'ചിന്നുവിനെ അവൻ അത്രയും ഇഷ്ടപ്പെട്ടതാണ്, ഏഴുമാസം മുമ്പാണ് ബന്ധം തുടങ്ങിയത്, കുടുംബത്തെ പറയുന്നത് നിർത്തണം'
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, യുട്യൂബർ എന്നീ നിലകളിലാണ് ജാസ്മിൻ ജാഫർ ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയത്. ഹൗസിലെ ജാസ്മിന്റെ തുടക്കം ഗംഭീരമായിരുന്നു. അത്ര മനോഹരമായി രണ്ട് ദിവസം ഹൗസിൽ ജാസ്മിൻ ഗെയിം കളിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഗബ്രിയുമായി സൗഹൃദം തുടങ്ങിയതോടെ ജാസ്മിന്റെ ഗെയിം ഇല്ലാതാവുകയും പ്രേക്ഷക പിന്തുണ കുറയുകയും ചെയ്തു.
ഒരുപക്ഷെ സീസൺ ആറിൽ ജാസ്മിനോളം വിവാദത്തിൽ ഉൾപ്പെട്ടതും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുള്ളതുമായ മറ്റൊരു മത്സരാർത്ഥിയുണ്ടോയെന്ന് സംശയമാണ്. ജാസ്മിനും കുടുംബത്തിനും നേരെയുള്ള സൈബർ ആക്രമണം പോലെ തന്നെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിട്ടുള്ള അഫ്സൽ എന്ന ചെറുപ്പക്കാരന് നേരെയും സൈബർ ആക്രമണം വലിയ രീതിയിൽ നടക്കുന്നുണ്ട്. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം തുടങ്ങിയതോടെയാണ് അത്.

ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം അഫ്സൽ തന്നെ ഒരു വോയ്സ് ക്ലിപ്പ് പുറത്തുവിട്ടുകൊണ്ട് പറഞ്ഞിരുന്നു. പലയിടത്ത് നിന്നും താൻ നിരവധി ചോദ്യങ്ങൾ നേരിടേണ്ട അവസ്ഥയാണെന്നും വിവാഹനിശ്ചയം നടത്തിയത് ജാസ്മിന്റെ വാശി മൂലമാണെന്നുമാണ് അഫ്സൽ പുറത്തുവിട്ട വോയ്സ് ക്ലിപ്പിൽ പറഞ്ഞത്.
ഇപ്പോഴിതാ ജാസ്മിന്റെ സുഹൃത്തുക്കളിൽ ഒരാളായ ഹെയ്ദി സാദിയ ജാസ്മിൻ-നോറ വഴക്ക്, ജാസ്മിൻ-ഗബ്രി സൗഹൃദം, ജാസ്മിൻ വിവാഹനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്നതും തോന്നിയതുമായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഏഴുമാസം മുമ്പാണ് ജാസ്മിൻ-അഫ്സൽ ബന്ധം തുടങ്ങിയതെന്നും കുടുംബത്തെ കുറിച്ച് പറയുന്നത് നിർത്തണമെന്നുമാണ് ഹെയ്ദി പറയുന്നത്.
ഹെയ്ദിയുടെ വാക്കുകളിലേക്ക്... 'ജാസ്മിൻ ഗെയിം കളിയ്ക്കാനാണ് ബിഗ് ബോസിലേക്ക് പോകുന്നത്. അവൾ അവളുടെ ഗെയിം തന്നെയാണ് കളിക്കുന്നത്. അവൾ അവളായി നിന്നാൽ ഉറപ്പായും അവൾക്ക് തന്നെ കപ്പ് അടിക്കാം. അവളെ ഇഷ്ടം ഉള്ളതുകൊണ്ടാണല്ലോ ഇത്രയും ഫോളോവേഴ്സ് അവൾക്ക് വന്നത്. ജാസ്മിൻ- നോറ പുറത്ത് നിന്ന് കണക്ടാകുന്ന രീതിയിൽ എന്തോ സംഭവിച്ചിട്ടുണ്ടാകാം.'
'അവർ രണ്ടുപേരെയും കണക്ട് ചെയ്യുന്ന പോയിന്റ് മുന്ന ഇക്കയാണെന്ന് ഇരുവരും പറയുന്നുണ്ട്. അദ്ദേഹത്തിനും സൈബർ അറ്റാക്കുണ്ടായിട്ടുണ്ട്. ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്റെ അഭിപ്രായം മാത്രമാണ് ഇക്കാര്യത്തിൽ പറയുന്നത്. ജാസ്മിനോട് ഗബ്രിയാണ് ഇഷ്ടമാണെന്ന് പറയുന്നത്. അത് എന്ത് തരത്തിലുള്ള ഇഷ്ടമാണെന്ന് ഗബ്രി പറഞ്ഞിട്ടില്ല.'

