അവസാന ദിവസങ്ങളിൽ എല്ലാം തകർത്ത് ജാസ്മിൻ; ​ഗബ്രി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല; കപ്പ് നഷ്ടമായതിന് കാരണം

ആറാം സീസണെന്നല്ല, ഇതുവരെയുള്ള മലയാളത്തിലെ എല്ലാ ബി​ഗ് ബോസ് സീസണെടുത്താലും ജാസ്മിനെ പോലൊരു കണ്ടന്റ് മേക്കർ ഷോയിലുണ്ടായിട്ടില്ല. എന്നിട്ടും ജാസ്മിൻ ഫൈനലിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട‌ത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ജിന്റോ അല്ലെങ്കിൽ ജാസ്മിൻ കപ്പടിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. ജിന്റോ കപ്പടിച്ചാൽ ജാസ്മിന് രണ്ടാം സ്ഥാനമെന്ന് ഉറപ്പായിരുന്നു. പക്ഷെ ഫൈനൽ വിധിയിൽ ജാസ്മിൻ മൂന്നാം സ്ഥാനത്ത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി ഹേറ്റ് ക്യാമ്പെയ്ൻ ഉണ്ടായെങ്കിലും അതോടൊപ്പം ആരാധക വൃന്ദവും പിആർ ടീമും ശക്തമായിരുന്നു. ബി​ഗ് ബോസിലെ നൂറ് ദിവസങ്ങളിൽ ജാസ്മിന്റെ പല ഘട്ടങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ചിലപ്പോൾ‌ ​ഗ്രാഫിൽ വലിയ ഉയർച്ച. പക്വമായ പെരുമാറ്റം. ഏത് ടാസ്കും മനോഹരമായി ചെയ്യുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ ജാസ്മിൻ മാനസികമായി തളർന്നു. പൊട്ടിക്കരച്ചിലുണ്ടായി.

Jasmine Jaffar

സഹമത്സരാർത്ഥികളിൽ ചിലരെ ഇമോഷണലി വല്ലാതെ ആശ്രയിച്ചു. ​ഗബ്രി, റെസ്മിൻ, ശ്രീതു എന്നിവരോടാണ് ജാസ്മിൻ കൂടുതൽ അടുപ്പം കാണിച്ചത്. ​ഗബ്രിയുമായുള്ള കോംബോ ജാസ്മിനിലേക്ക് പ്രേക്ഷക ശ്രദ്ധ നേടാൻ ഉപകരിച്ചിട്ടുണ്ട്. എന്നാൽ പുറത്ത് ജാസ്മിന്റെ ജീവിതം തന്നെ തകിടം മറയുന്ന സാഹചര്യമായി. തുടക്കത്തിൽ ജാസ്മിൻ-​ഗബ്രി കോംബോ ഫേക്കാണെന്ന് ഏവരും പറഞ്ഞു. എന്നാൽ പ്രേക്ഷകരും സഹമത്സരാർത്ഥികളും കരുതിയതിനേക്കാൾ ആഴത്തിലുള്ളതും സങ്കീർണവുമായിരുന്നു ഇവരുടെ ബന്ധം.

പ്രേക്ഷകരെഈ കോബോ വലിയ തോതിൽ നീരസപ്പെടുത്തി. അടുപ്പമുണ്ടെങ്കിൽ അത് ​ഗെയിമിനെയും വ്യക്തി ജീവിതത്തെയും ബാധിക്കാതെ തൽക്കാലത്തേക്ക് മാറ്റി വെച്ച് പുറത്തിറങ്ങിയ ശേഷം തീരുമാനിക്കാമായിരുന്നു. പക്ഷെ ഒട്ടുമിക്ക എപ്പിസോഡിലും ഈ വിഷയം ജാസ്മിനും ​ഗബ്രിയും വലിച്ചിട്ടു. പ്രണയമാണോ, പുറത്ത് വിവാഹം ചെയ്യാനിരുന്ന ആളുടെ കാര്യത്തിലുള്ള തീരുമാനം എന്നീ കാര്യത്തിലൊന്നും ജാസ്മിൻ വ്യക്തത വരുത്തിയില്ല.

Jasmine Jaffar

​ഗബ്രിക്ക് നേരെ കടുത്ത വിമർശനം വന്നു. മികച്ച ​രീതിയിൽ ​ഗെയിം കളിച്ച് മുന്നോ‌ട്ട് പോയിരുന്ന ​ഗബ്രിയുടെ എവിക്ഷന് കാരണമായത് ജാസ്മിനുമായുള്ള കോംബോയാണ്. ​ഗബ്രി പുറത്ത് പോയ ശേഷം ജാസ്മിൻ പൂർവാധികം ശക്തിയോടെ ​ഷോയിൽ മുന്നേറി. രസകരമായ നിമിഷങ്ങൾ ജാസ്മിൻ സമ്മാനിച്ചു. ​ഫാമിലി വീക്കിൽ വീട്ടുകാർ വന്നതോടെ ജാസ്മിന് നേരെയുള്ള സൈബർ ആക്രമണം കുറച്ച് കുറഞ്ഞു. വിവാദങ്ങളിലും ജാസ്മിനൊപ്പം വീട്ടുകാർ നിന്നതാണ് ഇതിന് കാരണം.

പക്ഷെ ​ഗ്രാഫ് നല്ല രീതിയിൽ പോകവെയാണ് റി എൻട്രിയിൽ ​ഗബ്രിയുടെ വരവ്. അതുവരെയുണ്ടായിരുന്ന ​ഗ്രാഫ് ജാസ്മിൻ തന്നെ തകർത്തു. ​ഗബ്രിയുമായി പഴയത് പോലെ തന്നെ ഇടപഴകി. പ്രേക്ഷകർക്ക് അലോസരം തോന്നിക്കുന്ന സംഭാഷണങ്ങളാണ് ജാസ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. ​പുറത്തെ സാഹചര്യം അറിഞ്ഞ ​ഗബ്രി പക്വമായി പെരുമാറാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ ഇതൊന്നും കാര്യമാക്കിയില്ല.

ഫൈനലിനോട് അടുത്ത ഈ മണിക്കൂറുകളിൽ ജാസ്മിൻ പക്വമായി പെരുമാറിയിരുന്നെങ്കിൽ ജാസ്മിന്റെ വോട്ട് കുറയില്ലായിരുന്നു. മൂന്നാം സ്ഥാനത്തായി പുറത്തിറങ്ങുമ്പോൾ ജാസ്മിനെ കാത്തിരിക്കുന്നത് കടുത്ത സൈബർ ആക്രമണങ്ങളാണെന്നതും വസ്തുതയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X