'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി
ബിഗ് ബോസ് മലയാളം സീസൺ ആറ് ഒരു മാസം പിന്നിടുമ്പോൾ ഹൗസിൽ നിന്നും ഒരാൾ കൂടി പുറത്തായിരിക്കുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസാണ് പ്രേക്ഷക പിന്തുണയുടെ കുറവ് മൂലം പുറത്തായിരിക്കുന്നത്. തുടക്കത്തിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മത്സരാർത്ഥിയായിരുന്നു ജാൻമണി ദാസ്. പക്ഷെ പിന്നീട് മറ്റുള്ള മത്സരാർത്ഥികളെ ശപിക്കുന്ന കാര്യങ്ങൾ അടക്കം വന്നതോടെ ജാൻമണിക്കുള്ള പ്രേക്ഷക പിന്തുണ കുറയുകയായിരുന്നു. സീസൺ ആറിൽ ഏറ്റവും എന്റർടെയ്നിങായിട്ടുള്ള ഒരു മത്സരാർത്ഥിയായിരുന്നു ജാൻമണി.
തുടക്കത്തിൽ ജാൻമണിയുടെ ഭാഷ മനസിലാക്കാൻ പ്രേക്ഷകർ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഇംഗ്ലീഷും ഹിന്ദിയും മലയാളവുമെല്ലാം കലർന്ന ജാൻമണിയുടെ സംസാരത്തിന് ആരാധകർ ഏറെയാണ്. ജാൻമണി പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ജിന്റോയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി സഹോദരങ്ങളെപ്പോലെയാണ് കഴിഞ്ഞിരുന്നത്.

ഇപ്പോഴിതാ ഹൗസിൽ നിന്നും എവിക്ടായശേഷം സഹമത്സരാർത്ഥികളെ കുറിച്ചും ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ളവരെ കുറിച്ചും ജാൻമണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ജാൻമണിയുടെ ടോപ്പ് ഫൈവ് ലിസ്റ്റിൽ ജിന്റോയുടെ പേര് ഇല്ലാത്തത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. പുറത്തായില്ലെങ്കിൽ ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകുമെന്നും റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ജാൻമണി പറയുന്നത്.
ജാൻമണിയുടെ വാക്കുകളിലേക്ക്... 'ജിന്റോ ചേട്ടൻ ഇന്നേവരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. എപ്പോഴും അനിയത്തിയെ പോലെ സ്നേഹിക്കുന്നുണ്ട്. എനിക്ക് എന്റെ ലൈഫിൽ ഒരു ചേട്ടനെ കിട്ടിയതുപോലെയാണ്. അതുപോലെ റിഷിയും നല്ലൊരാളാണ്. അതെങ്ങനെയെന്ന് വിവരിക്കാൻ എനിക്ക് അറിയില്ല. ഗബ്രിയും ജാസ്മിനും ഇരുപത്തിനാല് മണിക്കൂറും ഡ്രാമയാണ്.'
'വന്ന അന്ന് മുതൽ ഇരുവരും ഒറ്റയ്ക്ക് മാറിയിരിക്കും. ആ ലവ് ട്രാക്ക് പിരിക്കാൻ നോക്കി നടന്നില്ല. ഗബ്രി ചിലപ്പോൾ ഡബിൾ ഗെയിം കളിക്കാറുണ്ട്. ജാസ്മിനാണ് ഏറ്റവും വലിയ ഡ്രാമ ക്വീൻ. ചിലപ്പോൾ ഡിപ്രഷനിലായിരിക്കും പിന്നെ പെട്ടന്ന് ചിരിക്കും കളിക്കും. ഞാൻ ഇതൊക്കെ പറയുന്നതുകൊണ്ട് ജാസ്മിൻ ഫാൻസിന് ചിലപ്പോൾ ഇഷ്ടപ്പെടില്ലായിരിക്കാം.'
'മാസ്ക്കിട്ടിരിക്കുന്നത് അർജുനും രസ്മിനും നോറയുമെല്ലാമാണ്. നോറയും ഒരു തരത്തിൽ ഡ്രാമ ക്വീനാണ്. പുതിയ ആളുകളെ മനസിലാക്കി വരുന്നതെയുള്ളു. അപ്സരയും അൻസിബയും കുറച്ച് കണ്ണിങ്ങാണ്. അപ്സര ഇമേജ് കോൺഷ്യസാണ്. ജിന്റോ ചേട്ടൻ ഭയങ്കര ഗോസിപ്പാണ്. അങ്ങനെ പ്രശ്നങ്ങളുണ്ടാകും.'

'റിഷിയെ മാത്രമെ റിയലായി തോന്നിയിട്ടുള്ളു. യമുന ചേച്ചിയോടായിരുന്നു ഞാൻ ഏറ്റവും ക്ലോസ്. എത്ര പറഞ്ഞാലും ജിന്റോ ചേട്ടൻ കേൾക്കില്ല. സിഗരറ്റ് കയ്യിൽ കത്തിച്ച് പിടിച്ച് പ്രാർത്ഥിക്കരുതെന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞിരുന്നു. കാരണം ഞാനും പ്രാർത്ഥിക്കാറുള്ള ഒരാളാണ്. ക്യാപ്റ്റനാകുന്നതിനേക്കാൾ പവർ റൂമിലിരിക്കാനായിരുന്നു എനിക്ക് ഇഷ്ടം.'
'സ്നേഹിച്ചാൽ ഞാൻ ഭയങ്കരമായി സ്നേഹിക്കും. ദേഷ്യം തോന്നിയാൽ ഞാൻ നന്നായി ദേഷ്യപ്പെടും. ടോപ് ഫൈവ് പ്രെഡിക്ഷൻ എന്നത് ബുദ്ധിമുട്ടാണ്. കാരണം എല്ലാവരും മികച്ച മത്സരാർത്ഥികളാണ്. എവിക്ട് ആയില്ലെങ്കിൽ ജാസിമനും ഗബ്രിയും ടോപ് ഫൈവിൽ ഉണ്ടാകും.'
'പിന്നെ റിഷി ഉണ്ടാകണമെന്ന് ഞാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുണ്ട്. അത്രയും ജെനുവിനായി ഷോയിൽ നിൽക്കുന്ന മറ്റൊരാളുണ്ടോയെന്ന കാര്യത്തിൽ സംശയമാണ്. ശ്രീരേഖ ചേച്ചിയും പൂജയും ടോപ് ഫൈവിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടെന്നാണ്', ജാൻമണി പറഞ്ഞത്.


Click it and Unblock the Notifications