'അർജുന്റെ സഹോദരി സീരിയൽ താരമോ?, അപ്സരയും നവീനും അശ്വിനിയുടെ സുഹൃത്തുക്കളോ?'; ചർച്ചയായി ഫോട്ടോകൾ!
ബിഗ് ബോസ് മലയാളം സീസൺ ആറ് ഫൈനലിലേക്ക് അടുക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് പല മാറ്റങ്ങളും ഷോയിൽ അരങ്ങേറുകയാണ്. കഴിഞ്ഞ വർഷം മുതൽ മത്സരാർത്ഥികളുടെ വീട്ടുകാരെ ഷോയിൽ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളും ഷോയിലേക്ക് എത്തുന്ന ഈ സെക്ഷൻ ഫാമിലി വീക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. അത്തരത്തിൽ ഇത്തവണയും ഇത് നടന്നിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഫൈനൽ ആഴ്ചയിലേക്ക് കടക്കുമ്പോഴായിരുന്നു ഇതെങ്കിൽ ഇത്തവണ അതിത്തിരി നേരത്തെയാണ്. ബിഗ് ബോസ് വീട്ടിൽ ആദ്യം എത്തിയത് റിഷിയുടെ അമ്മയും സഹോദരനുമാണ്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് റിഷി അവരെ വരവേറ്റത്. താന്റെ വീട്ടുകാർ ആദ്യം വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അങ്ങനെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും റിഷി പറഞ്ഞിരുന്നു.

ശേഷം അൻസിബയുടെ അമ്മയും സഹോദരനുമാണ് വീട്ടിലേക്ക് എത്തിയത്. ഫാമിലി വീക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ അർജുന്റെയും ശ്രീതുവിന്റെയും കുടുംബാംഗങ്ങളാണ് ഹൗസിലേക്ക് എത്തിയത്. അർജുന്റെ വീട്ടിൽ നിന്നും അമ്മയും ചേച്ചിയുമാണ് വന്നത്. ഏറ്റവും ആക്ടീവായ കുടുംബാംഗങ്ങളായിരുന്നു അർജുന്റേത്. അമ്മയും സഹോദരിയും മത്സരാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്തിരുന്നു.
ഒരാളെപ്പോലും മാറ്റി നിർത്തി എല്ലാവരുമായും കുറഞ്ഞ സമയത്തിനുള്ളിൽ സഹോദരി സൗഹൃദമുണ്ടാക്കിയെടുത്തു. ഇന്നലത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തശേഷം അടുത്ത സീസണിൽ അർജുന്റെ സഹോദരി അശ്വിനിയേയും ഉൾപ്പെടുത്തണമെന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
കാരണം പക്ക ബിഗ് ബോസ് മെറ്റീരിയലാണ് അർജുന്റെ സഹോദരി. അർജുന്റെ കുടുംബം ബിബി ഹൗസിൽ എത്തിയ വീഡിയോ വൈറലായതോടെ അർജുന്റെ സഹോദരി അശ്വിനിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കുത്തിപ്പൊക്കി എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. ഒരു കാലത്ത് ഏഷ്യനെറ്റിൽ മെഗാ ഹിറ്റായി സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന അമ്മ സീരിയലിൽ അശ്വിനി അഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.
അശ്വിനി സീരിയൽ താരമായിരുന്നുവെന്നും നടി അപ്സരയ്ക്കും മുൻ ബിഗ് ബോസ് താരം നവീനുമൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെന്നും സോഷ്യൽമീഡിയ തെളിവ് സഹിതം നിരത്തി പറയുന്നു. മുമ്പ് ചില മാഗസീനുകളിൽ കവർ ഫോട്ടോയായും അശ്വിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നാഷണൽ അത്ലെറ്റ് കൂടിയായ താൻ അഭിനേത്രിയുമാണെന്ന കാര്യം അശ്വിനി തന്റെ സോഷ്യൽമീഡിയ പേജുകളിൽ കുറിച്ചിട്ടുണ്ട്. അഭിനയം പോലെ തന്നെ ഫിറ്റ്നസിലും നൃത്തത്തിലും അശ്വിനിക്ക് കമ്പമുണ്ട്. വിവാഹിതയായ അശ്വിനി ഇപ്പോൾ മൂന്ന് ആൺകുഞ്ഞുങ്ങളുടെ അമ്മയാണ്. അമ്മ സീരിയലിലെ അശ്വിനി അഭിനയിച്ച എപ്പിസോഡുകൾ ബിഗ് ബോസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്.
അശ്വിനിയെ പ്രമോയിൽ കണ്ടപ്പോൾ തന്നെ എവിടെയോ കണ്ട് മറന്ന മുഖമായി തോന്നിയിരുന്നുവെന്നും പിന്നീട് അമ്മ സീരിയൽ കാസ്റ്റ് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ആളെ പിടികിട്ടിയതെന്നും കമന്റുകളുണ്ട്. പരിചയക്കാരായിട്ടും അപ്സരയും അർജുന്റെ സഹോദരിയും അതൊന്നും ഹൗസിൽ എത്തിയപ്പോൾ കാണിച്ചില്ലല്ലോയെന്നും കമന്റുകളുണ്ട്. സിനിമാ മോഹമാണ് അർജുനെ ബിഗ് ബോസിൽ എത്തിച്ചത്. പക്ഷെ അർജുൻ ഒരു സേഫ് ഗെയിമറാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
ഫിസിക്കൽ ഗെയിമുകളിൽ മാത്രമാണ് അർജുനെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. അല്ലാത്ത സമയങ്ങളിൽ ഹൗസിൽ ഒട്ടും ആക്ടീവല്ലാത്ത മത്സരാർത്ഥി അർജുനാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ഇതുവരെയുള്ള എപ്പിസോഡുകൾ വിലയിരുത്തി പറയാറുള്ളത്. കുട്ടിക്കാലത്ത് അല്‍പം വണ്ണം കൂടുതലുള്ള കുട്ടിയായിരുന്നു അര്‍ജുന്‍.
അന്നത്തെ നിലയില്‍ നിന്ന് ഇപ്പോഴത്തെ ഫിറ്റ് ബോഡിയിലേക്ക് താന്‍ എങ്ങനെയാണ് എത്തിയതെന്ന് ചിത്രങ്ങളിലൂടെ കാട്ടുന്ന ഒരു ഷോര്‍ട്ട്സ് വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ അര്‍ജുന്‍ പങ്കുവെച്ചിരുന്നു. മോഡലിംഗ് കരിയറില്‍ അര്‍ജുന് എപ്പോഴും അഭിമാനത്തോടെ പറയാനാവുന്ന ഒന്നാണ് മിസ്റ്റര്‍ കേരള ടൈറ്റില്‍. 2020 ലാണ് ഈ ടൈറ്റില്‍ അര്‍ജുനെ തേടിയെത്തിയത്. ഒരു ജൂഡോ പ്ലെയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications