എന്തൊരു ഇന്റലിജന്റാണ് ഈ കുട്ടി; പെട്ടെന്ന് സ്വിച്ച് ചെയ്യാൻ പറ്റുന്നു; 23 വയസേയുള്ളൂ; ​ഗായത്രി സുരേഷ്

ബി​ഗ് ബോസ് മലയാളം ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ ജാസ്മിൻ ജാഫറെന്ന് ഏവരും പറയും. നെ​ഗറ്റീവായും പോസിറ്റീവായും പ്രേക്ഷകരുടെ ചർച്ചകളിൽ എപ്പോഴും വരുന്ന പേര് ജാസ്മിനാണ്. ആരാധകരും ഹേറ്റേഴ്സും ജാസ്മിന് ഒരു പോലെയുണ്ട്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ജാസ്മിനെ പോലെ ചർച്ചയായ മറ്റൊരു സ്ത്രീ മത്സരാർത്ഥിയില്ലെന്ന് പ്രേക്ഷകർ പറയുന്നു.

കടുത്ത സൈബർ ആക്രമണമാണ് ജാസ്മിനെതിരെ പുറത്ത് നടക്കുന്നത്. സ്വന്തം ജീവിതം വെച്ചാണ് ജാസ്മിൻ കളിക്കുന്നതെന്ന് അഭിപ്രായമുണ്ട്. ​ഗബ്രിയുമായുള്ള അടുപ്പമാണ് ഇതിന് കാരണമായത്. ജാസ്മിനെക്കുറിച്ചും ബി​ഗ് ബോസ് ഷോയെക്കുറിച്ചും സംസാരിക്കുകയാണ് നടി ​ഗായത്രി സുരേഷിപ്പോൾ.

Gayathri Suresh  Jasmine Jaffar

ബി​ഗ് ബോസിൽ പോകണമെന്ന് ആ​ഗ്രഹമുണ്ട്. മുൻപ് വിളിച്ചിട്ട് പോയില്ല. മനോധൈര്യമില്ലാതെ അവിടെ പോയാൽ വീണ് പോകുമെന്ന്​ ​ഗായത്രി സുരേഷ് പറയുന്നു. പുതിയ സീസൺ കാണാറുണ്ട്. ഷോ ഇപ്പോൾ എന്റർടെയ്നിം​ഗ് ആയി വരുന്നുണ്ട്. ജിന്റോ ചേ‌ട്ടനെയും ജാസ്മിനെയും ഇഷ്‌ടമാണ്. നന്ദന സ്മാർട്ടാണ്. എന്തും പറയാൻ ധൈര്യമുള്ള ആളായി ഫീൽ ചെയ്യുന്നെന്നും ​ഗായത്രി വ്യക്തമാക്കി. ജാസ്മിന് നേരെ വരുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും നടി സംസാരിച്ചു. ജാസ്മിൻ അത് അതിജീവിക്കും.

ജാസ്മിൻ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ദൈവമേ എന്തൊരു ഇന്റലിജൻസ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും. ആ കുട്ടിക്ക് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാൻ പറ്റുന്നു. പറയുന്ന പോയന്റുകൾ കിറു കൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിരിക്കും. ഒരു വീഴ്ച കാണുന്നില്ല. 23 വയസേ ഉള്ളൂ. 30 വയസൊക്കെ എത്തിയാൽ എന്തായിരിക്കുമെന്ന്
താൻ ആലോചിക്കാറുണ്ടെന്നും ​ഗായത്രി സുരേഷ് പറയുന്നു.

Gayathri Suresh  Jasmine Jaffar

വൃത്തി വളരെ സെൻസിറ്റീവായ വിഷയമാണ്. അവിടെ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. ഒരാളെ വൃത്തിയുടെ കാര്യം പറഞ്ഞ് കളിയാക്കിയാൽ വീഴ്ത്താൻ എളുപ്പമാണ്. വളരെയധികം മാനസികമായി തളർത്തും. ആവശ്യമുള്ള കാര്യത്തിൽ വൃത്തിയുണ്ടോ എന്ന് നോക്കണം. സ്വന്തമായി ചെരിപ്പ് ഇ‌ടാതെ നടക്കാനാണ് ഇഷ്ട‌മെങ്കിൽ ഇടാതെ ന‌ടന്നോട്ടെ. ചിലപ്പോൾ പ്രകൃതിയുമായി ബന്ധമുള്ള ആളായിരിക്കും. പക്ഷെ ഇത് ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടാകരുതെന്നും ​ഗായത്രി സുരേഷ് വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

ബി​ഗ് ബോസ് നാലാം സീസണിനെക്കുറിച്ച് ​ഗായത്രി നേരത്തെ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോബിൻ രാധാകൃഷ്ണൻ, ദിൽഷ തുടങ്ങിയവരായിരുന്നു ​ഗായത്രിയുടെ പ്രിയ മത്സരാർത്ഥികൾ. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥിയാണ് റോബിനെന്ന് ഒരിക്കൽ ​ഗായത്രി പറഞ്ഞി‌ട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന ​ഗായത്രി ബി​ഗ് ബോസിൽ മത്സരാർത്ഥിയായെത്തണമെന്ന് പ്രേക്ഷകർ ആ​ഗ്രഹിക്കുന്നുണ്ട്.

ഷോയിലെ മികച്ച എന്റർടെയ്നർ ആയി മാറാനും ​ഗായത്രിക്ക് കഴിഞ്ഞേക്കും. ജാസ്മിനെക്കുറിച്ച് നേരത്തെ അവതാരക രഞ്ജിനി ഹരിദാസ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. പുറത്തിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വരിക ജാസ്മിനാണെന്ന് രഞ്ജിനി അഭിപ്രായപ്പെട്ടു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X