'വേണ്ടാത്ത രീതിയിൽ നിന്നെ ഞാൻ അപ്രോച്ച് ചെയ്തിട്ടില്ല, എനിക്ക് കുഞ്ഞനിയനുണ്ട്, ഞാൻ ചെയ്ത തെറ്റെന്താണ് ഗബ്രി?'
ബിഗ്ബോസ് മലയാളം സീസണ്‍ ആറിലേക്ക് ഒടുവില്‍ ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് എത്തിയിരിക്കുന്നത്. അവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. വൈൽഡ് കാർഡുകൾ ഇതുവെര ഹൗസിൽ ഓരോ മത്സരാർത്ഥിയും എങ്ങനെയുള്ള പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വ്യക്തമായി പറഞ്ഞ് കൊടുത്തു. ചിലർക്കൊക്കെ പുറത്തെ അവസ്ഥയെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്. പുറത്തെ കാര്യങ്ങളെ പറ്റി ഏറ്റവും കൂടുതൽ അറിവ് ലഭിച്ചത് ജാസ്മിൻ ജാഫറിനാണ്.
ജാസ്മിന്റെ പേരിലുള്ള പുറത്തെ വിവാദങ്ങളെ കുറിച്ച് വൈൽഡ് കാർഡ് സീക്രട്ട് ഏജന്റ് വിശദമായി തന്നെ പറഞ്ഞ് കൊടുത്തു. അതോടെ തകർന്ന അവസ്ഥയിൽ എന്ത് പറഞ്ഞ് ന്യായീകരിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് ജാസ്മിൻ. ഇപ്പോഴിതാ സീക്രട്ട് ഏജന്റിന്റെ കയ്യിൽ നിന്നും ലഭിച്ച വിവരങ്ങൾ കേട്ട് അസ്വസ്ഥയായ ജാസ്മിൻ സുഹൃത്ത് ഗബ്രിയുമായി നടത്തിയ സംഭാഷണമാണ് വൈറലാകുന്നത്.

എനിക്ക് കുറച്ച് നേരം സംസാരിക്കണം ഗബ്രി... എന്റെ മനസ് ഒട്ടും ഒക്കെയല്ലെന്ന് പറഞ്ഞാണ് ഗബ്രിയുമായി ജാസ്മിൻ സംസാരിച്ച് തുടങ്ങുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഗബ്രി എനിക്ക് നിന്നോടുള്ള സ്നേഹം ഒട്ടും കുറയില്ല. മനസിൽ തട്ടി പറയുന്നതാണ്. വിശ്വസിക്കാൻ പറ്റുന്നതാണെങ്കിൽ വിശ്വസിക്ക്.
കാരണം ഞാൻ വേണ്ടാത്ത ഒരു രീതിയിലും നിന്നെ കണ്ടിട്ടില്ല. വേണ്ടാത്ത ഒരു രീതിയിലും നിന്റെ അടുത്ത് അപ്രോച്ച് ചെയ്തിട്ടില്ല. അല്ലെങ്കിൽ വേണ്ടാത്ത ഒരു രീതിയിലും നീ എന്റെ അടുത്ത് അപ്രോച്ച് ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം. പുറത്തുള്ളൊരാൾ പറയുന്നതിൽ അല്ലല്ലോ കാര്യം. ഞാൻ എന്താണെന്നും നീ എന്നോട് എന്താണെന്നും എനിക്ക് അറിയാം. അതുകൊണ്ട് അത് എന്നെ എഫക്ട് ചെയ്യില്ല. എന്നെ എഫക്ട് ചെയ്യുന്ന വേറെ കുറച്ച് കാര്യങ്ങളുണ്ട്.
അല്ലാതെ നിന്നോട് എനിക്കുള്ള സ്നേഹത്തിൽ ഒരു പെർസന്റേജ് പോലും കുറഞ്ഞിട്ടില്ല... കുറയുകയുമില്ല. എനിക്കൊന്ന് കരയാൻ പറ്റിയിരുന്നുവെങ്കിൽ ഉള്ളിലെ സങ്കടം ഒരുപാട് കുറഞ്ഞേനെ എന്നാണ് ജാസ്മിൻ പറഞ്ഞത്. ക്യാപ്റ്റനായ നിന്നെ പവർ റൂമിൽ നിന്നും പുറത്താക്കിയത് ബിഗ് ബോസ് ചെയ്ത വലിയ ചതിയായിപ്പോയിയെന്ന് ഗബ്രി ഇതുകേട്ട് ജാസ്മിനോട് പറയുന്നുണ്ട്. എല്ലാവരുടെയും കംഫേർട്ട് സോൺ പൊട്ടുമ്പോൾ എന്റെ കംഫേർട്ട് സോണും പൊട്ടണ്ടേടാ എന്നാണ് ജാസ്മിൻ ഇതിന് മറുപടിയായി പറഞ്ഞത്.
ജാസ്മിൻ തകർന്നിരിക്കുകയണെന്ന് അറിഞ്ഞ് ഗബ്രി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഗബ്രിയുടെ വാക്കുകളിലേക്ക്... എനിക്ക് അറിയാം നിന്റെ ലൈഫിൽ ഇപ്പോൾ വല്ലാത്ത പ്രശ്നങ്ങളാണ് ഇവിടെ വന്നതുകൊണ്ടും അല്ലാതെയുമെല്ലാം. നീ ഇമോഷണലി അൺസ്റ്റേബിളാണെന്നും നിനക്ക് ഒന്ന് കരയാൻ പോലും പറ്റുന്നില്ലെന്നും എനിക്ക് അറിയാം. നിനക്ക് ആരും ഇല്ലാത്തതുപോലെ തോന്നുന്നുണ്ടാകും.

