'ജബ്രികൾ പിരിയുന്നു... ഗബ്രി പുറത്തേക്ക്... ഇനി ഗെയിം മൊത്തത്തിൽ മാറും, കരയാൻ തയ്യാറായി ജാസ്മിൻ'; പ്രമോ!
ബിഗ് ബോസ് മലയാളം സീസൺ ആറ് ഒമ്പതാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പതിനാറ് പേരാണ് ഹൗസിലുള്ളത്. ഒരുപക്ഷെ ആദ്യമായാകും ഷോ പകുതി ദിവസങ്ങൾ പിന്നിട്ടിട്ടും ഹൗസ് നിറച്ച് മത്സരാർത്ഥികൾ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഈ സീസൺ എങ്ങോട്ടാണ് പോകുന്നതെന്ന സംശയം പ്രേക്ഷകർക്കുണ്ട്. പതിനാറ് പേരിൽ മിക്കവരും സേഫ് ഗെയിമേഴ്സ് ആയതിനാൽ തന്നെ നന്നായി ഗെയിം കളിക്കുന്നവരെ ഹൗസിൽ നിർത്തി സേഫ് ഗെയിമേഴ്സിനെ പുറത്താക്കാനുള്ള ആവശ്യം കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.
ഇപ്പോഴിതാ എട്ടാം ആഴ്ച അവസാനിക്കുമ്പോൾ വീക്കെന്റ് എപ്പിസോഡിന്റെ ആദ്യത്തെ പ്രമോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഹൗസിൽ ഈ വീക്കെന്റ് എപ്പിസോഡിൽ ഒരു എവിക്ഷൻ നടക്കുമെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

പൊതുവെ ഇത്തരം ഓപ്പൺ പ്രമോകൾ എവിക്ഷന്റെ കാര്യത്തിൽ സീസൺ ആറിൽ ഇതുവരെയും പുറത്ത് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ആകാംഷ നിറഞ്ഞ ഓപ്പൺ പ്രമോ വന്നതോടെ പ്രേക്ഷകരും ഹൗസിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഗെയിം ചെയ്ഞ്ചിങ് മൊമന്റുകൾ ഉണ്ടാകുമോയെന്ന് അറിയാനുമുള്ള ത്രില്ലിലാണ്.
ഇത്തവണ നോമിനേഷനിൽ ഒമ്പതുപേരാണ് ഇടംപിടിച്ചത്. കഴിഞ്ഞ വാരം ക്യാപ്റ്റന്‍ സ്ഥാനം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ശ്രീതുവിനെ ആരുംതന്നെ നോമിനേറ്റ് ചെയ്തില്ല. വിവിധ കാരണങ്ങളാല്‍ നോമിനേഷനില്‍ ഇടംപിടിച്ചവര്‍ അഭിഷേക് ശ്രീകുമാര്‍, നോറ, റിഷി, സിജോ, അര്‍ജുന്‍, ഗബ്രി, ജാസ്മിന്‍, ജിന്‍റോ, അന്‍സിബ എന്നിവരായിരുന്നു. ഈ ലിസ്റ്റിൽ ഉൾപ്പെട്ട റിഷി, അൻസിബ, ഗബ്രി, ജാസ്മിൻ എന്നിവരുടെ ഫലമാണ് മോഹൻലാൽ ആദ്യം പറയാൻ തെരഞ്ഞെടുത്തത്.
പ്രമോയിലും അത് വ്യക്തമാണ്. അവശേഷിക്കുന്ന ജിന്റോ അടക്കമുള്ളവരുടെ ഫലം ഞായറാഴ്ചത്തെ വീക്കെന്റ് എപ്പിസോഡിലെ പറയൂ. ശേഷം ബിഗ് ബോസിന്റെ നിർദേശ പ്രകാരം ജാസ്മിനും ഗബ്രിയും അൻസിബയും റിഷിയും ഗാർഡൺ ഏരിയയിലേക്ക് പോയി. അവിടെ വെച്ച് റിഷിയും അൻസിബയും സേവാണെന്ന് മനസിലായി.
അവശേഷിച്ചത് ഗബ്രിയും ജാസ്മിനും മാത്രമായിരുന്നു. ഇരുവരും ആക്ടിവിറ്റി ഏരിയയിൽ എത്തിയപ്പോൾ നിങ്ങളിൽ ഒരാൾ ഇന്ന് ഈ വീടിനോട് എന്നന്നേക്കുമായി വിട പറയുമെന്ന് ബിഗ് ബോസ് പറയുന്നതും ഗബ്രിയുടെ കൈ പിടിച്ച് ജാസ്മിൻ കരയാൻ തയ്യാറായി നിൽക്കുന്നതും പ്രമോയിൽ കാണാം. ആകെ തകർന്ന അവസ്ഥയിലായിരുന്നു ജാസ്മിൻ. ശേഷം ഗബ്രി ആക്ടിവിറ്റി ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ കർട്ടൺ മാറ്റുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്.

പ്രമോ അതിവേഗത്തിൽ വൈറലായി. ഗബ്രിയാണ് പുറത്തായതെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ജബ്രികൾ പിരിയുന്നു... ഗബ്രി പുറത്തേക്ക്... ഇനി ഗെയിം മൊത്തത്തിൽ മാറും, ഗബ്രി ഔട്ടാകണം. എത്ര നല്ല ഗെയിമറായാലും പ്രേഷകരുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കാര്യവുമില്ല .
അത്രയും വെറുപ്പിച്ചിട്ടുണ്ട് ജാസ്മിനും ഗബ്രിയും, ഗബ്രിയെ സീക്രട്ട് റൂമിലേക്ക് അയക്കരുത് പുറത്താക്കണം, ഗബ്രി നല്ല ഗെയിമറാണ് പക്ഷെ എവിടെയൊക്കയോ തകർന്നുപോയി എന്നിങ്ങനെ നീളുന്നു കമന്റുകൾ. ബിഗ് ബോസിന്റെ പ്രാങ്കാകുമോ ഈ എവിക്ഷനെന്ന് സംശയിക്കുന്നവരും നിരവധിയാണ്. തുടക്കത്തിലെ രണ്ടുദിവസം ഗബ്രിയും ജാസ്മിനും ഏറെ പ്രേക്ഷക പ്രീതിയുള്ള മത്സരാർത്ഥികളായിരുന്നു.
എന്നാൽ ഇരുവരും ലവ് ട്രാക്ക് പിടിച്ച് കോമ്പോ കളിക്കാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകർ ഇരുവർക്കും എതിരെ തിരിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വഴക്കും നടക്കുന്നുണ്ട്. ഒറ്റയ്ക്കായിരുന്നു കളിച്ചിരുന്നതെങ്കിൽ രണ്ടുപേരും ടോപ്പ് ഫൈവിൽ ഇടം പിടിക്കേണ്ടവരായിരുന്നു. സീസൺ ആറിലെ പ്രധാന ചർച്ചാ വിഷയം ജബ്രി കോമ്പോയാണ്.


Click it and Unblock the Notifications