അർജുൻ അയച്ച മെസേജുകൾ എന്റെയടുത്തുണ്ട്; ബോയ്ഫ്രണ്ടെന്ന് പറഞ്ഞു; അന്ന് ശപിച്ചത് അർജുനെ; ജാന്മണി

ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാന്മണി ദാസ്. സഹ മത്സരാർത്ഥികളോടുള്ള പെരുമാറ്റമാണ് ജാന്മണിയെ ബാധിച്ചത്. നോറയുൾപ്പെടെയുള്ള മത്സരാർത്ഥികളോട് വളരെ മോശമായി ജാന്മണി സംസാരിച്ചു. പവർ ടീം അധികമാരമില്ലാത്തപ്പോൾ അസ്വസ്ഥത കാണിച്ച ജാന്മണി പലപ്പോഴും വഴക്കിട്ടു. താൻ മറ്റ് മത്സരാർത്ഥികളേക്കാൾ വലിയ ആളാണെന്ന മനോഭാവം കാണിച്ചെന്നും വിമർശനം വന്നു.

വിമർശനം വന്നതിന് പിന്നാലെ വോട്ടിം​ഗിന്റെ അടിസ്ഥാനത്തിൽ ജാന്മണിക്ക് പുറത്തേക്ക് പോകേണ്ടി വന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ജാന്മണി പുറത്തേക്ക് പോയത്. വീട്ടിൽ വളരെയടുത്ത സൗഹൃദങ്ങൾ ജാന്മണിക്കുണ്ടായിരുന്നു. ജാന്മണി പോയത് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ജിന്റോയെയാണ്. ഇപ്പോഴിതാ ബി​ഗ് ബോസ് വീട്ടിനുള്ളിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജാന്മണി.

Jaanmoni Das

ജാന്മണി ബി​ഗ് ബോസ് വീട്ടിൽ വെച്ച് ശാപവാക്കുകൾ പറഞ്ഞ വീഡിയോ നേരത്തെ ചർച്ചയായിരുന്നു. നോറയെയാണ് ജാന്മണി ശപിച്ചതെന്നാണ് മിക്കവരും കരുതിയത്. എന്നാൽ താൻ നോറയെ അല്ല, അർജുനെയാണ് ശപിച്ചതെന്ന് ജാന്മണി പറയുന്നു. രഞ്ജിനി ഹരിദാസിനൊപ്പമുള്ള സംഭാഷണത്തിലാണ് ജാന്മണി സംസാരിച്ചത്. അർജുനെയാണ് ശപിച്ചത്. ജിന്റോയും റെസ്മിനും തമ്മിൽ പ്രശ്നമുണ്ടായപ്പോൾ അർജുനാണ് ചെവിയിൽ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് പ്രശ്നമാക്കിയതെന്ന് ജാന്മണി ആരോപിച്ചു.

അർജുനോട് ക്ഷമ പറയില്ല. പലരും കരുതുന്നത് അർജുൻ ഒരു വർഷത്തോളം എന്റെ ബോയ്ഫ്രണ്ട് ആയിരുന്നെന്നാണ്. എനിക്ക് അവനെ അറിയുക പോലുമില്ല. അവനാണ് ഇക്കാര്യം പറഞ്ഞത്. പക്ഷെ അർജുൻ തന്നെയാണ് എനിക്ക് മെസേജ് അയച്ചത്. ആ മെസേജുകൾ തന്റെ കൈയിലുണ്ടെന്നും ജാന്മണി പറഞ്ഞു. ജാന്മണി പറഞ്ഞത് കേട്ട് രഞ്ജിനി ഹരിദാസ് അമ്പരന്നു. തനിക്ക് നേരെ വന്ന വിമർശനങ്ങളെക്കുറിച്ചും ജാന്മണി സംസാരിച്ചു.

Jaanmoni Das

താൻ ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചല്ല സംസാരിച്ചതെന്ന് ജാന്മണി പറയുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായാണ് തന്നെ വിളിച്ചത്. ഷോയിൽ കണ്ടത് തന്റെ പെരുമാറ്റമാണ്. അവിടെ കമ്മ്യൂണിറ്റി കാർഡ് ഉപയോ​ഗിച്ചിട്ടില്ല. പക്ഷെ അഭിഷേക് എസിന്റെ പ്രശ്നത്തിൽ എന്റെ കമ്മ്യൂണിറ്റിയെക്കുറിച്ച് പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ജാന്മണി വ്യക്തമാക്കി.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാന്മണിയാണ് വർഷങ്ങളായി രഞ്ജിനിയുടെ മേക്കപ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ജാന്മണിയെക്കുറിച്ച് രഞ്ജിനി മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിച്ചു. ജാന്മണി ബി​ഗ് ബോസിൽ പറഞ്ഞ എല്ലാ കാര്യങ്ങളെയും അം​ഗീകരിക്കുന്നില്ല. അതേസമയം ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച ജാന്മണി ഷോയിലെത്തിയതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ​ഗബ്രിയാണ് ഈയാഴ്ച ബി​ഗ് ബോസിൽ നിന്നും പുറത്ത് പോയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ എവിക്ഷനാണിത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X