ജാന്മണിക്ക് വേണ്ടത് തെറാപ്പി; ഒരുപാ‌‌ട് ‍ഡാർക്നെസ്; ഒരിക്കലും ബി​ഗ് ബോസിനത് അറിയാൻ പറ്റില്ല; റിയാസ് സലിം

ബി​ഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളിൽ ജാന്മണി ദാസിനെതിരെ പ്രേക്ഷകർക്കിടയിൽ നിന്നും വ്യാപക വിമർശനമാണ് ഈ ആഴ്ച വന്നത്. ക്യാപ്റ്റൻ സ്ഥാനം ലഭിച്ച ശേഷം ജാന്മണിയുടെ മറ്റൊരു മുഖമാണ് പ്രേക്ഷകർ കണ്ടത്. സഹമത്സരാർത്ഥികൾക്കെതിരെ ജാന്മണി ശാപവാക്കുകൾ ചൊരിഞ്ഞു. തേർഡ് ക്ലാസ് ആളുകളെന്ന് പറഞ്ഞ് മത്സരാർത്ഥികളെ ആക്ഷേപിക്കുകയും ചെയ്തു. ശ്രീരേഖയുൾപ്പെടെയുള്ള മത്സരാർത്ഥികൾ ജാന്മണിക്കെതിരെ രം​ഗത്ത് വരികയും ചെയ്തു.

ഇപ്പോഴിതാ ജാന്മണിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ബി​ഗ് ബോസ് മത്സരാർത്ഥി റിയാസ് സലിം. ജാന്മണി ചെയ്തത് തെറ്റാണെന്ന് റിയാസ് സലിം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ക്യാപ്റ്റനായപ്പോൾ എനിക്കിവിടെ സന്തോഷമുള്ള വീടായിരിക്കണം എന്നൊക്കെ പറഞ്ഞാണ് ജാൻമണി തുടങ്ങിയത്. എന്ത് ഐറണിയാണെന്ന് എനിക്ക് തോന്നി. ഓരോ പ്രശ്നങ്ങളുണ്ടാകുമ്പോഴും ജാനുവിന്റെ സംഭാഷണം മോശമായെന്ന് റിയാസ് പറയുന്നു.

Jaanmoni Das  Riyas Salim

ചെറിയ പ്രശ്നങ്ങൾ പോലും ബാധിച്ചു. കോമണർ മുകളിലെത്തിയാൽ പിടിച്ച് ഞാനെന്റെ കാലിന‌ടിയിൽ ഇടുമെന്ന് പറഞ്ഞു. അപ്പോൾ കോമണറെക്കുറിച്ച് എന്താണവർ ചിന്തിക്കുന്നത്. എല്ലാവരും വിജയത്തിലേക്ക് പടി കയറിക്കൊണ്ടിരിക്കുന്ന ആൾക്കാരാണ്. ഈ കോമണർ ഇനി കോമണറല്ല. ആ വ്യക്തി സെലിബ്രിറ്റിയാണ്. സെലിബ്രിറ്റിയായാലും കോമണർ ആയാലും ആളുകൾ ക്യാരക്ടർ നോക്കിയാണ് വാല്യു കൊടുക്കുക.

നോറയോട് ജാന്മണി കാണിച്ച വിദ്വേഷം തീർത്തും തെറ്റാണെന്നും റിയാസ് വിമർശിച്ചു. ശബ്​ദമില്ലാതായിപ്പോകും, ആക്സിഡന്റ് വന്ന് നിന്റെ രണ്ട് കാലും പോകും, നീ ജീവിതത്തിൽ എല്ലാ ദിവസവും കരയുന്നത് എനിക്ക് കാണണം എന്നാെക്കെ പറഞ്ഞു. ഒരുപാട് ഡാർക്നെസ് ഉണ്ട്. അവൾക്ക് തെറാപ്പി ആവശ്യമാണ്. ബി​ഗ് ബോസ് ഒരു ട്രാൻസ്ജെൻഡർ വ്യക്തിയെ ഓഡിഷൻ ചെയ്യുമ്പോൾ നല്ല പ്രതിനിധാനമാണോ മോശം പ്രതിനിധാനമാണോ എന്നൊന്നും ആഴത്തിൽ കുഴിച്ച് നോക്കാൻ പറ്റില്ല. ഒരാൾ എത്ര ഡാർക്ക് ആണെന്ന് ഒരിക്കലും ബി​ഗ് ബോസിന് അറിയാൻ പറ്റില്ല. സാഹചര്യങ്ങളും സംഭവങ്ങളുമാണ് നമ്മളെ ഡാർക്ക് ആക്കുന്നത്.

Jaanmoni Das  Riyas Salim

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ മോശമായാണ് ജാന്മണി പ്രതിനിധീകരിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു. ജിന്റോ മോശം മത്സരാർത്ഥിയാണ് എന്ന് വെച്ച് അയാൾ സിസ്ജെൻഡർ കമ്മ്യൂണിറ്റിയെ മോശമായി പ്രതിനിധീകരിക്കുന്നെന്ന് ആരെങ്കിലും പറയാറുണ്ടോയെന്നും റിയാസ് ചോദിച്ചു. ജാന്മണി മോശം മനഷ്യസ്ത്രീ ആയിരിക്കും. അവൾക്ക് തെറാപ്പി ആവശ്യമാണ്. ജീവിതത്തിൽ വേർതിരിവ് നേരിടേണ്ടി വന്നത് കൊണ്ടാകാം മനുഷ്യരോട് വെറുപ്പ് ഉണ്ടായത്.

ഒരുപാട് ട്രാൻസ്ജെന്ററുകൾ മറ്റ് മനുഷ്യരെ വെറുക്കുന്നു. ഒരുപാട് ഡാർക്നെസ് അവരു‌ടെ വ്യക്തിത്വത്തിൽ വരുന്നുണ്ടെങ്കിൽ അത് ഇവ കാരണമായിരിക്കാം. പക്ഷെ അതിനെ ന്യായീകരിക്കുന്നില്ല. അത് ശരിയാണെന്ന് പറയുന്നില്ല. ജാന്മണിക്ക് തെറാപ്പി ആവശ്യമാണ്. മനുഷ്യനെ മനുഷ്യനായി മനസിലാക്കുക. മുൻ സീസണിൽ നാദിറ ഒരു നല്ല പ്രതിനിധിയായിരുന്നെന്ന് പറഞ്ഞു. അത് ശരിയാണ്.

പക്ഷെ ജാനു അത് മോശമാക്കി എന്ന് പറയാൻ പറ്റില്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു. ട്രാൻസ്ജെൻഡർമാർ ശപിച്ചാൽ തീർന്നെന്നാണ് എല്ലാവരുടെയും മനസിലുള്ളത്. ജാന്മണി ശപിച്ചപ്പോൾ പ്രേക്ഷകർ ഭയന്നത് അതുകൊണ്ടാണ്. ജാന്മണിയെ ഞാൻ പിന്തുണയ്ക്കുന്നില്ല. പക്ഷെ കമ്മ്യൂണിറ്റിയെ ജാന്മണിയിലൂടെ ജഡ്ജ് ചെയ്യരുതെന്നും റിയാസ് സലിം വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X