പക്ഷെ അറ്റ് ദി എന്റ് ഓഫ് ദി ഡെ നീ ഒറ്റയ്ക്ക് അല്ല. എന്റെ വിഷമത്തിൽ എന്റെ കൈ പിടിച്ച് കൂടെ നിന്നിട്ടുള്ളവളാണ് നീ. നിന്റെ വിഷമത്തിൽ നിന്റെ കൈ പിടിക്കാൻ എനിക്ക് പറ്റുന്നില്ലെങ്കിലും ഗെയിമെനിക്ക് പോയാലും ഞാൻ നിന്റെ കൂടെ നിൽക്കും. അതിന്റെ പേരിൽ ഇവിടെ നിന്ന് പോകേണ്ടി വന്നാലും ഞാൻ നല്ല അന്തസായിട്ട് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. എനിക്ക് ഈ ഗെയിമിനേക്കാൾ ഇംപോർട്ടന്റ് നീയാണ് ജാസ്മിൻ.
അതിന് കാരണം സ്നേഹമാണ്. പക്ഷെ പ്രണയമല്ല. പിന്നെ പ്രണയമാവം പ്രണയം ഉണ്ടായിട്ടുണ്ടാവാം. ഇനിയും ഉണ്ടാവാം അറിയില്ല. നിന്റെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ ഞാൻ ശ്രമിക്കാം. നിന്റെ കല്യാണം നടന്നില്ലെങ്കിൽ മാട്രിമോണിയിൽ നിന്നോ എവിടെ നിന്നെങ്കിലും നല്ലൊരു ചെക്കനെ തപ്പിപിടിച്ച് കെട്ടിക്കാം. ഞാൻ ഇവിടെ നിന്റെ അത്തയും ഉമ്മയും അനിയനും ചേട്ടനും സുഹൃത്തും ബോയ്ഫ്രണ്ടും ഭർത്താവും ഭാര്യയുമെല്ലാമാണ് എന്നാണ് ഗബ്രി പറഞ്ഞത്.
അതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ഗബ്രി എനിക്കൊന്ന് ഉള്ളുപൊട്ടി കരയണം. നമ്മൾ തമ്മിൽ റിലേഷനാണ് പ്രണയമാണ് എന്നിവർ പറഞ്ഞാൽ എനിക്ക് ഭയമില്ല ഗബ്രി. പക്ഷെ ഇപ്പോൾ പറയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ആർക്കും താങ്ങാൻ പറ്റില്ല. എനിക്ക് ഒരു കുഞ്ഞ് അനിയനുണ്ട്. അവന് പഠിക്കാൻ സ്കൂളിൽ പോണം.
എന്റെ ഹൃദയം കത്തി കൊണ്ട് കുത്തി കീറിയതുപോലെയാണ്. ഞാൻ ഇവിടെ നിൽക്കുന്നത് എന്റെ ബ്രെയിൻ കൊണ്ടാണ്. ഇപ്പോൾ ഞാൻ കരയുന്നത് പോലും കാണുന്നവർ പുച്ഛിക്കാം. ആരും ഇല്ലാതെയായോ ഗബ്രി എനിക്ക്. ഞാൻ ആർക്കുവേണ്ടി വന്നു?. ഞാൻ ചെയ്ത തെറ്റ് എന്താണ് ഗബ്രി?. ഒന്നും എന്റെ കയ്യിൽ നിൽക്കുന്നില്ല. മനുഷ്യനല്ലേ ഞാൻ കേൾക്കുന്നതിനും സഹിക്കുന്നതിനും പരിധിയില്ലേ. പത്ത്, ഇരുപത്തിമൂന്ന് വയസല്ലേ എനിക്കുള്ളു എന്നാണ്.


Click it and Unblock the Notifications