ദയവായി എന്നെ തിരിച്ചയക്കൂ, കരഞ്ഞ് കൊണ്ട് ജാന്മണി; ദുഖം താങ്ങാനാകാതെ ജിന്റോ; ജാന്മണി പുറത്ത്

ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി ജാന്മണി ദാസ്. 41 ദിവസങ്ങൾ ബി​ഗ് ബോസിൽ നിന്ന ശേഷമാണ് ജാസന്മണി പ്രേക്ഷക വിധി പ്രകാരം പുറത്ത് പോകുന്നത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ജാന്മണി വീടിന് പുറത്തേക്ക് പോയത്. മറ്റുള്ളവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെ ഭൂരിഭാ​ഗം പേരുമായും അടുത്ത സൗഹൃദം ജാന്മണിക്ക് ഉണ്ടായിരുന്നു. ജിന്റോ, അൻസിബ, റിഷി തുടങ്ങിയവരെല്ലാം ബി​ഗ് ബോസ് വീട്ടിൽ ജാന്മണിക്ക് പ്രിയപ്പെട്ടവരായിരുന്നു.

ദയവായി എന്നെ തിരിച്ചയക്കൂ. എനിക്കവർക്കൊപ്പമിരിക്കണമെന്നാണ് മോഹൻലാലിനടുത്തെത്തിയ ജാന്മണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. ഇതൊരു ​ഗെയിമാണ്, ഏറ്റവും നന്നായി കളിച്ച മത്സരാർത്ഥി തന്നെയാണ്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ​ഗെയിം പോകുന്നത്. അങ്ങനെയൊരു ​ഗെയിം ആണിതെന്ന് മോഹൻലാൽ വ്യക്തമാക്കി. എന്നാൽ ജാന്മണി കരച്ചിൽ തുടർന്നു. ജാന്മണിയെ ആശ്വസിപ്പിക്കാൻ ഇവരുടെ വൈറലായ ഡയലോ​ഗുകളുടെ റീൽ വീഡിയോകൾ ബി​ഗ് ബോസ് കാണിച്ചു.

Bigg Boss  Malayalam Season 6

മത്സരാർത്ഥികളെ വീണ്ടും കാണിച്ചപ്പോൾ ജാന്മണി കരഞ്ഞു. പവർ ടീമിലേക്ക് തനിക്ക് പകരം ശ്രീരേഖയെ പവർ ടീമിലേക്ക് ജാന്മണി നിർദ്ദേശിച്ചു. ജാന്മണി പുറത്തേക്ക് പോയപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് ജിന്റോയാണ്. പൊട്ടിക്കരയുന്ന ജിന്റോയെയാണ് ഇന്ന് പ്രേക്ഷകർ കണ്ടത്. ജിന്റോയുടെ അടുത്ത സുഹൃത്തായിരുന്നു ജാന്മണി. വീട്ടിനുള്ളിൽ പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം ജാന്മണി ജിന്റോയ്ക്കൊപ്പം നിന്നു. നോറയും രെസ്മിനുമായുണ്ടായ പ്രശ്നമാണ് ജാന്മണിയുടെ പ്രേക്ഷക സ്വീകാര്യത കുറയാൻ കാരണമായത്. പലപ്പോഴും പരിധി വിട്ട് ​ജാന്മണി ഇവരോട് സംസാരിച്ചു.

തേർഡ് ക്ലാസ് ഡ്രാമയെന്ന് നോറയോട് പറഞ്ഞതും വിനയായി. ദേഷ്യം വരുമ്പോൾ പരിധി വിട്ട് സംസാരിച്ചതാണ് ജാന്മണിയെ പ്രേക്ഷകർ കൈയൊഴിയാൻ‌ കാരണമായത്. ഒരിക്കൽ നോറയ്ക്ക് നേരെ കൈയോങ്ങുകയും ചെയ്തു. ഭീഷണി മുഴക്കിയതും ചർച്ചയായി. പുറത്തിറങ്ങിയാൽ നോറയുടെ ജീവിതം നശിപ്പിക്കുമെന്ന് ജാന്മണി ഒരിക്കൽ പറയുകയുണ്ടായി.

Bigg Boss  Malayalam Season 6

പെരുമാറ്റത്തിൽ വന്ന തെറ്റുകളാണ് ജാന്മണി പുറത്താകാൻ കാരണമായത്. അല്ലാത്ത പക്ഷം മികച്ച ​ഗെയിമറായിരുന്നു ജാന്മണി. ടാസ്കുകളിൽ മികച്ച പ്രക‌ടനം ജാന്മണി കാഴ്ച വെച്ചു. എന്നാൽ പിന്നീ‌ടുണ്ടായ വിവാദങ്ങളിൽ ജാന്മണിയെ പിന്തുണച്ച് കൊണ്ട് സംസാരിക്കാൻ അടുപ്പമുള്ളവർക്ക് പോലും കഴിയാത്ത സാഹചര്യം ആയിരുന്നു. ജാന്മണിക്ക് ഭാഷയുടെ പരിമിതിയുണ്ടെന്ന് അടുത്ത സുഹൃത്തായ രഞ്ജു രഞ്‍ജിമാർ നേരത്തെ പറഞ്ഞു.

ബി​ഗ് ബോസ്സ് ട്രാൻസ് കമ്മ്യൂണിറ്റിയെ മുഖ്യധാരയിൽ കൊണ്ടുവരാൻ ആണ് എങ്കിൽ ദയവു ചെയ്തു ഭാഷയെങ്കിലും കൈകാര്യം ചെയ്യാൻ പറ്റുന്നവരെ സെലക്ട് ചെയ്യുക, ജാനു വളരെ ഇന്നെസെന്റ് ആയ ആളാണ് ഉള്ളിൽ ഉള്ളതു മറ്റുള്ളവരെ പോലെ ഒതുക്കി വയ്ക്കാൻ അറിയില്ല. ഭാഷ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുണ്ട് ഉണ്ട്, അടുത്ത സീസൺ എങ്കിലും ബി​ഗ് ബോസ് ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നെന്ന് രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X