അവസാന ആഴ്ച ജാന്മണി ഒരുപാട് ഒതുങ്ങിയിരുന്നു; ഇത്രയും തകർന്ന് കരഞ്ഞ് പുറത്ത് പോയ ഒരാൾ വേറെയില്ല; കുറിപ്പ്
കരഞ്ഞ് കൊണ്ട് ബിഗ് ബോസിൽ നിന്നിറങ്ങിയ ജാന്മണിയെ കണ്ടപ്പോൾ മത്സരാർത്ഥികളിൽ ഭൂരിഭാഗം പേർക്കും വിഷമമായിട്ടുണ്ട്. ചിലരുമായി വലിയ പ്രശ്നങ്ങളുണ്ടായെങ്കിലും ബിഗ് ബോസ് വീട്ടിൽ ഭൂരിഭാഗം പേരുമായി അടുത്ത സൗഹൃദം ജാന്മണിക്കുണ്ടായിരുന്നു. ദേഷ്യം വന്നപ്പോൾ പരിധി വിട്ട് പെരുമാറിയതാണ് ജാന്മണിക്ക് വിനയായത്. സഹമത്സരാർത്ഥികൾക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞതും ഇകഴ്ത്തി സംസാരിച്ചതും ജാന്മണിയുടെ ജനപ്രീതിയെ ബാധിച്ചു. വഴക്കുകൾ ഒഴിച്ച് നിർത്തിയാൽ മികച്ച മത്സരാർത്ഥി ആയിരുന്നു ജാന്മണി.
ജാന്മണിയെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തുടക്കത്തിലെ ജാന്മണിയായിരുന്നില്ല പിന്നീടിങ്ങോട്ട് ബിഗ് ബോസ് വീട്ടിൽ കണ്ടതെന്ന് കുറിപ്പിൽ പറയുന്നു. 'തന്റെ നെഗറ്റീവും പോസിറ്റീവും ആയ എല്ലാ ഇമോഷൻസും ഷോയ്ക്ക് കൊടുത്തു നിന്ന ഒരാളാണ് ജാൻമണി. രതീഷ് പോകും വരെ വളരെ ഫണ്ണി ആയ ജാനുവിനെ കണ്ട പ്രേക്ഷകർ പിന്നീട് കണ്ടത് അവരുടെ മറ്റൊരു മുഖമായിരുന്നു. ആദ്യ വീക്കിൽ തന്നെ പവർ റൂമിൽ കേറിയ ജാനിന് പിന്നീട് പവർ ഇല്ലാതെയൊരു ജീവിതം അതിനുള്ളിൽ സങ്കൽപ്പിക്കാൻ പോലും ആകാത്ത വിധമായി'

'എല്ലാവരെയും ഭരിക്കാനും മറ്റുള്ളവരുടെ മേൽ വലിയ സ്വാധീനം ചെലുത്താനും കഴിയുന്ന ആളായിരുന്നു ജാനു. അവരെ ടാർഗറ്റ് ചെയ്തു വൈൽഡ് കാർഡ് ആയി കേറിയവർ പോലും അകത്തു കേറിയ പാടെ അവരുടെ ഇഷ്ടക്കാരായി മാറി. എല്ലാ വൈൽഡ് കാർഡ്സിനും ജാൻമണി പ്രിയപ്പെട്ടയാളും ആയി.പക്ഷേ ഈ സ്നേഹം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കുന്നതിൽ ജാനിനു കഴിഞ്ഞില്ല. ആദ്യ വീക്ക് തോന്നിയ ഇഷ്ട്ടം പിന്നീട് അനിഷ്ടം - പേടി എന്നുള്ള വികാരമായി'
'മറ്റുള്ളവരുടെ മേലുള്ള ശാപവും താൻ എന്തോ വല്യ സംഭവം ആണെന്ന നിലയിലുള്ള ഡയലോഗും ഒക്കെ ജാനിനു തിരിച്ചടിച്ചു.
പുറത്താകുമ്പോളും ബിഗ് ബോസ് സീസൺ 6 ലെ ഏറ്റവും വൈറൽ മത്സരാർഥിയായിരുന്നു ജാനു. ജാനുവിന്റെ ഡയലോഗ് ഒക്കെ ഇൻസ്റ്റാ റീലിൽ അത്രയും ഹിറ്റ് ആയിരുന്നു. "ബിസിനെസ് ക്ലാസ്സ് " ഡയലോഗ് ഒക്കെ ഒരുപാട് റീൽ ആയി പലരും ചെയ്തിരുന്നു'

'ഒരാഴ്ച കൂടി പവർ റൂമിൽ സ്വസ്ഥമായിരിക്കാം എന്നുള്ള ജാനിന്റെ ആശ്വാസത്തിനു മേലാണ് ഈ എവിക്ഷൻ. താൻ മറ്റുള്ളവരെപ്പോലെ വെറുമൊരു മത്സരാർത്ഥിയാണെന്ന സത്യം എവിക്ഷനിലൂടെ ജാൻമണി മനസിലാക്കി. അതുവരെ ഉണ്ടാക്കിയ നെഗറ്റീവ് എല്ലാം ഒന്ന് അടക്കി അവസാന ആഴ്ച അവർ ഒരുപാട് ഒതുങ്ങിയിരുന്നു. ഇപ്പൊ പുറത്തു പോയില്ലാരുന്നു എങ്കിൽ ചിലപ്പോൾ നോമിനേഷൻ പോലും വരാതെ കൂടുതൽ നെഗറ്റീവ് ആയി ജാൻ മാറിയേനെ. പോയത് നന്നായി'
'എല്ലാ ഇമോഷൻസും എക്സ്ട്രീം ആയി പ്രകടിപ്പിക്കുന്ന ആളാണെന്നു പുറത്തായപ്പോൾ തോന്നി, വെറുപ്പ് അയാലും സ്നേഹം ആയാലും സങ്കടം ആണെങ്കിലും ബിഗ് ബോസ് ഹിസ്റ്ററിയിൽ ഇത്രയും തകർന്നു കരഞ്ഞു പുറത്തു പോയ ഒരാൾ വേറെയില്ല. ജാൻമണിയുടെ കരിയർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ,' ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പിൽ വന്ന കുറിപ്പിങ്ങനെ.


Click it and Unblock the Notifications