'ശ്രീതുവും സായിയുമാണ് എന്റെ ലക്ഷ്യം... ഹൗസിൽ കയറി എല്ലാവരേയും ഇറിറ്റേറ്റ് ചെയ്യും...'; ചലഞ്ചേഴ്സിൽ ഒരാൾ ദേവു?

ബിഗ് ബോസ് സീസൺ അഞ്ചിലെ ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു ശ്രീദേവി എന്ന വൈബര്‍ ഗുഡ് ദേവു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദേവു. സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ വിഷയങ്ങളിലും താരം പ്രതികരിക്കുകയും ചെയ്യാറുണ്ട്. സീസൺ അഞ്ചിൽ ഏറ്റവും കൂടുതൽ ഹേറ്റ് ലഭിച്ചൊരു മത്സരാർത്ഥിയും ദേവുവായിരുന്നു. വിഷ്ണു ജോഷിയുമായുള്ള ദേവുവിന്റെ സൗഹൃദം തന്നെയായിരുന്നു വലിയ രീതിയിൽ ​ഹേറ്റ് വരാൻ കാരണമായത്. ഒരു ഘട്ടത്തിൽ ദേവുവിന് വിഷ്ണുവിനോട് പ്രണയമായിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഹൗസിൽ നിന്നും എവിക്ടായശേഷമാണ് ദേവു യുട്യൂബിൽ സജീവമായത്. ഇപ്പോഴിതാ താരം യുട്യൂബിൽ പങ്കുവെച്ച പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. ബാക്ക് എ​ഗെയിൻ എന്ന ടൈറ്റിലുമായാണ് വീഡിയോ ദേവു പങ്കിട്ടിരിക്കുന്നത്. സീസൺ ആറിൽ‌ ചലഞ്ചറായി കയറാൻ പോകുന്ന മുൻ ബി​ഗ് ബോസ് താരങ്ങളിൽ ഒരാൾ താനാണെന്ന് പറഞ്ഞാണ് ദേവു വീഡിയോ ആരംഭിക്കുന്നത്.

Viber Good Devu

'ഞാൻ വളരെ എക്സൈറ്റഡാണ്. ഒരു ​ഗുഡ് ന്യൂസ് പറയാനാണ് വന്നിരിക്കുന്നത്. ബി​ഗ് ബോസ് ഹൗസിൽ വീണ്ടും ഹോട്ടൽ ടാസ്ക്ക് വന്നിട്ടുണ്ട്. അതിന്റെ ഭാ​ഗമായി ഹൗസിലേക്ക് പോകാൻ പോകുന്ന ചലഞ്ചേഴ്സിൽ ഒരാൾ ഞാനാണ്. എനിക്ക് ഇതുവരെയും ഏഷ്യാനെറ്റിന്റെ ഭാ​ഗത്ത് നിന്നോ ബി​ഗ് ബോസ് ടീമിന്റെ ഭാ​ഗത്ത് നിന്നോ ഒരു തരത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണയും ഞാൻ റീ എൻട്രി നോക്കിയിരുന്നു.'

'ഇനി എപ്പോൾ കോൾ വന്നാലും ഹൗസില‍േക്ക് തിരികെ പോകാൻ ഞാൻ റെഡിയാണ്. കാരണം ഇതൊരു മെന്റൽ ​ഗെയിമാണ്. ആദ്യത്തെ പ്രാവശ്യം പോയപ്പോൾ വന്നതുപോലുള്ള മെന്റൽ സ്ട്രൈക്കോ പാനിക്ക് അറ്റാക്കോ ഒന്നും എനിക്ക് ഇനി വരില്ല. കാരണം ബി​ഗ് ബോസ് ​ഗെയിം എന്താണെന്ന് ഞാൻ മനസിലാക്കി കഴിഞ്ഞു.'

'അതുകൊണ്ട് തന്നെ പണ്ടത്തെപ്പോലെ കാവടി തുള്ളി തിരിച്ച് വരേണ്ട അവസ്ഥ എനിക്ക് ഉണ്ടാവില്ല. രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം. അതിനുള്ളിൽ അവിടെ പോയി എല്ലാവരേയും ഒന്ന് കുലുക്കി മറിക്കാനാണ് എന്റെ ആ​ഗ്രഹം. ഞാൻ മെയിനായി ടാർ​ഗെറ്റ് ചെയ്യുന്നത് ശ്രീതുവിനേയാണ്. സേഫ് ​ഗെയിം കളിക്കുന്ന ഒരുപാട് പേർ ഹൗസിലുണ്ട്. അതുപോലെ സായിയെയും ഒന്ന് കുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അഭിഷേകിനെയും നോക്കി വെച്ചിട്ടുണ്ട്.'

'അവിടെ പോയി സേഫ് ​ഗെയിം കളിക്കുന്നവരെ ഇറിറ്റേറ്റ് ചെയ്ത് വെറുപ്പിക്കാനാണ് ലക്ഷ്യം. ജാസ്മിനെ മെന്റലി തളർത്തിയിട്ട് ഒന്ന് കുത്തുക എന്നതാണ് ലക്ഷ്യം. ആരെയും സ്നേഹിക്കാനൊന്നുമല്ല പോകുന്നത്. മാക്സിമം പ്രവോക്ക് ചെയ്ത് എല്ലാവരേയും ഫുൾ ഫയറിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും.'

Viber Good Devu

'നോറയെ എനിക്ക് ഇഷ്ടമായി തുടങ്ങി. അതുകൊണ്ട് നന്നായി സംസാരിക്കും. ​ഗബ്രി പോയെങ്കിലും വിഷമിച്ചിരിക്കരുതെന്ന രീതിയിൽ ​ജാസ്മിനോട് സംസാരിക്കണമെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ എല്ലാവരേയും ആദ്യമൊന്ന് കുത്തും. ഞാനിപ്പോൾ നല്ല കോൺഫിഡന്റാണ്' എന്ന് പറഞ്ഞ് ശേഷം ദേവു ഒരു ഫുൾ സ്റ്റോപ്പിട്ടു. അതിനുശേഷമാണ് ട്വിസ്റ്റ് വരുന്നത്.

ഇത്രയും നേരം താൻ പറഞ്ഞതെല്ലാം തന്റെ ആ​ഗ്രഹങ്ങളായിരുന്നുവെന്നും തനിക്ക് ബിബി ടീമിന്റെ ക്ഷണമൊന്നും വന്നിട്ടില്ലെന്നും ഇനി ഈ വീഡിയോ ചെയ്തതിന്റെ പേരിൽ ആരും കമന്റ് ബോക്സിൽ വന്ന് ഊള കമന്റു​കൾ ഇടേണ്ടെന്നും പറഞ്ഞാണ് വീഡിയോ ദേവു അവസാനിപ്പിച്ചത്. കമന്റ് ബോക്സ് ഓഫാക്കിയിട്ടാണ് രസകരമായ വീഡിയോ ദേവു പങ്കിട്ടിരിക്കുന്നത്.

ചലഞ്ചേഴ്സ് ആരൊക്കെയാകും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. റിയാസ്, റോബിൻ, രജിത്ത് കുമാർ, പൊളി ഫിറോസ് എന്നിവരായിരുന്നു കഴിഞ്ഞ സീസണിലെ ചലഞ്ചേഴ്സ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X