'മൊയന്താണ് ​ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'

ബി​ഗ് ബോസ് തുടങ്ങിയ കാലം മുതൽ എല്ലാ സീസണുകളിലും പല തരത്തിലുള്ള കോമ്പോകൾ പിറക്കാറുണ്ട്. അതിൽ ചിലത് വലിയ രീതിയിൽ വിജയമാകും. മറ്റ് ചിലത് വലിയ പരാജയമാകും നെ​​ഗറ്റിവിറ്റി കൊണ്ടുവരും. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ​ഗബ്രി-ജാസ്മിൻ കോമ്പോയോളം വെറുക്കപ്പെട്ടതും വിവാദത്തിൽപ്പെട്ടതുമായ മറ്റൊരു കോമ്പോയുണ്ടയെന്ന് സംശയമാണ്. ഹൗസിൽ‌ കയറി രണ്ടാം ദിവസം മുതൽ ഇരുവരും കോമ്പോ കളിച്ച് തുടങ്ങിയതാണ്. പക്ഷെ ആദ്യം മുതൽ ഒരു ഒത്തുകളി മണത്തതിനാൽ ​ഗബ്രി-ജാസ്മിൻ കോമ്പോയെ വിശ്വസിച്ചില്ല.

പിന്നീട് എന്താണ് തങ്ങൾ തമ്മിലുള്ള ബന്ധമെന്ന് പോലും പ്രേക്ഷകർക്ക് വ്യക്തമാക്കി കൊടുക്കാതെ ​ഗബ്രിയും ജാസ്മിനും ലവ് ട്രാക്കുമായി മുന്നോട്ട് പോയതോടെ പ്രേക്ഷകർ പൂർണമായും വെറുത്തു. ഒറ്റയ്ക്ക് കളിച്ചിരുന്നുവെങ്കിൽ ഈ സീസണിൽ കിരീടം ചൂടേണ്ട മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. പക്ഷെ ഇപ്പോൾ ഏറ്റവും മോശം ​ഗെയിം ഹൗസിൽ കാഴ്ചവെക്കുന്നത് ജാസ്മിനാണ്.

Jasmin Gabri Heidi Saadia

ജാസ്മിൻ മത്സരിക്കാൻ എത്തിയപ്പോൾ സുഹൃത്തുക്കൾക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു. എന്നാലിപ്പോൾ ​ഗബ്രിക്ക് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ലെന്നാണ് സുഹൃത്തും യുട്യൂബറുമായ ഹെയ്ദി സാദിയ പുതിയ വീഡിയോ പങ്കിട്ട് പറഞ്ഞത്.

ഗബ്രിയുമായി ജാസ്മിന് റിലേഷൻഷിപ്പ് തോന്നുകയാണെങ്കിൽ അത് അവളുടെ ലൈഫിലെ ഏറ്റവും മോശമായ തീരുമാനമായിരിക്കുമെന്നും ഹെയ്ദി സാദിയ പറയുന്നു. 'ജാസ്മിന്റെ എക്സ് റിലേഷൻഷിപ്പ് നടന്നുകൊണ്ടിരിക്കവെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സൽ ഇടിച്ച് കയറി വന്ന് ആ സ്പേസ് എടുക്കുകയായിരുന്നുവെന്നൊക്കെ സോഷ്യൽ‌മീ‍ഡിയയിൽ കണ്ടു. പക്ഷെ അതിലൊന്നും സത്യമില്ല.'

'കാരണം അഫ്സൽ അമീറിനെ എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോഴാണ് അഫ്സലും ജാസ്മിനും ഞങ്ങളുമെല്ലാം സുഹൃത്തുക്കളായത്. ആ ഫങ്ഷനെല്ലാം കഴിഞ്ഞ ശേഷമാണ് ജാസ്മിന്റെ ഇതിന് മുമ്പുള്ള റിലേഷനിൽ ബ്രേക്കപ്പ് സംഭവിക്കുന്നത്. അന്ന് ജാസ്മിൻ ഒരുപാട് കരഞ്ഞു.'

'അവൾ സഫർ ചെയ്തത് ഞങ്ങൾ‌ കണ്ടതാണ്. അന്നൊന്നും അഫ്സലും ജാസ്മിനും പ്രണയത്തിലായിരുന്നില്ല. ആ ബന്ധം ബ്രേക്കപ്പായി കുറച്ച് കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറഞ്ഞതും പ്രണയത്തിലായതും. അഫ്സലും ഒരു ബ്രേക്കപ്പിലൂടെ കടന്നുപോവുകയായിരുന്നു. ജാസ്മിൻ ചതിച്ചുവെന്ന് അഫ്സലിന് തോന്നിയെങ്കിൽ അത് അങ്ങനെ തന്നെയാണ്. എന്റെ സുഹൃത്താണ് ജാസ്മിനെങ്കിലും അഫ്സലിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല.'

'അഫ്സലിന് ഹോപ്പ് കൊടുത്തിട്ട് ​ഗബ്രിയുമായി അടുത്തിടപഴകുന്നത് കാണുമ്പോൾ അത് ദഹിക്കാൻ ബുദ്ധിമുട്ടാണ്. മുന്ന എന്ന മുൻ കാമുകൻ പോകാൻ കാത്തിരുന്നിട്ട് അഫ്സൽ ജാസ്മിനുമായി പ്രണയത്തിലായതല്ല. പലരും അങ്ങനെയാണെന്ന് കരുതി അഫ്സലിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഹൗസിൽ നിന്നും തിരിച്ച് വന്നശേഷം ജാസ്മിൻ എല്ലാത്തിനും മറുപടി കൊടുക്കേണ്ടി വരും. അഫ്സലിന്റെ ഇപ്പോഴത്തെ അവസ്ഥ ഭയങ്കരമാണ്.'

Jasmin Gabri Heidi Saadia

'അത് പറഞ്ഞാൽ നിങ്ങൾക്ക് മനസിലായിക്കൊള്ളണമെന്നില്ല. അങ്ങനൊരാളെ സൈബർ അറ്റാക്ക് ചെയ്യുന്നത് ശരിയല്ല. അതുപോലെ ജാസ്മിനെ ഞാൻ ഒരിക്കലും വെള്ളപൂശില്ല. നമ്മൾ ഒരു റിലേഷൻഷിപ്പിലായിരിക്കുമ്പോൾ ജസ്റ്റിസ് കാണിക്കണം ലോയലായിരിക്കണം. മാത്രമല്ല ​ഗബ്രിയെന്ന ചെറുക്കനുമായി അവൾക്ക് റിലേഷൻഷിപ്പ് തോന്നുകയാണെങ്കിൽ അത് അവളുടെ ലൈഫിലെ ഏറ്റവും മോശമായ തീരുമാനമായിരിക്കും.'

'കാരണം ഒരു പേഴ്സണാലിറ്റിയില്ലാത്ത ഒരു മനുഷ്യത്വമില്ലാത്ത ഒരു ചെറുക്കനാണ് ​ഗബ്രി. ഞാൻ നിന്റെ അമ്മയാണ്, അച്ഛനാണ്, കാമുകനാണ് എന്നൊക്കെ പറയുന്ന ഒരാൾ ഒരു പെൺകുട്ടിക്ക് പീരിയഡ്സാണെന്ന് പറഞ്ഞിട്ട് പോലും അവൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ മനസില്ലാത്ത നോറയുടെ ഭാഷയിൽ പറഞ്ഞാൽ മൊയന്തായിട്ടുള്ള ഒരുത്തനാണ് ​ഗബ്രി. ആ അവന് വേണ്ടി ജാസ്മിൻ എന്തിനാണ് ഫൈറ്റ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ​ഗബ്രി ഔട്ടായിപോയിരുന്നെങ്കിൽ ജാസ്മിന്റെ കളി മാറും.'

'അവൾ‌ ഇന്റിവിജ്വൽ പ്ലെ പുറത്തെടുത്ത് ബെസ്റ്റായി കളിച്ച് വിൻ ചെയ്യും. ഇപ്പോൾ ഹൗസിൽ വിൻ ഏറ്റവും ഡിസർവിങ്ങായിട്ടുള്ള ക്വാളിറ്റിയുള്ള ബിബി മെറ്റീരിയലായ മത്സരാർത്ഥി ജാസ്മിനാണ്. ​ഗബ്രി എന്ന മൊയന്ത് ജാസ്മിനെ ഉപദ്രവിക്കുന്നതാണ് പ്രശ്നം. അതുകൊണ്ടാണ് അവൾ‌ക്ക് നെ​ഗറ്റീവ് വരുന്നത്. ​ഗബ്രിയുടെ നെ​ഗറ്റീവ് കൂടി ജാസ്മിനാണ് കിട്ടുന്നത്. ​ഗബ്രിയോട് അവൾ കാണിക്കുന്ന ആറ്റിറ്റ്യൂഡ് ഡൈജസ്റ്റാകുന്ന ഒന്നല്ലെന്നാണ്', ഹെയ്ദി സാദിയ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X