ജീവിതം ഞാൻ നശിപ്പിച്ച് കളയും; വീണ്ടും ഭീഷണിയുമായി ജാന്മണി; തല കറങ്ങി വീണു; പുറത്ത് പോകാൻ സാധ്യതയേറെ

ബി​ഗ് ബോസ് വീട്ടിൽ വീണ്ടും സംഘർഷം. സഹമത്സരാർത്ഥികളെ ഭീഷണിപ്പെടുത്തിയ ജാന്മണി ദാസ് തല കറങ്ങി വീഴുകയുമുണ്ടായി. നോറ തേർ‍ഡ് ക്ലാസ് ഡ്രാമ കളിക്കുന്നു എന്ന് ജാന്മണി പറയുകയുമുണ്ടായി. ഷോയുടെ പുതിയ പ്രൊമോയിൽ ജാന്മണി മറ്റ് മത്സരാർത്ഥികളോട് ദേഷ്യപ്പെടുന്നത് കാണാം. കാണിച്ച് തരും ഞാൻ, ജീവിതം നശിപ്പിച്ച് കളയും എന്നൊക്കെ ജാന്മണി പറഞ്ഞു. ഇത് കേട്ട് അർജുൻ ഇടപെട്ടു. നിങ്ങളുടേത് ഭീഷണിയാണെന്ന് അർജുൻ തുറന്നടിച്ചു.

ആയിക്കോ‌ട്ടെ, നിങ്ങൾ മികച്ചവരാണല്ലോ എന്ന് ജാന്മണി മറുപടി നൽകി. രോഷാകുലയായ ജാന്മണി തനിക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞ് ബഹളം വെച്ചു. ഇതിനിടെ ശരണ്യ ഹിന്ദിയിൽ സംസാരിച്ച് ജാന്മണിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ബഹളത്തിനിടെ ജാന്മണി തല കറങ്ങി വീണു. ജാന്മണി വീണെന്ന് പറഞ്ഞ് എല്ലാവരും ഓടിയെത്തി. കുറച്ച് പേർ ചേർന്ന് ജാന്മണിയെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി. എന്നാൽ ശരിക്കും തല കറങ്ങിയതാണോ അഭിനയമാണോ എന്ന കാര്യത്തിൽ അർജുനും റസ്മിനും സംശയം പ്രകടിപ്പിച്ചു.

Jaanmoni

കണ്ണ് അനങ്ങുന്നതാണ് ഇവർ ചൂണ്ടിക്കാണിച്ചത്. മെഡിക്കൽ റൂമിൽ പോയി കുറച്ച് സമയത്തിനുള്ളിൽ ജാന്മണി തിരിച്ച് വന്നു. ജാന്മണിയുടെ ഭീഷണികൾ ഇതിനോടകം ബി​ഗ് ബോസ് വീട്ടിൽ ചർച്ചയായിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കിലും ജാന്മണിയായത് കൊണ്ട് മിണ്ടുന്നില്ലെന്ന് അർജുനും റിഷിയും പറയുന്നുണ്ട്. ബി​ഗ് ബോസ് വീട്ടിൽ ജാന്മണി ഇനി അധിക നാളുണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ട്. ഇതിനോടകം പ്രകോപനപരമായ പല സംസരങ്ങളും ജാന്മണിയുടെ ഭാ​ഗത്ത് നിന്നുണ്ടായി.

പുറത്തിറങ്ങിയാൽ തീർക്കുമെന്ന ഭീഷണി ഇതിന് മുമ്പത്തെ ബി​ഗ് ബോസ് മലയാള സീസണുകളിൽ ആരും മുഴക്കിയിട്ടില്ല. വരുന്ന വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാന്മണിയെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ബാധിക്കുന്നുണ്ട്. പലപ്പോഴും അപക്വമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ജാന്മണിയെയാണ് ഇപ്പോൾ പ്രേക്ഷകർ കാണുന്നത്.

Jaanmoni

എന്നാൽ തുടക്കത്തിൽ ഇങ്ങനെയായിരുന്നില്ല. ദിവസങ്ങൾ കഴിയുന്തോറും ജാന്മണിയുടെ യഥാർത്ഥ മുഖം പുറത്ത് വരികയാണെന്ന് വിമർശകർ പറയുന്നു. അതേസമയം വഴക്കുകളും കുറ്റപ്പെ‌‌‌ടുത്തലും നിറഞ്ഞ ബി​ഗ് ബോസ് വീട്ടിനുള്ളിൽ ജാന്മണിക്ക് സമ്മർദ്ദം സഹിക്കാൻ പറ്റുന്നുണ്ടാവില്ലെന്നും അഭിപ്രായമുണ്ട്. ജാന്മണി സ്വമേധയാ ഷോ വിടാനുള്ള സാധ്യതയുണ്ടെന്നും പ്രേക്ഷകർക്കും റിവ്യൂവേഴ്സിനും അഭിപ്രായമുണ്ട്.

വീക്കെന്റ് എപ്പിസോഡിൽ ജാന്മണിക്കെതിരെ കടുത്ത വിമർശനം ഉയരാനുള്ള സാധ്യതയുണ്ട്. കോമണർ മത്സരാർത്ഥി തനിക്ക് തുല്യമല്ലെന്നാണ് കഴിഞ്ഞ ​ദിവസം ജാന്മണി പറഞ്ഞത്. വീട്ടിൽ ആരും തന്നെ വിമർശിക്കുന്നത് ജാന്മണിക്ക് ഇഷ്ടപ്പെടുന്നില്ല.

ഉടൻ പ്രകോപിതയാവുകയാണ് ജാന്മണി. ജാന്മണി ഉൾപ്പെടുന്ന ട്രാൻസ് കമ്മ്യൂണിറ്റിയെ കൂടി ബാധിക്കുന്ന പ്രസ്താവനകളാണ് ഇവരിൽ നിന്നും ഉണ്ടാകുന്നതെന്ന് കഴിഞ്ഞ ദിവസം മുൻ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ പറയുകയുണ്ടായി. ട്രാൻസ് കമ്മ്യൂണിറ്റിയിൽ പെട്ട ആളായത് കൊണ്ട് മാത്രം ജാന്മണിയെ വിമർശിക്കാതിരിക്കേണ്ടെന്നും ബി​ഗ് ബോസിൽ എല്ലാവരും തുല്യരാണെന്നും നാദിറ ചൂണ്ടിക്കാട്ടി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X