ജാസ്മിന്‍ ഒറ്റയ്ക്ക് കളിച്ച് ജയിച്ച ടാസ്‌ക് ഏതാണ്? എങ്ങനെ നല്ല ഗെയിമറായി? ഫാന്‍സ് എങ്കിലും പറയൂ; കുറിപ്പ്
ശ്വേത മേനോനും സാബുമോനും അതിഥികളായി ബിഗ് ബോസില്‍ എത്തിയപ്പോഴും ജാസ്മിനെയും ജിന്റോയെയും കുറിച്ചായിരുന്നു പ്രധാനമായും സംസാരിച്ചിരുന്നത്. ജാസ്മിനും ജിന്റോയും വളരെ സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥികള്‍ ആണെന്നും ഇവര്‍ പറഞ്ഞിരുന്നു. ജാസ്മിന്‍ ഗബ്രി പുറത്തായതിന് ശേഷം ഗബ്രിയുടെ ഫോട്ടോയെടുത്ത് പിടിച്ച് കരയുന്നതും മാലയ്ക്ക് വേണ്ടി അടിയുണ്ടാക്കുന്നതുമെല്ലാം പ്രേക്ഷകര്‍ കണ്ടതാണ്.
ജിന്റോയ്ക്കും ജാസ്മിനും അവരുടെ ശക്തി മനസിലായില്ലെന്നും അവര്‍ ഒരുമിച്ച് നിന്നാല്‍ പവര്‍ വേറെയാണെന്നുമൊക്കെ നേരത്തെ സാബുമോന്‍ ശ്വേതയോട് പറഞ്ഞിരുന്നു. ജാസ്മിന്‍ സ്‌ട്രോങ്ങ് പ്ലെയര്‍ ആണെന്ന് ജാസ്മിന് സാബുമോന്‍ പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു.

എന്നാല്‍ ജിന്റോയ്‌ക്കെതിരെ നിരവധി നെഗറ്റീവുകള്‍ വരുമ്പോഴും തുടക്കം മുതല്‍ തന്നെ സ്‌ട്രോങ്ങ് പ്ലെയര്‍ ആയിട്ട് തന്നെയാണ് ജിന്റോ നില്‍ക്കുന്നത്. ജിന്റോ മറ്റു മത്സരാര്‍ത്ഥികളുമായി അടി കൂടുമ്പോഴും ഉപയോഗിക്കുന്ന വാക്കുകള്‍ എപ്പോഴും ജിന്റോയ്ക്ക് വിനയകാറുണ്ട്. സമാനമായ പ്രശ്‌നം ജാസ്മിനെതിരെയും ഉയരാറുണ്ട്.
ജാസ്മിനെതിരെ ഏറ്റവും കൂടുതല്‍ ഉയര്‍ന്നിട്ടുള്ള പ്രശ്‌നം വൃത്തിയും വായില്‍ നിന്ന് വരുന്ന മോശം പദപ്രയോഗങ്ങളുമാണ്. എന്നാല്‍ ഗബ്രി കൂടി പോയതോടെ ഒറ്റയ്ക്കായ ജാസ്മിന്‍ പല ഘട്ടങ്ങളിലും ഒറ്റയ്ക്ക് പോരാടിയാണ് ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുന്നതെന്നാണ് പ്രേക്ഷകര്‍ തന്നെ പറയുന്നത്. എന്നാല്‍ ഗബ്രി ഉണ്ടായിരുന്ന സമയത്ത് ഇരുവരും കോംബോയായി മാത്രമാണ് കളിച്ചിരുന്നതെന്നായിരുന്നു ഉയര്‍ന്നിരുന്ന പ്രധാന ആരോപണം.
ഒറ്റ ഗെയിം പോലും ഇരുവരും ഒറ്റയ്ക്ക് കളിച്ച് ജയിച്ചില്ലെന്നും ഒറ്റയ്ക്ക് കളിക്കേണ്ട ഗെയിമുകൡ പോലും ഗബ്രിക്ക് സഹായകരമാകുന്ന രീതിയില്‍ ജാസ്മിന്‍ കളിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒറ്റയ്ക്ക് സംസാരിക്കുന്നതല്ലാതെ ജിന്റോയും ജാസ്മിനും തമ്മില്‍ ഗെയിമിംഗില്‍ നല്ല വ്യത്യമാസമുണ്ടെന്നാണ് മറ്റു ചില പ്രേക്ഷകരുടെ അഭിപ്രായം.
ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നതും ഇതു തന്നെയാണ്. ജാസ്മിന്‍ എങ്ങനെയാണ് നല്ല ഗെയിമര്‍ ആകുന്നതെന്ന്. ജാസ്മിന്‍ എന്ത് മൈന്‍ഡ് ഗെയമിമാണ് കളിച്ചത്, ടാസ്‌കുകള്‍ പോലും എത്രയുണ്ടെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.
ഈ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.

'ജാസ്മിന്‍ ഒരു മികച്ച ഗെയിമര്‍ ആണെന്ന് പലരും പറയുന്നത് കേള്‍ക്കുന്നുണ്ട്. എങ്ങനെ ആണ് ജാസ്മിന്‍ ഒരു നല്ല ഗെയിമര്‍ ആകുന്നതൊന്ന് പറയാമോ? ഇതുവരെ ജാസ്മിന്‍ ഇന്‍ഡിവിജ്വലി ജയിപ്പിച്ച / ജയിച്ച ടാസ്‌കുകള്‍ ഏതൊക്കെ ആണെന്ന് പറയാമോ? ഈ ജയങ്ങള്‍ മറ്റുള്ള കോണ്ടസ്റ്റന്റ്‌സ് ജയിച്ചതിനേക്കാള്‍ എത്ര കൂടുതല്‍ ആണെന്നും പറയാമോ? അല്ലെങ്കില്‍ ജാസ്മിന്‍ കളിച്ച മൈന്‍ഡ് ഗെയിം ഒന്ന് എക്‌സ്‌പ്ലൈന്‍ ചെയ്യാമോ? ജാസ്മിന്‍ ഫാന്‍സ് എങ്കിലും റിപ്ലൈ തരുക,' എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.
ജാസ്മിന്‍ ബിഗ് ബോസില്‍ വന്ന സമയം മുതല്‍ നെഗറ്റീവ് കമന്റുകളും ഹേറ്റും ഉള്ള പ്ലെയര്‍ ആണ്. പ്രധാനമായും ഗബ്രിയുമായുള്ള ജാസ്മിന്റെ കോംബോ ഗെയിം തന്നെയാണ് അത്തരത്തില്‍ ഒരു ഇമേജ് നടിക്ക് ഉണ്ടാക്കി കൊടുത്തിട്ടുള്ളതും. ബിഗ് ബോസ് സീസണ്‍ 60 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി എങ്ങനെയാണ് ഗെയിം മുന്നോട്ട് പോവുകയെന്നാണ് പ്രേക്ഷകരും ആകാംക്ഷാഭരിതരായി നോക്കുന്നത്.


Click it and Unblock the Notifications