'ജാസ്മിനായിരുന്നു അഫ്സലിന്റെ ലോകം, ഒരാളെ സ്നേഹിച്ചതിന് ഇത്ര ക്രൂശിക്കപ്പെടേണ്ട ആവശ്യമില്ലല്ലോ'; ഹെയ്ദി സാദിയ
ഗബ്രി-ജാസ്മിൻ റിലേഷൻഷിപ്പാണ് ഹൗസിന് അകത്തും പുറത്തും ഇപ്പോൾ ചർച്ചാ വിഷയം. തുടക്കത്തിൽ ഇരുവരും സുഹൃത്തുക്കളായാണ് സംസാരിച്ചിരുന്നതും ഇടപഴകിയിരുന്നതും. എന്നാലിപ്പോൾ ആ പരിധിയിയെല്ലാം കഴിഞ്ഞ് ഇരുവരും പെരുമാറാൻ തുടങ്ങിയതോടെ സുഹൃത്തുക്കളും സഹമത്സരാർത്ഥികളും പ്രേക്ഷകരും ഇവരുടെ ബന്ധത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്നാൽ തങ്ങളുടെ റിലേഷൻ എന്താണെന്ന് ഇരുവർക്കും വ്യക്തമായി പറയാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടുപേർക്കും വലിയ രീതിയിൽ ഹേറ്റേഴ്സുണ്ട്.
അതേ സമയം ജാസ്മിനുമായ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജാസ്മിനുമായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സല്‍ അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നതെന്നും, തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും, ഈ ബന്ധം വിടുകയാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ജാസ്മിനേയും അഫ്സലിനേയും കുറിച്ച് സുഹൃത്ത് ഹെയ്ദി സാദിയ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഒരാളെ സ്നേഹിച്ചതിന് അഫ്സൽ ഇത്രത്തോളം ക്രൂശിക്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്നും ഇക്കാര്യത്തിൽ താൻ അഫ്സലിനൊപ്പമാണെന്നുമാണ് ഹെയ്ദി പുതിയ വീഡിയോയിൽ പറഞ്ഞത്. ഹെയ്ദിയുടെ വാക്കുകളിലേക്ക്... 'അഫ്സൽ അമീറിന്റെ കുറിപ്പ് വായിച്ചപ്പോൾ വിഷമം തോന്നി. കാരണം വളരെ അധികം സിൻസിയറായി റിലേഷൻഷിപ്പിൽ നിന്നിട്ടുള്ള ഒരാൾ പ്രത്യേകിച്ച് മോണോഗമസായിട്ടുള്ള ഒരാൾ ഇത്തരം ഒരു സിറ്റുവേഷൻ അനുഭവിക്കേണ്ടി വന്നതിൽ സങ്കടം തോന്നുന്നു.'
'അഫ്സൽ ജാസ്മിന്റെ കാര്യത്തിൽ വളരെ സിൻസിയറായിരുന്നു. ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിൽ ഉണ്ടായിരുന്ന ആളാണ് അഫ്സൽ. പക്ഷെ ഇരുവരും റിലേഷൻഷിപ്പിൽ ആയത് ഞങ്ങൾ അറിഞ്ഞില്ലായിരുന്നു. അപ്പോഴും ഫ്രണ്ട്സ് സർക്കിൾ മാറിയിരുന്നു. അഫ്സലിന് ഒരു ഹോപ്പുണ്ടായിരുന്നു.'
'പക്ഷെ അത് ഇപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് കുറിപ്പ് വായിച്ചപ്പോൾ തോന്നിയത്. ഇന്നസെന്റായ ഒരാളെ ഇതിലേക്ക് വലിച്ചിട്ടിട്ട് അയാൾ നേരിടേണ്ടി വരുന്ന അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു. ഒരാളെ സ്നേഹിച്ചുവെന്നതിന്റെ പേരിൽ ഇത്രത്തോളം ക്രൂശിക്കപ്പെടേണ്ട ആവശ്യമില്ലല്ലോ. ഒരു കോപ്പറേറ്റീവ് എംപ്ലോയിയാണ് അഫ്സൽ.'
'അതുമായി ബന്ധപ്പെട്ടുള്ള ഹെക്ടിക്ക് സിറ്റുവേഷനും അഫ്സലിനുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടി വരുമ്പോൾ അത് ദൈനംദിന ജീവിതത്തിൽ എഫക്ടടാകും. അഫ്സൽ അമീർ ജെനുവിനാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് ഒരു തെറ്റും പറയാനില്ല. പക്ഷെ പലരും നിങ്ങൾക്ക് എന്ത് യോഗ്യതയുണ്ട് ഇത് പറയാനെന്ന് ചോദിച്ച് അഫ്സലിനെ കുറ്റപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.'

'ചിന്നുവാണ് (ജാസ്മിൻ) ലോകം എന്ന രീതിയിലാണ് അഫ്സൽ സ്നേഹിച്ചിരുന്നത്. അഫ്സലിനെ ഞങ്ങൾക്ക് അറിയാം. അങ്ങനെ സ്നേഹിച്ച ഒരാൾക്ക് ജാസ്മിന്റെ പ്രവൃത്തികൾ വേദനയുണ്ടാക്കിയിട്ടുണ്ടാകും. അഫ്സലിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും എനിക്ക് ഇതൊക്കെ കാണുമ്പോൾ പൊള്ളും. അതിന് കാരണം ഞാൻ സിൻസിയറാണ് ലോയലാണ് എന്നതാണ്.'
'ഈ അവസ്ഥയിൽ നിന്ന് കരകയറാൻ അഫ്സൽ അമീറിന് പറ്റട്ടേ. അഫ്സലും ജാസ്മിനും അവരുടെ റിലേഷൻഷിപ്പിനുവേണ്ടി ഫൈറ്റ് ചെയ്തിട്ടുള്ളവരാണ്. അത്തരമൊരു സാഹചര്യത്തിൽ അഫ്സലിന് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ ഈ കാര്യത്തിൽ അഫ്സലിനൊപ്പമാണ്', എന്നാണ് ഹെയ്ദി പറഞ്ഞത്. ജാസ്മിനും ഹെയ്ദിയും അടുത്ത സുഹൃത്തുക്കളായിരുന്നു.
ജാസ്മിൻ-ഗബ്രി ബന്ധം പ്രേക്ഷകരെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നു എന്ന പേരില്‍ കഴിഞ്ഞ ഞായറാഴ്ച അവതാരകന്‍ മോഹന്‍ലാല്‍ ഇരുവരുടെയും ബന്ധം ചര്‍ച്ചയായി വീട്ടില്‍ ഉയര്‍ത്തിയിരുന്നു. പലരും അനുകൂലമായും പ്രതികൂലമായും പ്രതികരിച്ച വിഷയത്തില്‍ ഇത് സൌഹൃദത്തിനപ്പുറമുള്ള ബന്ധമാണെന്നും പ്രേമമാകാതെ നോക്കാന്‍ അറിയാമെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്.
എന്നാല്‍ ഗബ്രി കാര്യമായി പ്രതികരിച്ചതും ഇല്ല. ഹൗസിലെ മറ്റ് കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും ഇരുവരും പ്രേക്ഷകരെ പറ്റിക്കുന്ന ഗെയിമാണ് കളിക്കുന്നതെന്നാണ് അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications