കപ്പ് കൈയ്യകലത്തിൽ; തട്ടിത്തെറിപ്പിക്കാൻ ഗബ്രി; ഗബ്രിയുടെ വരവ് ജാസ്മിനെ ബാധിക്കും; കാരണം
ബിഗ് ബോസ് ആറാം സീസണിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ മിക്കപ്പോഴും പ്രേക്ഷക ശ്രദ്ധ പോകുന്നത് ജാസ്മിനിലേക്കാണ്. ഫാമിലി ടാസ്കിൽ ഏവരും കാത്തിരുന്നത് ജാസ്മിന്റെ കുടുംബം വരാനാണ്. ഫൈനലിനോട് അടുത്തിരിക്കവെ എവിക്ടായ മത്സരാർത്ഥികൾ ബിഗ് ബോസിലേക്ക് വരുന്നുണ്ട്. ഇതിലും ചർച്ച ജാസ്മിനെ ചുറ്റിപ്പറ്റിയാണ്. ഗബ്രിയുടെ വരവിനായി കാത്തിരിക്കുകയാണ് ജാസ്മിൻ. ഷോയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ജാസ്മിൻ-ഗബ്രി കോംബോയാണ്.
ഗബ്രി പുറത്താകാൻ പോലും കാരണമായത് ഈ കോംബോയാണ്. പുറത്തിറങ്ങിയ ശേഷം ജാസ്മിന് നേരെ കടുത്ത സൈബർ ആക്രമണങ്ങൾ നടന്നു. ഗബ്രി പോയപ്പോൾ ജാസ്മിൻ തകർന്ന് പോയെങ്കിലും യഥാർത്ഥത്തിൽ ഗെയിമിൽ ജാസ്മിന് ഇത് ഉപകരിച്ചിട്ടുണ്ട്. ഗബ്രി പോയ ശേഷം ജാസ്മിന്റെ ഹേറ്റേഴ്സിന്റെ എണ്ണം കുറഞ്ഞു. മികച്ച ഗെയിം കാഴ്ച വെക്കാനും സാധിച്ചു. ഒറ്റയ്ക്ക് നിന്ന് ഗെയിം കളിക്കാമെന്ന് തെളിയിക്കാനും സാധിച്ചു.

എന്നാൽ ഫൈനലിനോട് അടുപ്പിച്ച് ഗബ്രി വീണ്ടും എത്തുന്നത് ജാസ്മിന്റെ ഗ്രാഫിനെ ബാധിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. 'ജിന്റോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷണപിന്തുണ ഉള്ള വ്യക്തി ജാസ്മിനാണ്. ജാസ്മിൻ അത്യാവശ്യം ഇപ്പോൾ ഗെയിം കളിക്കുന്നുണ്ട് താനും. ഈ അവസാന ലാപ്പിൽ ഗബ്രി കേറി വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജാസ്മിനെ ആയിരിക്കും'
'ജാസ്മിന്റെ വോട്ടിംഗ് റേറ്റ് കുത്തനെ ഇടിയും, കാരണം ജാസ്മിനെ ജനങ്ങൾ വെറുത്തതിന്റെ പ്രധാന കാരണം ഗബ്രിയാണ്. ആ കോബോയെ ഇനിയും സ്ക്രീനിൽ കാണാൻ ഇടയായാൽ ജനങ്ങൾ ജാസ്മിന് വോട്ട് കൊടുക്കില്ല എന്നുള്ളത് ഉറപ്പാണ്. ജാസ്മിന്റെ അച്ഛനും, ജാസ്മിനെ ഇഷ്ടപ്പെടുന്നവരും ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും ഗബ്രി ഹൗസിൽ തിരിച്ചു കയറരുത് എന്നായിരിക്കും'

'അതേസമയം ജാസ്മിൻ കണ്ണിൽ എണ്ണ ഒഴിച്ച് തന്റെ പ്രിയ കാമുകൻ തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ്. ഇനിയുള്ള ദിനങ്ങൾ വളരെ നിർണായകമാണ്. കാത്തിരിക്കാം,' ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. ബിഗ് ബോസിന്റെ കപ്പ് നേടുകയെന്ന ജാസ്മിന്റെ ലക്ഷ്യം നശിപ്പിക്കാനേ ഗബ്രിയുടെ വരവ് ഉപകരിക്കൂയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഗബ്രി ഇനി എങ്ങനെയായിരിക്കും ജാസ്മിനോട് പെരുമാറുകയെന്നതിലും ആകാംക്ഷയുണ്ട്.
പുറത്ത് കടുത്ത സൈബർ ആക്രമണം നേരിട്ടതിനാൽ ഒരുപക്ഷെ പഴയ അടുപ്പം ഗബ്രി കാണിച്ചേക്കില്ല. ജാസ്മിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് ഗബ്രി പറയുന്നത്. എന്നാൽ ഗബ്രിയോട് തനിക്ക് പ്രണയമാണെന്ന് നേരിട്ടും അല്ലാതെയും ജാസ്മിൻ ബിഗ് ബോസിൽ പറയുന്നുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ ഒരു സീസണിലും ഇത്ര മാത്രം വിമർശനങ്ങൾ കേട്ട കോംബോയില്ല. ഷോ തുടങ്ങി പെട്ടെന്ന് തന്നെ ഇവർ അടുക്കുകയായിരുന്നു. ഇത് പലരിലും സംശയം ജനിപ്പിച്ചു. സൗഹൃദമാണോ പ്രണയമാണോ എന്ന് വ്യക്തമായി പറയാൻ രണ്ട് പേർക്കും സാധിച്ചതും ഇല്ല.


Click it and Unblock the Notifications