പവര്‍ റൂം അടക്കം നാല് ബെഡ് റൂം! ബിഗ് ബോസിലെ കിടപ്പുമുറിയുടെ അടക്കം വിശേഷങ്ങള്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍
ഏറെ ആകാംഷകളും ത്രില്ലടിപ്പിക്കുന്ന വീടുമായി ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഷോ നടക്കുന്ന വീടിന്റെ അകത്തുള്ളത് പുറംലോകത്തിന് കാണിച്ച് കൊണ്ടാണ് അവതാരകന്‍ മോഹന്‍ലാല്‍ എത്തിയത്. ഇത്തവണ മത്സരം മുറുകുമെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.
അതില്‍ പ്രധാനം നാല് ബെഡ് റൂമുകള്‍ ഉണ്ടെന്നുള്ളതാണ്. ഓരോരുത്തര്‍ക്കും അവരുടെ പ്രധാന്യങ്ങള്‍ക്ക് അനുസരിച്ചാണ് താമസിക്കാനുള്ള കിടപ്പുമുറികള്‍ കിട്ടുക. ഏറെ പ്രത്യേകതകള്‍ ഉള്ള പവര്‍ റൂം അടക്കം നാലെണ്ണത്തിന്റെ സവിശേഷതകള്‍ കൂടി മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. മാത്രമല്ല ജയിലും വിശാലമായ ലിവിംഗ് ഏരിയയും അടക്കം ബിഗ് ബോസ് വീട് ഗംഭീരമായിരിക്കുകയാണ്.

ബിഗ് ബോസും മോഹന്‍ലാലും ചേര്‍ന്ന് എന്താണ് 4 ബെഡ്‌റൂം കണ്‍സെപ്റ്റ് എന്ന് പരിചയപ്പെടുത്തി. വീട്ടിലെ പലവിധ ജോലികള്‍ ചെയ്യുന്ന ടീമുകള്‍ക്ക് അനുസരിച്ച് നാലു റൂമുകള്‍ എന്നതാണ് കണ്‍സെപ്റ്റ്. മൂന്നു ചെറിയ മുറികളും ഒരു പവര്‍ റൂമുമാണ് വീടിനകത്തുള്ളത്. ഇതിനെല്ലാം മോഹന്‍ലാല്‍ വേറിട്ട പേരുകള്‍ നല്‍കിയിരിക്കുകയാണ്.
വീട് പരിചയപ്പെടുത്തുന്നതിനിടയില്‍ സിഐഡി രാമദാസ് എന്നൊരു കഥാപാത്രം കൂടി ഈ സീസണില്‍ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍ പറയുകയാണ്. അതിന് പിന്നിലെ രഹസ്യമെന്താണെന്ന് വൈകാതെ അറിയാമെന്നുള്ള മുന്നറിയിപ്പും അവതാരകന്‍ നല്‍കിയിരിക്കുകയാണ്.
അതേ സമയം ബിഗ് ബോസിലേക്ക് ആദ്യ മത്സരാര്‍ഥിയ്ക്ക് മുന്‍പ് പരിചയപ്പെടുത്തിയത് കോമണേഴ്‌സിനെയായിരുന്നു. അവര്‍ക്കാണ് ആദ്യം പവര്‍ കൊടുത്തിരിക്കുന്നത്. രണ്ട് പേരെയും ഒരുമിച്ച് ഒരു മുറിയിലിരുത്തി വീട്ടിലേക്ക് വരുന്ന ബാക്കിയുള്ള എല്ലാ മത്സരാര്‍ഥികളെ കാണാനുള്ള അവസരമാണ് കോമണേഴ്‌സിന് നല്‍കിയത്.
മത്സരാര്‍ത്ഥികള്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കണ്‍ഫെഷന്‍ റൂമിലേക്കാണ് എന്‍ട്രി ലഭിച്ചത്. കോമണര്‍ മത്സരാര്‍ത്ഥികളായി എത്തിയ നിഷാനയ്ക്കും രസ്മിനുമാണ് കണ്‍ഫെഷന്‍ റൂമിലിരുന്ന് സഹമത്സരാര്‍ത്ഥികളുടെ വീടിനകത്തേക്കുള്ള എന്‍ട്രി വാച്ച് ചെയ്യുന്നത്.
അവരുടെ സംസാരം പുറത്ത് കേള്‍ക്കില്ലെങ്കിലും മറ്റുള്ളവര്‍ സംസാരിക്കുന്നതടക്കം എല്ലാം അവര്‍ക്ക് കേള്‍ക്കാം. ഇരുവരെയും ഒരുമിച്ച് പങ്കെടുപ്പിച്ച് ബിഗ് ബോസ് വേറൊരു ഇന്‍ട്രോയാണ് ഇത്തവണ ഷോ യ്ക്ക് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications