ഇങ്ങനെ ശപിക്കാന്‍ ഇവരാരാണ്, ശരിക്കും മോഹന്‍ലാല്‍ ചെയ്തത് ശരിയായില്ല! ജാന്‍മണിയ്ക്ക് എതിരെ പ്രതിഷേധം
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി കേരളത്തില്‍ ആദ്യം മുതലേ പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ജാന്‍മണി ദാസ്. ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും ഉയരങ്ങളിലേക്ക് വളര്‍ന്ന ജാന്‍മണി വളരെ പെട്ടെന്ന് താരങ്ങള്‍ക്കൊപ്പമെത്തി. നിലവില്‍ ബിഗ് ബോസിലെ മത്സരാര്‍ഥിയായി വാര്‍ത്തകളില്‍ നിറയുകയാണ്.
എല്ലാ സീസണിലും ട്രാന്‍സ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഒരാള്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ അവസരം കിട്ടിയത് ജാന്‍മണിയ്ക്ക് ആയിരുന്നു. എന്നാല്‍ സംസാരത്തിലും പെരുമാറ്റത്തിലും വളരെ മോശമായി മാറിയ ജാന്‍മണിയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസിലെ ക്യാപ്റ്റനായിരുന്ന ജാന്‍മണി തന്നെയാണ് അവിടെ വലിയ പല ബഹളങ്ങള്‍ക്കും പിന്നില്‍. ഭക്ഷണത്തിന്റെ പേരിലും മറ്റുമൊക്കെ വഴക്കുണ്ടാക്കുക മാത്രമല്ല മറ്റുള്ളവര്‍ നശിച്ച് പോകണമെന്ന രീതിയില്‍ ശപിക്കുകയും ചെയ്തു.
നോറയ്‌ക്കെതിരെയാണ് ജാന്‍മണി കൂടുതലായി ശാപവാക്കുകള്‍ പറഞ്ഞത്. സ്ത്രീകളും കുട്ടികളും കാണുന്ന പരിപാടിയാണിതെന്നും അവിടെയാണ് ഇത്രയും മോശമായ പെരുമാറ്റം ഉണ്ടാവുന്നതെന്നുമടക്കം നിരവധി പേരാണ് ജാന്‍മണിയ്ക്ക് എതിരെ വന്നിരിക്കുന്നത്.
വീക്കെന്‍ഡ് എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ഇതിനെതിരെ ചോദ്യം ഉയര്‍ത്തുകയും ജാന്‍മണിയ്ക്ക് തക്കീത് കൊടുക്കുകയും ചെയ്തു. ഒരു ഹോട്ട്‌സീറ്റില്‍ ഇരുത്തിയിട്ടാണ് അവര്‍ ചെയ്ത കുറ്റങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അവരോട് ഇത്ര ലളിതമായി സംസാരിച്ചാല്‍ പോരെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
'ജാന്മണിയോട് ലാലേട്ടന്‍ എന്താണ് പറഞ്ഞത്? സ്ഥിരം ഫിലോസഫി. 'ഈ ലോകം മനോഹരം അല്ലേ? ആളുകള്‍ക്ക് നന്മ വരണം എന്ന് ആഗ്രഹിച്ചു കൂടെ? ഇങ്ങനെ ശപിക്കുന്നത് മോശം അല്ലേ? എല്ലാവരും ഒരേ ക്ലാസ് അല്ലേ?' എന്തോന്നിതു ധ്യാനകേന്ദ്രത്തിലെ സുവിശേഷ പ്രസംഗമോ. അവരോടു ഇങ്ങനെ പറഞ്ഞാല്‍ പോര.
ഈ ശപിക്കാന്‍ നിങ്ങള്‍ ആരാ? നിങ്ങളുടെ ശാപത്തിനു ഇത്ര പവര്‍ ഉണ്ടെങ്കില്‍ ലോകത്തിലെ ദുഷ്ട ശക്തികളെ ഒക്കെ അങ്ങ് ശപിച്ചു ഭസ്മം ആക്കി കളയൂ. അതിര്‍ത്തിയിലേക്ക് നിങ്ങളെ പറഞ്ഞു വിട്ടാല്‍ മതിയല്ലോ അവിടെ നിന്ന് തീവ്രാദികളെ മൊത്തം പ്രാകി നശിപ്പിച്ചാല്‍ പോരെ. സര്‍ക്കാരിന് കാശും ജവാന്മാരുടെ ജീവനും ലാഭം. അതുകൊണ്ടു ഈ പ്രാക്ക് നമ്പര്‍ ഒന്നും ഇവിടെ ഇറക്കരുത്.

പിന്നെ ഇവിടുന്നു പുറത്തിറങ്ങി കരിയര്‍ നശിപ്പിക്കും എന്നുള്ള ഭീഷണി അതങ്ങു കയ്യില്‍ വെച്ചാല്‍ മതി. ഇവിടുത്തെ സിനിമ ഇന്‍ഡസ്ട്രി എന്താ നിങ്ങളുടെ കൈ വെള്ളയില്‍ ആണോ നിങ്ങള്‍ വിചാരിക്കുമ്പോ ഒക്കെ അങ്ങ് കരിയര്‍ നശിപ്പിക്കാന്‍? ഈ സ്വഭാവം വെച്ചാണെങ്കില്‍ കരിയര്‍ നശിക്കാന്‍ പോകുന്നത് നിങ്ങളുടെ ആയിരിക്കും.
പിന്നെ ക്ലാസ്, നിങ്ങള്‍ ഏതു കൊമ്പത്തെ ബിസിനസ് ക്ലാസ് ആണെങ്കിലും ബിഗ് ബോസില്‍ വന്നാല്‍ എല്ലാവരും ഒരുപോലെയാണ്. അവിടെ പണ്ട് ബിസിനസ് ക്ലാസില്‍ സഞ്ചരിച്ച ടിക്കറ്റ് കാണിച്ചാല്‍ നിങ്ങള്‍ക്ക് നേരെ ക്യാപ്റ്റന്‍സി ഒന്നും കിട്ടാന്‍ പോണില്ല. അതുകൊണ്ട് മേലാല്‍ ഈ ക്ലാസ് വര്‍ത്തമാനം ഇവിടെ കേള്‍ക്കരുത്. ഇതില്‍ ഏതെങ്കിലും ഒന്ന് ഇനി ആവര്‍ത്തിച്ചാല്‍ പിന്നെ ആവര്‍ത്തിക്കാന്‍ നിങ്ങള്‍ ഈ ഷോയില്‍ ഉണ്ടാവില്ല.
ഇങ്ങനെ പറയേണ്ടതിന് പകരം പോയി ലോക സമസ്ത സുഖിനോ ഭവന്തു പറഞ്ഞതിന്റെ ഫലം ആണ് ആ സ്ത്രീ വീണ്ടും ലൈവില്‍ ചെയ്തതില്‍ ഒരു കുറ്റബോധവും ഇല്ലാതെ വീണ്ടും അവരുടെ പ്രാകാലിനെ പറ്റി പറഞ്ഞു അഭിമാനിക്കുന്നത്...' എന്നാണ് ഒരു പ്രേക്ഷകന്‍ ചൂണ്ടി കാണിക്കുന്നത്.


Click it and Unblock the Notifications