ഒരിടവേളയ്ക്കുശേഷം ജാസ്മിനും ഗബ്രിയും ഒരു ഫ്രെയിമിൽ, എല്ലാ പ്രശ്നങ്ങളും പെട്ടന്ന് അവസാനിക്കട്ടെയെന്ന് ആരാധകർ!
കുശുമ്പും വില്ലത്തരവുമൊക്കെയായി സാന്ത്വനത്തിൽ നിറഞ്ഞ നിന്നിരുന്നു അപ്സര രത്നാകരൻ അവതരിപ്പിച്ച ജയന്തി. വില്ലത്തിയായ ജയന്തിയെ പ്രേക്ഷകർ അതിയായി സ്നേഹിച്ച് തുടങ്ങിയതും അടുത്തറിയാൻ തുടങ്ങിയതും താരം ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്. സീസൺ ആറിലെ കരുത്തുറ്റ സ്ത്രീ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിലെ ടോപ്പ് ഫൈവിലും അപ്സരയുണ്ടായിരുന്നു.
എന്നാൽ സംഭവിച്ചത് മറ്റൊന്നാണ് ഫിനാലെ എത്തും മുമ്പ് അപ്സര പുറത്തായി. വളരെ അധികം ആശിച്ചാണ് അപ്സര ബിഗ് ബോസിലേക്ക് എത്തിയത്. ഗ്രാന്റ് ഫിനാലെയോട് അനുബന്ധിച്ച് ഹൗസിലേക്ക് റീ എൻട്രി കിട്ടിയപ്പോഴും അപ്സര തനിക്ക് കയ്യിൽ നിന്നും വഴുതിപ്പോയ അവസരത്തെ കുറിച്ചായിരുന്നു ഏറെയും നേരം സംസാരിച്ചത്. ഇന്ന് താരം പിറന്നാൾ ആഘോഷിക്കുകയാണ്.

ഇത്തവണ പിറന്നാൾ ഗ്രാന്റായാണ് അപ്സര ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസിലെ സഹമത്സരാർത്ഥികൾ എല്ലാം തന്നെ ആഘോഷത്തിൽ പങ്കെടുക്കാൻ സമ്മാനവുമായി എത്തിയിരുന്നു. ജാസ്മിൻ, ഗബ്രി, രസ്മിൻ, ജിന്റോ, രതീഷ് തുടങ്ങിയവരെല്ലാം എത്തിയിരുന്നു. രാവിലെ ഭർത്താവിനൊപ്പം ഗുരുവായൂരിൽ തൊഴുത് പ്രാർത്ഥിക്കാൻ എത്തിയ അപ്സരയുടെ വീഡിയോ വൈറലായിരുന്നു. തൃശൂരിലുള്ള ഒരു ബൊട്ടീക്കിൽ നിന്നും ഡിസൈൻ ചെയ്യിച്ച ചുവന്ന ഗൗണാണ് പിറന്നാൾ ദിനത്തിൽ അപ്സര ധരിച്ചിരുന്നത്.
രസ്മിൻ, ജാസ്മിൻ, ഗബ്രി തുടങ്ങിയവ ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് കിടിലൻ ഒരു വാച്ചാണ് അപ്സരയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. അപ്സരയുടെ പിറന്നാൾ ആഘോഷത്തിന്റേതാണ് വീഡിയോ എങ്കിലും ആരാധകരുടെ കണ്ണുകൾ മുഴുവൻ ഗബ്രി-ജാസ്മിൻ കോമ്പോയിലായിരുന്നു.
കുറച്ച് ദിവസങ്ങൾക്കുശേഷമാണ് ജബ്രി കോമ്പോയെ പ്രേക്ഷകർക്ക് ഒരുമിച്ച് കാണാൻ സാധിക്കുന്നത്. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ പാർട്ടിയിൽ മാത്രമാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്. ഹൗസിലെ സൗഹൃദം ഇരുവരും പുറത്തും നിലനിർത്തുന്നതായാണ് പുതിയ വീഡിയോയിൽ നിന്നും മനസിലാകുന്നതെന്നാണ് ഏറെയും കമന്റുകൾ.
ജാസ്മിൻ-ഗബ്രി കോമ്പോയെ ഇങ്ങനെ കാണുന്നത് തന്നെ സന്തോഷമാണ്. എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് അവസാനിക്കട്ടെ. രണ്ടുപേരും ഹാപ്പിയായിരിക്കണം എന്നെല്ലാം കമന്റുകളുണ്ട്. ക്രീം നിറത്തിലുള്ള കോട്ട് സെറ്റ് ധരിച്ച് സിംപിൾ ലുക്കിലാണ് ജാസ്മിൻ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. അതേസമയം വെള്ള ഹാഫ് സ്ലീവ് ഷർട്ടും നീല ജീൻസുമായിരുന്നു ഗബ്രിയുടെ വേഷം.

അതേസമയം തലയിൽ ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് ചിലർ ജാസ്മിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഹൗസിലുണ്ടായിരുന്നപ്പോൾ ജാസ്മിന്റെ ഗെയിമിനെ ഏറ്റവും കൂടുതൽ ബാധിച്ചത് ഗബ്രിയോടൊപ്പമുള്ള കോമ്പോയായിരുന്നു. അതിന്റെ പേരിൽ ഇപ്പോഴും സൈബർ ആക്രമണം ഇരുവരും നേരിടുന്നുണ്ട്.
ബിബി പ്രേക്ഷകരുടെ പ്രഡിക്ഷൻ ലിസ്റ്റിൽ ടോപ്പ് ടുവിലായിരുന്നു ജാസ്മിൻ. എന്നാൽ അർജുന് രണ്ടാഴ്ച കൊണ്ട് വലിയ രീതിയിലുള്ള ജനപിന്തുണ വന്നതോടെ ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ജിന്റോയാണ് സീസൺ ആറിന്റെ ടൈറ്റിൽ നേടിയത്.


Click it and Unblock the Notifications