'ലാലേട്ടനോട് ഞാൻ അപേക്ഷിച്ചതാണ്, എനിക്ക് ദേഷ്യം വന്നു; ആത്മഹത്യയുടെ വക്കിൽ നിന്നും തിരിച്ചെത്തിയ ആളാണ്'

ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന്റെ വിഷമം ഇപ്പോഴും ജാന്മണി ദാസിന് കഴിഞ്ഞിട്ടില്ല. പുറത്തേക്ക് വരാൻ ജാന്മണിക്ക് താൽപര്യമില്ലാതിരുന്ന ജാന്മണി തന്നെ തിരിച്ചയക്കാൻ മോഹൻലാലിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ജാന്മണി പുറത്തേക്ക് പോയത്. ബി​ഗ് ബോസ് വീട്ടിനുള്ളിലെ ജാന്മണിയുടെ പെരുമാറ്റം വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സഹ മത്സരാർത്ഥികളോട് മോശമായി സംസാരിച്ചതാണ് ജാന്മണിക്ക് വിനയായത്.

ബി​ഗ് ബോസ് വീട്ടിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജാന്മണിയിപ്പോൾ. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.
താൻ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത ആളാണെന്ന പരാമർശത്തിന്റെ പേരിൽ പുറത്ത് വന്ന വിമർശനങ്ങളെക്കുറിച്ച് ജാന്മണി സംസാരിച്ചു. എന്റെ അച്ഛന് റെയിൽവേയിലാണ് ജോലി. ഒരു ഇന്റർവ്യൂവിൽ ആങ്കർ രഞ്ജുവിനോട് ജാന്മണി ട്രെയ്നിൽ കയറി കേരളത്തിൽ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട് ചോദിക്കാനുള്ളത് ഞാൻ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയിൽ ആദ്യം വരുന്നത് ഫ്ലെെറ്റിലാണ്.

Jaanmoni Das

സഹോദരിക്കൊപ്പം സിനിമ ചെയ്യാൻ. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാൽ ബിസിനസ് ക്ലാസിൽ പോകുന്ന ആളാണ്, ​ബെൻസിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാൻ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മൾക്ക് ജഡ‍്ജ് ചെയ്യാൻ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടതെന്നും ജാന്മണി വ്യക്തമാക്കി. ​

ഗബ്രിയുൾപ്പെടയുള്ളവർ പ്രകോപിപ്പിച്ചപ്പോഴാണ് തനിക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നതെന്നും ജാന്മണി പറഞ്ഞു. ട്രാൻസ്ജെൻഡർ കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാൻ വേണ്ടി താനൊരു തെറ്റും ബി​ഗ് ബോസ് വീട്ടിൽ ചെയ്തിട്ടില്ലെന്നും ജാന്മണി വ്യക്തമാക്കി. ആത്മഹത്യയുടെ വക്കിൽ നിന്നും തിരിച്ചെത്തിയ ആളാണ് ഞാൻ. കൊറോണ കഴിഞ്ഞ് എന്നോട് ഒരാൾ ചോദിച്ചിട്ടില്ല.

Jaanmoni Das

വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാൻ ഹോട്ടലിൽ താമസിച്ചു. ഒരാൾ പോലും എന്റെ വീട്ടിൽ താമസിക്കെന്ന് പറഞ്ഞിട്ടില്ലെന്നും ജാന്മണി വ്യക്തമാക്കി. ബി​ഗ് ബോസ് വീട്ടിൽ തുടരാൻ തനിക്ക് അതിയായ ആ​ഗ്രഹമുണ്ടായിരുന്നെന്നും ജാന്മണി തുറന്ന് പറഞ്ഞു. ലാലേട്ടനോട് ഞാൻ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി.

എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോയെന്നും ജാന്മണി വ്യക്തമാക്കി. തന്റെ പുകവലി ശീലത്തെക്കുറിച്ചും ജാന്മണി സംസാരിച്ചു. ഞാൻ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സി​ഗരറ്റ് വലിച്ച് തു‌ടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിർത്താൻ ആ​ഗ്രഹമുണ്ടെന്നും ജാന്മണി തുറന്ന് പറഞ്ഞു.

സിബിൻ, പൂജ കൃഷ്ണ എന്നിവരാണ് ബി​ഗ് ബോസ് വീട്ടിൽ നിന്നു ഇത്തവണ പുറത്ത് പോയത്. ഷോയിൽ തുട‌രാൻ പറ്റാത്തത് കാരണം രണ്ട് പേരും പിന്മാറുകയാണുണ്ടായത്. ഡിസ്കിന് പരിക്ക് പറ്റിയതാണ് പൂജ പുറത്ത് പോകാൻ കാരണം. മാനസികമായി തകർന്ന സാഹചര്യത്തിലാണ് സിബിൻ ബി​ഗ് ബോസിൽ നിന്നും പോയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X