അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു; പ്രതികരിച്ച് ഹെയ്ദി സാദിയ

കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് ആറാം സീസണിലെ മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരെ അഫ്സൽ അമീർ എന്ന യുവാവ് രം​ഗത്ത് വന്നത്. ജാസ്മിനും അഫ്സലും തമ്മിൽ വിവാഹം ചെയ്യാനിരുന്നതാണ്. എന്നാൽ ബി​ഗ് ബോസിൽ ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള സൗഹൃദം ചർച്ചയായതോടെ ഈ ബന്ധത്തിൽ നിന്നും അഫ്സൽ പിന്മാറി. ഇപ്പോഴും തനിക്ക് നേരെ സൈബർ ആക്രമണം വരുന്നുണ്ടെന്നാണ് അഫ്സൽ പറയുന്നത്. ജാസ്മിന്റെ ആദ്യ ബന്ധം തകർന്നതിനെക്കുറിച്ചും താനുമായും അടുത്തതിനെക്കുറിച്ചും അഫ്സൽ സംസാരിക്കുന്നുണ്ട്.

മുന്ന എന്ന വ്യക്തിയുമായി ജാസ്മിൻ ബ്രേക്കപ്പായി. മുന്നയെ വളരെയധികം നിയന്ത്രിക്കുന്ന ഒരാളായാണ് ജാസ്മിൻ കാണിച്ചത്. അവർ തമ്മിൽ എപ്പോഴും വഴക്കായിരുന്നെന്നും അഫ്സൽ പറഞ്ഞു. ഹെയ്ദി സാദിയ, അസ്ല എന്നിവർക്കാണ് ഇതേക്കുറിച്ച് കൂടുതൽ പറയാനാവുകയെന്നും അഫ്സൽ അമീർ വ്യക്തമാക്കി. ജാസ്മിനെ താൻ കണ്ണടച്ച് വിശ്വസിച്ചിരുന്നെന്നും അഫ്സൽ പറഞ്ഞു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.

Jasmine Jaffar  Afzal Ameer

അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ പറയുന്നു. എന്റെ കുടുംബത്തിൽ എന്നോട് സംസാരിക്കാതിരുന്ന കസിൻസ് നമ്പർ തപ്പിപ്പിടിച്ച് എന്നെ വിളിച്ചു. അഫ്സൽ പറഞ്ഞതിൽ കള്ളമുണ്ടോ എന്ന് ചോദിച്ചു. അഫ്സൽ‌ പറഞ്ഞതിൽ തെറ്റില്ല. ഈ വീഡിയോ അഫ്സൽ ചെയ്യാനുണ്ടായ മാനസികാവസ്ഥ ആലോചിക്കുമ്പോൾ സങ്കടവും സഹതാപവും തോന്നുന്നു. കാരണം ഒരു മനുഷ്യൻ സൈബർ ബുള്ളിയിം​ഗ് നേരിടുന്ന അവസ്ഥയാണ്. ജാസ്മിന്റെ വീ‌ട്ടുകാർ നിരപരാധികളാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. ജാസ്മിന്റെ സൈഡ് എന്താണെന്ന് ജാസ്മിൻ പുറത്ത് വന്ന ശേഷമേ സംസാരിക്കാൻ പറ്റൂ. ജാസ്മിൻ വരുന്നത് വരെ അഫ്സലെന്ന വ്യക്തി ക്രൂശിക്കപ്പെടുന്നത് ന്യായമായ കാര്യമല്ല. ജാസ്മിന്റെ ഉമ്മയെയും അത്തയെയും പോലെ സപ്പോർട്ട് ചെയ്യുന്നവരെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ വ്യക്തി ഞാനായേനെ. കാരണം അവർ സ്വന്തം മക്കളെ ചേർത്ത് പിടിക്കുന്നു.

Jasmine Jaffar  Afzal Ameer

എന്നെ അം​ഗീകരിച്ചവരാണ് അവർ. വളരെ സ്നേഹത്തോടെയാണ് അവർ സംസാരിച്ചത്. ജാസ്മിൻ നാട്ടിൻ പുറത്ത് നിന്നുള്ള കുട്ടിയാണ്. നാട്ടുകാരൊക്കെ ​ഹെയ്ദി നിങ്ങളുടെ ഫ്രണ്ട് ആണല്ലേ, ഹെയ്ദിയെ പോലുള്ളവരോട് നിങ്ങളെങ്ങനെ സംസാരിക്കുന്നു എന്നൊക്കെ ചോദിക്കും. അവർക്ക് വ്യക്തമായ മറുപടി അത്ത കൊടുത്തിട്ടുണ്ടെന്ന് ജാസ്മിൻ എന്നോട് പറഞ്ഞിട്ടുണ്ട്.

എന്റെ മകളല്ലേ കൂട്ടുകാരി, നിങ്ങൾ നോക്കേണ്ട കാര്യമില്ല, എന്റെ മകൾ എങ്ങനെയാണോ അത് പോലൊരു പെൺകുട്ടിയാണ് അവളും എന്ന് അത്ത അവരോട് പറഞ്ഞു. അത്രയും മനസിലാക്കുന്നവരാണ് ജാസ്മിന്റെ മാതാപിതാക്കളെന്നും ​ഹെയ്ദി പറയുന്നു. അഫ്സൽ പറഞ്ഞതിൽ മാനിപുലേഷനോ മസാല ചേർക്കലോ ഇല്ലെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി. ​അഫ്സലിന്റെ പരാമർങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ബി​ഗ് ബോസ് ആറാം സീസൺ തുടങ്ങിയത് മുതൽ ചർച്ചയായതാണ് അഫ്സലിന്റെ പേര്. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിൻ ഈ വിഷയത്തിൽ വ്യക്തത വരുത്തിയേക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X