'അങ്ങനെ ഞാൻ ചെയ്തിരുന്നെങ്കിൽ അവൾ ജീവനോടെ ഉണ്ടാകില്ല...'; നോറയ്ക്ക് നേരെ കയ്യോങ്ങിയിട്ടില്ലെന്ന് ജാൻമണി!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അ‍ഞ്ചാം ആഴ്ച പിന്നിടാൻ ഒരുങ്ങുമ്പോൾ ഒരോ ദിവസവും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഹൗസിൽ നടക്കുന്നത്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സീസൺ ആറിലാണ് ഒരു ഫിസിക്കൽ അസാൾ‌ട്ട് നടന്നത്. അസി റോക്കിയെന്ന മത്സരാർത്ഥി സിജോയുടെ കവിളിൽ പ്രകോപിതനായി ഇടിക്കുകയായിരുന്നു. അതുപോലെ സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം നടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങിയിരുന്നു.

മോണിങ് ആക്ടിവിറ്റിയിൽ നോറ മുസ്കാൻ തന്നെ കുറ്റപ്പെടുത്തിയത് ഇഷ്ടപ്പെടാതിരുന്ന ജാൻമണി നോറയ്ക്ക് നേരെ പാഞ്ഞ് അടുത്ത് കയ്യോങ്ങി. ഉടൻ തന്നെ അൻസിബ അടക്കമുള്ളവർ ജാൻമണിയെ തടഞ്ഞു. അല്ലെങ്കിൽ ആ സമയം അവിടെ അടി പൊട്ടുമായിരുന്നു. എന്നാൽ പിന്നീട് ഇതേ കുറിച്ച് അൻസിബയും റിഷിയും ചോദിച്ചപ്പോൾ കയ്യോങ്ങിയിട്ടില്ലെന്നാണ് ജാൻമണി പറഞ്ഞത്.

Jaanmoni Norah

മോണിങ് ടാസ്കില്‍ നിങ്ങള്‍ ഈ വീട്ടില്‍ എത്താന്‍ ഇഷ്ടപ്പെടാത്ത ഒരു പൊസിഷന്‍ ആരുടേതാണെന്ന് പറയാനാണ് ബി​ഗ് ബോസ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. എന്തുകൊണ്ട് എന്നതും വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് ജാന്‍മണിയുടെ നിലപാടുകളോട് തനിക്ക് ഒരു താല്‍പര്യവും ഇല്ലെന്നാണ് നോറ പറഞ്ഞത്.

ജാൻമണി ഹൗസിൽ എന്തെങ്കിലും ചെയ്യുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും അഡൽട്ട് കോമഡികൾ പറഞ്ഞ് നടക്കുകയാണെന്നും എന്ത് തെറ്റ് ചെയ്താലും ജാൻമണിക്ക് അലക്കി വെളുപ്പിക്കാൻ മറ്റുള്ളവർ അവസരം നൽകുന്നതുകൊണ്ട് ഹൗസിൽ നിന്ന് പോകുന്ന കണ്ടസ്റ്റന്റാണ് ജാൻമണി എന്നുമാണ് നോറ പറഞ്ഞത്. നോറ പറഞ്ഞ് അവസാനിപ്പിച്ചതും ജാന്‍മണി പ്രകോപിതയായി.

ഉടൻ ക്യാപ്റ്റന്‍ ജാസ്മിൻ ഇടപെട്ട് നിശബ്ദയാക്കി ഇരുത്തി. എന്നാൽ പ്രശ്നം വിടാൻ ജാൻമണി തയ്യാറായിരുന്നില്ല. ടാസ്ക്ക് കഴിഞ്ഞതും ഈ വിഷയം എടുത്തിട്ട് നോറയും ജാൻമണിയും തർക്കമായി. പറയാനുള്ളത് മുഖത്ത് നോക്കി പറയാന്‍ നോറ പറഞ്ഞു. തുടര്‍ന്ന് ഇരുവരും വാക്പോരായി. അതിനിടയില്‍ നോറയ്ക്ക് നേരെ ജാന്‍മണി പഞ്ഞടുത്തു. ചിലര്‍ ഇടയ്ക്ക് നിന്നതിനാല്‍ കയ്യാങ്കളി ഉണ്ടായില്ല. ഒരു നിമിഷം നോറയും മറ്റ് മത്സരാർത്ഥികളും അന്തിച്ച് നിന്നു.

ഇതോടെ ബിഗ് ബോസ് ഇടപെട്ടു. എല്ലാവരോടും ലീവിംഗ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് അടങ്ങിയിരിക്കാനും അറിയാമല്ലേ എന്ന് ചോദിച്ചാണ് ബിഗ് ബോസ് സംസാരിച്ച് തുടങ്ങിയത്. ഒരു അനിഷ്ട സംഭവത്തിന്‍റെ ഫലം എല്ലാവരും കണ്ടതല്ലെ വീണ്ടും എന്താണ് ഇത്. ജാന്‍മോണി ഇത് അവസാന താക്കീതാണ്. ഇനി നടപടിയാണെന്ന് ബിഗ് ബോസ് പറഞ്ഞു.

Jaanmoni Norah

എല്ലാവരും ഇത് ഒരു തക്കീതായി തന്നെ എടുക്കണമെന്നും ബിഗ് ബോസ് പറഞ്ഞു. ശേഷം ജാന്‍മണിയെ അന്‍സിബ തണുപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. കയ്യോങ്ങിയത് ശരിയായില്ലെന്ന് ജാൻമണിയോട് റിഷിയും പറയുന്നുണ്ടായിരുന്നു. എന്നാൽ താൻ കയ്യോങ്ങിയിട്ടില്ലെന്നും അങ്ങനെ താൻ ചെയ്തിരുന്നെങ്കിൽ അവൾ ജീവനോടെ ഉണ്ടാകില്ലെന്നുമാണ് ജാൻമണി പറഞ്ഞത്. കയ്യോങ്ങിയെന്നും ബി​​ഗ് ബോസ് അത് കണ്ടതുകൊണ്ടാണ് താക്കീത് തന്നതെന്നും റിഷി കൂട്ടിച്ചേർത്തു. തുടക്കത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ മത്സരാർത്ഥിയായിരുന്നു ജാൻമണി.

എന്നാൽ പിന്നീട് മറ്റുള്ള മത്സരാർത്ഥികൾക്ക് മേൽ ശാപവാക്കുകൾ അടക്കം പറയാൻ തുടങ്ങിയതോടെ ജാൻമണിക്കുള്ള പ്രേക്ഷക പിന്തുണ കുറയുകയായിരുന്നു. ശാപവാക്കുകൾ പറഞ്ഞതിന് കഴിഞ്ഞ ആഴ്ചയിൽ മോഹൻലാൽ ജാൻമണിയെ വിമർശിച്ചിരുന്നു. സ്വയം നിയന്തിക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ കണ്‍ട്രോള്‍ പോകുമെന്നും മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു.

പറയുന്നത് സംഭവിക്കണം എന്നില്ലെന്നും പറയാൻ പാടില്ലെന്ന് നിയമങ്ങളുണ്ടെന്നും കഴി‍ഞ്ഞ ആഴ്ച ഷോയില്‍ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ജാൻമണി ദാസ് ശാപവാക്കുകള്‍ പറഞ്ഞതിന്റെ വീഡിയോയും ബിഗ് ബോസില്‍ അവതാരകൻ മോഹൻലാല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ആഴ്ചയും മോഹൻലാൽ ജാൻമണിക്ക് താക്കീത് നൽകാൻ സാധ്യതയുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X