റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
ബിഗ് ബോസ് ആറാം സീസണിൽ തുടക്കം മുതൽ ചർച്ചയായതാണ് ജാസ്മിൻ-ഗബ്രി പ്രണയം. ഈ സീസണിനെക്കുറിച്ചുള്ള എൺപത് ശതമാനത്തോളം ചർച്ചകളും നടന്നത് ഇവരെ ചുറ്റിപ്പറ്റിയാണ്. പ്രേക്ഷക വോട്ടിന് വേണ്ടിയുള്ള ഫേക്ക് കോംബോയാണിതെന്ന് വീട്ടിനുള്ളിലും പുറത്തും സംസാരം വന്നു. ചർച്ചകൾ തുടർന്നതോടെ ഒരു വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ ഇതേക്കുറിച്ച് ഇരുവരോടും സംസാരിച്ചു. തനിക്ക് ഗബ്രിയോട് ഒരിഷ്ടമുണ്ടെന്നും ഗബ്രിക്കും തന്നോടിഷ്ടമാണെന്നും ജാസ്മിൻ പറഞ്ഞു.
എന്നാൽ ഈ ഇഷ്ടം പ്രണയത്തിലെത്താതെ പിടിച്ച് വെച്ചിരിക്കുകയാണെന്നും ജാസ്മിൻ തുറന്ന് പറഞ്ഞു. പ്രേക്ഷകർക്കിടയിൽ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് മോശം അഭിപ്രായമാണെന്നറിഞ്ഞിട്ടും ജാസ്മിനുംല ഗബ്രിയും സൗഹൃദം തുടർന്നു. ഇപ്പോഴിതാ ഇവർക്കിടയിൽ നാടകീയമായ ചില സംഭവങ്ങൾ നടന്നിരിക്കുകയാണ്. രസ്മിനും ജാസ്മിനും ഗബ്രിയും ഒരുമിച്ചുള്ള സംഭാഷണമാണ് ബിഗ് ബോസിന്റെ പുതിയ പ്രൊമോയിൽ കാണുന്നത്. തനിക്ക് ഗബ്രിയോടുള്ള ഇഷ്ടത്തെക്കുറിച്ച് ജാസ്മിൻ തുറന്ന് സംസാരിച്ചു.

എനിക്കിതിനൊരു അടി വരയിടണം. ഫ്രണ്ട്ഷിപ്പിന്റെ മുകളിലാണെന്ന് പറഞ്ഞിട്ട് ലൗവേർസിന്റെ പ്രവൃത്തികൾ കാണിക്കുമ്പോൾ ബന്ധം കിട്ടുന്നില്ലെന്ന് ജാസ്മിൻ പ്രൊമോയിൽ പറയുന്നു. ഇവളോ ഞാനോ പുറത്ത് പോയാലേ ഇതിലൊരു ക്ലാരിറ്റി വരൂയെന്ന് ഗബ്രി പറഞ്ഞു. ഒരു സത്യത്തെ കള്ളമാക്കി എത്ര നാൾ പറഞ്ഞ് കൊണ്ടിരിക്കുമെന്ന് ജാസ്മിൻ ചോദിച്ചു. എന്ത് സത്യമാണ് കള്ളമാക്കി പറയുന്നതെന്നായി ഗബ്രിയുടെ ചോദ്യം. എനിക്കിവനെ ഭയങ്കര ഇഷ്ടമാണെന്ന് ജാസ്മിൻ രെസ്മിനോട് തുറന്ന് പറഞ്ഞു.
എനിക്കും ഇഷ്ടമാണ്, പക്ഷെ ഇവളുമായി റിലേഷൻഷിപ്പിലാകാനോ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ലെന്ന് ഗബ്രി തുറന്ന് പറഞ്ഞു. ഇത് കേട്ട് വിഷമിക്കുന്ന ജാസ്മിനെയാണ് പ്രൊമോയിൽ കാണുന്നത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയെന്ന് ജാസ്മിൻ പറയുന്നുമുണ്ട്. ജാസ്മിൻ, ഗബ്രി കോംബോ അവസാനിക്കുകയാണോ എന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാസ്മിനിൽ നിന്നും ഗബ്രി ചെറിയ അകലം കാണിക്കുന്നുണ്ട്.

പഴയത് പോലുള്ള സ്നേഹം നിനക്ക് എന്നോടില്ലെന്ന് ജാസ്മിൻ ഗബ്രിയോട് പറയുകയും ചെയ്തു. കോംബോ അവസാനിപ്പിക്കുന്നത് ഏറ്റവും നല്ലത് ജാസ്മിന് തന്നെയാണ്. ഒറ്റയ്ക്ക് ഷോയിൽ മുന്നേറാനുള്ള കെൽപ്പ് ജാസ്മിനുണ്ടെന്ന് ആരാധകർ പറയുന്നു. അതേസമയം കോംബോ അവസാനിച്ചാൽ ഇത് ദോഷം ചെയ്യുക ഗബ്രിക്കാണ്.
ജാസ്മിൻ ഒപ്പം ഇല്ലെങ്കിൽ എടുത്ത് പറയത്തക്ക ഗെയിമൊന്നും ഗബ്രിക്കില്ലെന്ന് പ്രേക്ഷകർ പറയുന്നു. കോംബോ കാരണം നഷ്ടങ്ങൾ ഉണ്ടായത് ജാസ്മിനാണ്. പുറത്ത് വിവാഹം ചെയ്യാനിരുന്ന വ്യക്തി ബന്ധത്തിൽ നിന്ന് പിന്മാറി. സോഷ്യൽ മീഡിയയിലെ ജാസ്മിനെതിരെ അധിക്ഷേപകരമായ കമന്റുകളും വരുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് ഗെയിമിൽ മുന്നോട്ട് പോകാൻ ജാസ്മിന് കഴിയുന്നുണ്ട്.
ഗബ്രിയുമായുള്ള കൂട്ടുകെട്ട് ഉപയോഗിച്ചല്ല ജാസ്മിൻ മുന്നോട്ട് പോകുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ജാസ്മിൻ-ഗബ്രി കോംബോയിൽ സഹമത്സരാർത്ഥികളിൽ ഭൂരിഭാഗം പേർക്കും എതിർപ്പാണ്. ഡ്രാമയാണിതെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിൽ ജാസ്മിൻ, ഗബ്രി കോംബോയിൽ എന്ത് സംഭവിക്കുമെന്നറിയാൻ പ്രേക്ഷകർക്ക് കൗതുകമുണ്ട്.


Click it and Unblock the Notifications