'സീക്രട്ട് ഏജന്റ് ഇത്ര പാവമാണെന്ന് അറിയില്ലായിരുന്നു, അമ്മയേയും ഭാര്യയേയും കുറിച്ചും പറയാനുള്ള കാരണമറിയില്ല'

ബി​ഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ പത്താം വാരത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ ഹൗസിൽ ഇപ്പോൾ നടക്കുന്നത് ഫാമിലി വീക്കാണ്. നാടകീയത പകര്‍ന്ന സംഭവവികാസങ്ങളുടെ കാര്യത്തില്‍ മുന്‍ സീസണുകളേക്കാളൊക്കെ മുമ്പിലാണ് സീസണ്‍ ആറ്. ഷോ അന്തിമഘട്ടത്തോട് അടുത്തിരിക്കെയാണ് ഫാമിലി വീക്ക് ബി​ഗ് ബോസ് കൊണ്ടുവന്നിരിക്കുന്നത്. പതിമൂന്ന് മത്സരാർത്ഥികളാണ് ഹൗസിലുള്ളത്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ അവരിൽ ഓരോരുത്തരുടെയും കുടുംബാം​ഗങ്ങൾ ഹൗസിലേക്ക് എത്തിച്ചേരും.

എല്ലാവരും കുടുംബാം​ഗങ്ങളെ കാണാനുള്ള ത്രില്ലിലാണ്. ആദ്യം ​ഹൗസിലേക്ക് എത്തിയത് റിഷിയുടെയും അൻസിബയുടെയും കുടുംബാം​ഗങ്ങളാണ്. അതേസമയം ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന വീക്കെന്റ് എപ്പിസോ‍‍ഡിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു ഭാ​ഗം വൈൽഡ് കാർഡ് എൻട്രിയായ സായ് കൃഷ്ണ അമ്മയ്ക്ക് എഴുതിയ കത്തായിരുന്നു.

Helen Of Sparta  Sai Krishna

ബിഗ് ബോസില്‍ വന്നതിനുശേഷം താന്‍ ജീവിതം പഠിച്ചവെന്നും ഇപ്പോഴാണ് ഒരു മനുഷ്യനായതെന്നും വളരെ മോശം സ്വഭാവമായിരുന്നു തന്റേതെന്നും ഈ ഷോയിലൂടെ അതെല്ലാം മാറുമെന്ന് നേരത്തെ ഒരു വീക്കെന്റ് എപ്പിസോഡില്‍ സായ് കൃഷ്ണ പറഞ്ഞിരുന്നു. പിന്നാലെയാണ് മനോഹരമായ ഒരു കത്ത് താരം എഴുതിയത്. അമ്മയ്ക്ക് മാത്രമല്ല അമ്മൂമ്മയ്ക്കും ഭാര്യയ്ക്കും കൂടിയായാണ് സായ് കൃഷ്ണ കത്തെഴുതിയത്.

എന്റെ അമ്മയ്ക്ക് മാത്രമല്ല അമ്മയുടെ അമ്മയ്ക്കും ഇനിയൊരു അമ്മയാകാന്‍ പോകുന്ന ഭാര്യ സ്‌നേഹയ്ക്കും വേണ്ടിയാണ് ഈ എഴുത്ത് എന്ന് പറഞ്ഞുകൊണ്ടാണ് സായ് കൃഷ്ണ പറഞ്ഞ് തുടങ്ങിയത്. കുട്ടിക്കാലം മുതൽ അമ്മയും അമ്മൂമ്മയുമായി തനിക്കുള്ള അനുഭവങ്ങൾ അടക്കം നിരവധി നല്ല ഓർമകളും കത്തിൽ സായ് വിവരിച്ചു.

ശേഷമാണ് അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിലെ പ്രശ്നങ്ങളെ കുറിച്ച് സായ് കൃഷ്ണ വെളിപ്പെടുത്തിയത്. അമ്മയും ഭാര്യയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അതിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് താനാണെന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്. അമ്മയ്ക്കും ഭാര്യ സ്‌നേഹയ്ക്കും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഞാനിങ്ങോട്ട് വരുന്നത് വരെ അത് അങ്ങനെ തന്നെയായിരുന്നു.

ഞാനിത് ഇവിടെ തുറന്ന് പറയുന്നതോടെ അവര്‍ എന്നെ മനസിലാക്കി അത് മാറ്റുമെന്നും ഒരുമിച്ച് നില്‍ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതുപോലൊരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ഇക്കാര്യം പറയണമെന്ന് കരുതിയതല്ല. പക്ഷെ എന്നെപ്പോലെ ബുദ്ധിമുട്ടുന്ന ഒരുപാട് ഭര്‍ത്താക്കന്മാരുണ്ടാവും. അമ്മയേയും ഭാര്യയേയും കൈവിടാന്‍ കഴിയില്ല. അതേസമയം രണ്ട് പേര്‍ക്കുമിടയില്‍ നില്‍ക്കുന്ന അവസ്ഥ വളരെ മോശവുമാണ്.

Helen Of Sparta  Sai Krishna

പുറത്ത് നിന്ന് ആര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത അവർ പരസ്പരം മനസിലാക്കിയാല്‍ തീരുന്ന പ്രശ്‌നം ഇതോടെ അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു. പുറത്തുവരുന്ന സായി അമ്മയുടെ കണ്ണനായിരിക്കും സീക്രട്ട് ഏജന്റായിരിക്കില്ലെന്നും സായി കൃഷ്ണ പറഞ്ഞു. വീഡിയോ വൈറലായതോടെ ഏറ്റവും കൂടുതൽ ആളുകൾ സായ് കൃഷ്ണയുടെ കുടുംബത്തെ കുറിച്ച് ചോദിക്കുന്നത് റീൽ, ടിക്ക് ടോക്ക് താരം ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യയോടാണ്. ഇരുവരും മൂന്ന് വർഷത്തിൽ ഏറെയായി അടുത്ത സുഹൃത്തുക്കളാണ്.

മദേഴ്സ് ഡെയിലെ സായിയുടെ വീഡിയോ പലരും തനിക്ക് അയച്ച് തന്ന് ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണ് ഈ വിഷയത്തിൽ വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാണ് ഹെലൻ സംസാരിച്ച് തുടങ്ങുന്നത്. തനിക്ക് സായിയേയും ഭാര്യ സ്നേഹയേയും രണ്ട് വർഷത്തിൽ ഏറെയായി അറിയാമെന്നും അവർ എല്ലാവരും നല്ല സ്നേഹത്തിലാണെന്നാണ് തോന്നിയിട്ടുള്ളതെന്നും പിന്നെ ഇത്തരം കാര്യങ്ങൾ ഡ്യൂഡ് (സായ് കൃഷ്ണ) എന്തുകൊണ്ട് ഇത്തരമൊരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ പറ‍ഞ്ഞുവെന്ന് അറിയില്ലെന്നുമാണ് ഹെലൻ പറഞ്ഞത്.

സീക്രട്ട് ഏജന്റ്പാവമാണെന്ന് അറിയാമെങ്കിലും ഇത്ര പാവമാണെന്ന് അറിയില്ലായിരുന്നുവെന്നും ഹെലൻ കൂട്ടിച്ചേർത്തു. വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ച് സമയത്തിനകം ​ഹെലൻ അത് യുട്യൂബിൽ നിന്നും നീക്കം ചെയ്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X