മുന്നോട്ട് പോകാന്‍ സാധിക്കില്ല! ബിഗ് ബോസില്‍ നിന്നും പിന്മാറുകയാണെന്ന് ഗബ്രി- വൈകാരികമായി തകര്‍ന്ന് താരങ്ങള്‍

മാനസികമായും ശാരീരികമായും നൂറ് ദിവസങ്ങള്‍ പിടിച്ച് നില്‍ക്കുന്നവരാണ് ബിഗ് ബോസിലെ വിന്നറാവുകയുള്ളു. എന്നാല്‍ പുതിയ സീസണിലെ ചില മത്സരാര്‍ഥികളുടെ വൈകാരികമായ നിമിഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തുടക്കത്തിലെ ശക്തരാണെന്ന് കരുതിയ ജാസ്മിനും ഗബ്രിയുമാണ് ഇമോഷണലി വീക്കായി കരച്ചിലുമായി നടക്കുന്നത്.

ഇരുവരുടെയും ബന്ധമെന്താണെന്നും അതിലൊരു ക്ലാരിഫിക്കേഷന്‍ വേണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗബ്രിയും ജാസ്മിനും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഭക്ഷണം കഴിക്കുക പോലും ചെയ്യാതെ ഇരുവരും വിഷമിക്കുന്നതും കാണാമായിരുന്നു. ഒടുവില്‍ ഷോ യില്‍ നിന്നും പിന്മാറുകയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഗബ്രി.

jabri

'എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഈ ഷോ യില്‍ നിന്നും പിന്മാറാമെന്ന് എനിക്ക് ജെനുവിനായി തോന്നുന്നുണ്ട്. മുന്നോട്ട് ഈ ഗെയിമിന് ഞാന്‍ ഫിറ്റ് ആണെന്ന് എനിക്ക് തന്നെ തോന്നുന്നില്ലെന്നാണ് ഗബ്രി പറയുന്നത്.' ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പരസ്പരം തള്ളിപ്പറയാന്‍ ജാസ്മിനോ ഗബ്രിയ്‌ക്കോ സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇതിനെ പറ്റി പല എഴുത്തുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

ഇങ്ങനെയൊക്കെ പറഞ്ഞാലും അവര്‍ രണ്ടാളും ഇനിയും ഇത് കണ്ടിന്യൂ ചെയ്യുമെന്നാണ് ആരാധകരും പറയുന്നത്. ഇനിയും പ്രേക്ഷകര്‍ ഈ വെറുപ്പിക്കല്‍ കണ്ടോണ്ടിരിക്കണം. വൈല്‍ഡ് കാര്‍ഡ് എന്നല്ല, ആര് വന്നാലും ഈ വെറുപ്പിക്കല്‍ കോംബോ പൊളിക്കാന്‍ പറ്റില്ല (അഥവാ പൊളിക്കാന്‍ പറ്റിയിട്ടില്ല ഇപ്പോള്‍ ഉള്ളവരെക്കൊണ്ട് പറ്റുമെന്നും തോന്നുന്നില്ല) അതുമല്ല, ഇവന്‍ പറയുന്നത് പോലെ ഇവര്‍ ഒരുമിച്ചാണ് ഗെയിം കളിക്കുന്നത് എങ്കില്‍ സ്ട്രോങ്ങ് തന്നെയാണ്. അതിന് പല ഉദാഹരണങ്ങള്‍ ഉണ്ട്.

jabri

ആരൊക്കെ എന്തൊക്കെ കണ്ടന്റ് ഉണ്ടാക്കി എന്ന് പറഞ്ഞാലും ഏകദേശം 50 ദിവസം ആകുമ്പോഴും ബിഗ് ബോസ് സീസണ്‍ 6 ചുറ്റിത്തിരിയുന്നത് ഗബ്രിയിലും ജാസ്മിനിലും ആണ്.

ഇവര്‍ കാരണം ഈ സീസണ്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് (Even if it is not in a positive way) വ്യൂവര്‍ഷിപ്പും കിട്ടുന്നുണ്ട് എന്നതുകൊണ്ടും, ഒരു സൈഡില്‍ കൂടെ ഗെയിമും ടാസ്‌കും ചെയ്യുന്നുണ്ട് എന്നതുകൊണ്ടും (ഒരുമിച്ചിരിക്കല്‍ മാത്രമല്ല ഇവരുടെ കോണ്‍ടെന്റ്, ഇനി അഥവാ ഇവരെ മാത്രമാണ് എപ്പോഴും കാണിക്കുന്നത് എങ്കില്‍ മറ്റ് ഘടാഘടിയന്മാര്‍ക്ക് കണ്ടന്റ് ഒന്നും ഇല്ല എന്ന് കൂടിയാണ് സാരം.) ഇവരെ അങ്ങനെ ഇങ്ങനെയൊന്നും ഷോയില്‍ നിന്ന് പുറത്താക്കില്ല.

ചിലപ്പോ കപ്പ് കൊടുക്കില്ലായിരിക്കും, പക്ഷേ ഏകദേശം ഫൈനല്‍ വരെ ഇവരുടെ ഈ വെറുപ്പിക്കല്‍ പ്രേക്ഷകര്‍ സഹിക്കേണ്ടി വരും. അത് അവിടെയുള്ള ബാക്കിയുള്ളവരെക്കൊണ്ട് പറ്റാഞ്ഞിട്ട് കൂടിയാണെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X