണ് ​ഗബ്രി പറയുന്നത്.

താൻ എവിക്ടായശേഷം ഹൗസിലെ പലരുടെയും ​ഗെയിം പ്ലാൻ മൊത്തത്തിൽ മാറിയെന്നും ​ഗബ്രി പറയുന്നു. 'നോറ ഇമോഷണലി കുറച്ച് ഫേക്കായി നിൽ‌ക്കുന്നയാളാണ്. ജിന്റോ ചേട്ടൻ കളിക്കുന്ന ​ഗെയിമിനോട് എനിക്ക് റെസ്പെക്ടില്ല. ബി​ഗ് ബോസ് ​ഗെയിമിൽ തെറ്റോ ശരിയോ ഇല്ല. ഒരോ പ്രസ്പെക്ടീവാണ്.'

'ഞാൻ ഒറ്റയ്ക്ക് തന്നെയാണ് ​ഗെയിം കളിച്ചിരുന്നത്. ​ഗെയിമിൽ ഞാൻ ഒരിക്കലും ജാസ്മിന്റെ സപ്പോർട്ട് ചോദിച്ചിട്ടില്ല അവളെ സപ്പോർട്ട് ചെയ്തിട്ടുമില്ല. പല ​ഗെയിമിലും ജാസ്മിന് എതിരെ നിന്ന് കളിച്ചിട്ടുണ്ട് കയർത്തിട്ടുണ്ട്. രണ്ടുപേർ സ്നേഹിച്ചാലും അവർ അങ്ങനെ അഭിനയിച്ചാലും മറ്റുള്ളവർ അതിനെ വെറുക്കേണ്ട കാര്യമുണ്ടോ?. അതൊരു കൊലപാതകമൊന്നുമല്ലല്ലോ. താൽപര്യമില്ലെങ്കിൽ കാണാതിരിക്കുക. ഞാൻ ചെയ്തതിൽ തെറ്റുണ്ടെന്ന് എന്റെ വീട്ടുകാർ പറഞ്ഞിട്ടില്ല.'

'വേണമെങ്കിൽ നിനക്ക് മാറ്റി ചെയ്യാമായിരുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. ഞാൻ പുറത്തിറങ്ങുമ്പോൾ ഇവിടെ നടക്കുന്നതിനെയെല്ലാം എങ്ങനെ എടുക്കുമെന്നതായിരുന്നു എന്റെ വീട്ടുകാരുടെ പേടി. ഞാൻ ചില്ലാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാരും ചില്ലായി. ഞാൻ ഇറങ്ങിയശേഷം പലരുടെയും ​ഗെയിം ചെയ്ഞ്ചായി.'

Gabri jose

'ജാസ്മിൻ കോർണർ ചെയ്യപ്പെട്ടു. ജാസ്മിൻ വളരെ അനുകമ്പയുള്ള വ്യക്തിയാണ്. രസ്മിൻ ഉപദ്രവിച്ചപ്പോൾ സ്വീകരിച്ച നിലപാട് തന്നെ അതിന് തെളിവാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ നിന്നാൽ ആളുകൾ അവളെ ഉപയോ​ഗിക്കും. രസ്മിനുമായുള്ള ജാസ്മിന്റെ വിഷയം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നുവെങ്കിലെന്ന് ഒരുപാട് ആ​ഗ്രഹിച്ചിരുന്നു.'

'ജാസ്മിൻ ഞാൻ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് എന്നെ കാത്തിരിക്കുന്നത് കാണുമ്പോൾ സങ്കടമാണ്. പക്ഷെ ഇനി ഞാൻ ​ഗെയിമിൽ ഇടപെട്ടിട്ട് കാര്യമില്ല. ഇപ്പോൾ അത് അവിടെയുള്ളവരുടെ ​ഗെയിമാണ്. ജാസ്മിന് എതിരെ ഉപയോ​ഗിക്കാൻ എല്ലാവർക്കും പറ്റുന്ന ഒരു ആയുധം ഞാനായിരുന്നു.'

'ഞാൻ പോയതോടെ അവളുടെ നെ​ഗറ്റീവുകൾ പോയി', എന്നാണ് ​ഗബ്രി പറയുന്നത്. അതേസമയം ഫാമിലി വീക്കിന്റെ ഭാ​ഗമായി ഹൗസിലേക്ക് എത്തിയ ജാസ്മിന്റെ മാതാപിതാക്കൾ ഇനിയുള്ള ദിവസങ്ങളിൽ ഒറ്റയ്ക്ക് നിന്ന് കളിക്കാനും ​ഗബ്രിയുടെ ഓർമകൾ ഉപേക്ഷിക്കാനും ജാസ്മിനോട് പറയാതെ പറഞ്ഞു.‍ ജാസ്മിന്റെ കയ്യിലുണ്ടായിരുന്ന ​ഗബ്രിയുടെ മാലയും ഫോട്ടോയും വാങ്ങി ഇരുവരും മാറ്റി വെക്കുകയും ചെയ്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X