ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോളാൻ ശ്രീതുവിനോട് ജാൻമോണി..., അത് അത്ര ഇഷ്ടപ്പെടാതെ ജാൻമണിയോട് അകലം പാലിച്ച് ശ്രീതു!
എപ്പോഴും പ്രതീക്ഷിക്കാവുന്ന അപ്രതീക്ഷിതത്വങ്ങളാണ് ബിഗ് ബോസ് ഷോയുടെ യുഎസ്‍പി. അതുകൊണ്ട് തന്നെയാണ് മലയാളത്തിൽ അടക്കം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് ഇത്രയേറെ പ്രധാന്യം ലഭിച്ചതും. വിജയകരമായ അഞ്ച് സീസണുകൾക്ക് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് മലയാളത്തിൽ ബിഗ് ബോസിന്റെ സീസൺ ആറ് ആരംഭിച്ചത്. ഇരുപത്തിയഞ്ച് മത്സരാർത്ഥികളാണ് സീസൺ ആറിൽ പങ്കെടുത്തത്. അവരിൽ നിന്നും ഫിനാലെ വീക്കിൽ എത്തി നിൽക്കുന്നത് ആറ് പേരാണ്.
ഇവരിൽ നിന്നും ഒരാൾ കൂടി ഈ മിഡ് വീക്ക് എവിക്ഷനിൽ വീട്ടിൽ നിന്നും പുറത്തായേക്കും ശേഷം അഞ്ച് പേരാകും ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കുക. ടിക്കറ്റ് ടു ഫിനാലെ വീക്കോടെ മത്സരങ്ങളെല്ലാം അവസാനിച്ചു. ഇപ്പോൾ മത്സരാർത്ഥികൾ എല്ലാം ഫൈനൽ റിസൾട്ടിനായി കാത്തിരിക്കുകയാണ്.

ഫിനാലെ വീക്ക് ആയതുകൊണ്ട് തന്നെ ഇതുവരെ സീസൺ ആറിൽ നിന്നും പ്രേക്ഷക വിധി പ്രകാരം പുറത്തായ മത്സരാർത്ഥികൾ എല്ലാം തിരികെ വീട്ടിലേക്ക് എത്തി തുടങ്ങി. ആദ്യം ഹൗസിലേക്ക് വന്നത് ജാൻമണിയാണ്. ഹൗസിൽ അവശേഷിക്കുന്ന ആറ് മത്സാരർത്ഥികളോടും മുറികളിൽ ഇരിക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. ശേഷം ബ്ലെൻഡ്സിട്ട് ലിവിങ് ഏരിയയിൽ വലിയൊരു അലമാര ബിഗ് ബോസ് ടീം കൊണ്ടുവെച്ചു.
അലമാര കണ്ട് മത്സരാർത്ഥികൾ ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട് ധൈര്യപൂർവം അടുത്തേക്ക് ചെന്ന് തുറന്നപ്പോഴാണ് ജാൻമണി അലമാരയ്ക്കുള്ളിൽ നിന്നും ഇറങ്ങി വന്നത്. വീണ്ടും ഒരിക്കൽ കൂടി ബിഗ് ബോസ് ഹൗസിൽ താമസിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം മുഴുവൻ ജാൻമണിയുടെ മുഖത്തുണ്ടായിരുന്നു.
ഈ വീട്ടിൽ നിന്നും എവിക്ടായി പോയാൽ മാത്രമെ ഈ വീടിന്റെ വില അറിയുവെന്ന് ജാൻമണി ഫൈനലിസ്റ്റുകളായ ആറ് പേരോടും പറയുന്നുണ്ടായിരുന്നു. തനിക്ക് പ്രേക്ഷകരുടെ വോട്ടിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും കണ്ടസ്റ്റന്റ്സ് നൽകുന്ന വോട്ടാണ് വിധി നിർണയിക്കുന്നതെന്നാണ് കരുതിയിരുന്നതെന്നുമെല്ലാം ജാൻമണി സഹമത്സരാർത്ഥികളോടായി പറയുന്നുണ്ടായിരുന്നു. റിഷി അടക്കം എല്ലാവരും ജാൻമണിയുടെ സരസമായ സംസാരം കേട്ട് പൊട്ടിച്ചിരിച്ചു.
അതേസമയം തിരികെ വന്ന ജാൻമണി തീരെ മൈന്റ് ചെയ്യാതിരുന്ന രണ്ടുപേർ അർജുനും ശ്രീതുവുമാണ്. ശ്രീതുവിനോട് പിന്നെയും അടുപ്പം കാണിച്ചെങ്കിലും അർജുനെ ജാൻമണി പൂർണമായും അവഗണിച്ചു. മാത്രമല്ല കുറിക്കുകൊള്ളുന്ന തരത്തിൽ ചില ഡയലോഗുകൾ ശ്രീതുവിനോട് ജാൻമണി പറയുകയും ചെയ്തിരുന്നു.

എല്ലാവരുമായി ഒരുമിച്ച് ഇരുന്ന് സംസാരിക്കവെ ഇതിനിടയിൽ ശ്രീതുവിനോട് ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോയെന്നാണ് ജാന്മണി പറഞ്ഞത്. ഇത് ശ്രീതുവിന് തീരെ പിടിച്ചില്ല. ഇക്കാര്യം അർജുനോടും ശ്രീതു പറയുകയും ചെയ്തു. അമ്മ വന്നപ്പോൾ പറഞ്ഞത് കണ്ട് കാണും അതാകും അങ്ങനെ പറയുന്നത് എന്നാണ് അർജുൻ ഈ വിഷയത്തിൽ ശ്രീതുവിനെ സമാധാനിപ്പിച്ച് പറഞ്ഞത്.
എന്നാൽ അത് അംഗീകരിക്കാൻ ശ്രീതു തയ്യാറായില്ല. ഇത് വലിയ രീതിയിൽ ഒരു ചർച്ചയ്ക്ക് വഴിവച്ചു. ഫാമിലി വീക്കില്‍ വീട്ടിലേക്ക് വന്നപ്പോൾ നേരത്തെ കിടന്നുറങ്ങണമെന്ന് ശ്രീതുവിന്‍റെ അമ്മ ശ്രീതുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അർജുനുമായുള്ള ശ്രീതുവിന്റെ കോമ്പോയോടുള്ള എതിർപ്പും അമ്മ ശ്രീതുവിനോട് പ്രകടിപ്പിച്ചിരുന്നു. അമ്മ വന്ന് പോയശേഷം കുറച്ച് ദിവസം ശ്രീതു അകലം പാലിച്ചുവെങ്കിലും പിന്നെ വീണ്ടും അർജുനോട് അടുത്തു.
അർജുനും ശ്രീതുവും ഫ്രണ്ട്ഷിപ്പാണെന്ന് ഹൗസിനുള്ളിൽ പറയുന്നുണ്ടെങ്കിലും പുറത്തേക്ക് മറ്റൊരു രീതിയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് അവർക്കും തങ്ങൾക്കും അറിയാമെന്ന് കഴിഞ്ഞ ദിവസം റിഷിയോട് സംസാരിക്കവെ അഭിഷേക് പറഞ്ഞിരുന്നു. അർജുനുമായുള്ള കോമ്പോ കാരണമാണ് ശ്രീതു ഇത്രയും ദിവസം ഹൗസിൽ നിന്നത് പോലും.


Click it and Unblock the Notifications