'അതുകൊണ്ടുതന്നേ അത് ജഡ്ജ് ചെയ്യുന്നതിൽ അർത്ഥമില്ല. ഒരുപക്ഷെ ഗെയിം ചേഞ്ച് ചെയ്യണം എന്നുണ്ടെങ്കിൽ ഗബ്രി ചില വെളിപ്പെടുത്തലുകൾ നടത്തിയേക്കാം. പിന്നെ വൈൽഡ് കാർഡുകൾ വരുന്നതുമുണ്ട്. അപ്പോൾ ഒരു പക്ഷെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരാം. ഞങ്ങളുടെ ഇടയിൽ വളരെ ക്യൂട്ടായ ഫ്രണ്ടാണ് ജാസ്മിൻ. വെള്ള പൂശാൻ പറയുന്നതല്ല. പക്ഷെ അവൾക്ക് ഒരു കുടുംബമുണ്ട്. 23 വയസായ പെൺകുട്ടിയാണ് അവൾ.'
'അവിടെ നിന്ന് ഇറങ്ങിയാലും അവൾക്ക് ഒരു ജീവിതമുണ്ട്. ജാസ്മിൻ എന്ന വ്യക്തിക്ക് ഇത്രയും ഹേറ്റേഴ്‌സ് വന്നു. പക്ഷെ നിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. അവൾ പടുത്തുയുർത്തിയ കുടുംബമുണ്ട്. എന്തിനുവേണ്ടിയാണ് അവരുടെ കുടുംബത്തെ ഇങ്ങനെ പറയുന്നത്. അവളുടെ ഉപ്പ ഒന്നാമത് ഹാർട്ട് പേഷ്യന്റാണ്.'
'ആ വ്യക്തിയെ ഇഷ്ടം അല്ലെങ്കിൽ അവളേ പറഞ്ഞോളൂ... കുടുംബത്തെ കുറിച്ച് പറയുന്നത് നിർത്തണം. അവളാണ് കുടുംബത്തെ കൊണ്ടുപോകുന്നത്. ജാസ്മിനും അഫ്‌സലും റിലേഷനിലായിരുന്നുവെന്നത് എനിക്ക് അറിയില്ലായിരുന്നു. കാരണം അവർ അത്രയും സീക്രട്ടായി വെച്ചിരുന്ന കാര്യമാണ്. അത് പ്രൈവറ്റാക്കി വെച്ചത് തന്നെ നന്നായി എന്നാണ് പറയാൻ ഉള്ളത്. ഏഴുമാസം മാത്രമേയായിട്ടുള്ളൂ ബന്ധത്തിലായിട്ട്. ചിന്നു(ജാസ്മിൻ) ബിഗ്ബോസിലേക്ക് പോകും മുമ്പേ ഒരു പോസ്റ്റ് അഫ്സൽ ഇട്ടിരുന്നു.'
'അവൻ വളരെ ഇമോഷണലി ഡൗണായ ഒരാളാണ്. ചിന്നുവിനെ അവൻ അത്രയും ഇഷ്ടപ്പെട്ടതുമാണ്. പക്ഷെ ഇനി എന്താകുമെന്നത് ജാസ്മിൻ പുറത്തുവന്നാൽ മാത്രമേ അറിയാനാകൂ. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നെഗറ്റീവായി ആ കുട്ടിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ അവൾ അവളായി തന്നെ റിവീൽ ചെയ്യുകയാണ് ചെയ്തത്.'
'അഫ്സൽ വളരെ ആത്മാർത്ഥമായിട്ടാണ് ചിന്നുവിനെ സ്നേഹിച്ചത്. നിരപരാധിയായ അഫ്സലിനെ നെഗറ്റീവായി ഇപ്പോഴത്തെ വിഷയങ്ങൾ ബാധിക്കുന്നുണ്ട് എന്നത് നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. അഫ്സലിനെതിരെ നെഗേറ്റീവ് അടിക്കുന്നത് ഒഴിവാക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്', എന്നായിരുന്നു ഹെയ്ദി സാദിയയുടെ വാക്കുകൾ.


Click it and Unblock the Notifications