'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മൂന്നാം ആഴ്ചയുടെ തുടക്കത്തിൽ നിരവധി നാടകീയ സംഭവങ്ങളാണ് നടന്നത്. ഇതുപ്രകാരം സിജോയെ തല്ലിയ അസി റോക്കി ഈ സീസണില്‍ നിന്നും പുറത്തായി. പിന്നെ റോക്കിയുടെ തല്ലില്‍ ഗൗരവമായ പരിക്ക് പറ്റിയ സിജോയെ ആശുപത്രിയിലേക്ക് മാറ്റി. സിജോയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ബിഗ് ബോസ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഈ ആഴ്ച എവിക്ഷന്‍ ഇല്ലെന്നാണ് ബിഗ് ബോസ് അറിയിച്ചത്. അതിനാല്‍ തന്നെ ഇത്തവണത്തെ എവിക്ഷന്‍ നോമിനേഷന്‍ അസാധുവാക്കി വോട്ടിങ് ലൈനുകള്‍ ബിഗ് ബോസ് മരവിപ്പിച്ചിരിക്കുകയാണ്.

Jasmin And Gabri

അടുത്ത ആഴ്ച നോമിനേഷന്‍ ഉണ്ടാകുമെന്നും ബിഗ് ബോസ് അറിയിച്ചു. അതേസമയം ഇത് വീട്ടിലുള്ളവരെ അറിയിച്ചിട്ടില്ല. റോക്കിയുടെ അടിയേറ്റ് മുഖത്ത് സാരമായി പരിക്ക് പറ്റിയ സിജോയെ സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇപ്പോൾ ഹൗസിൽ പതിനാല് പേരാണുള്ളത്. ആക്ടീവായി ഹൗസിൽ നിന്നിരുന്ന മത്സരാർത്ഥികൾ പുറത്തായതോടെ ഹൗസ് ഉറങ്ങിപ്പോയിയെന്നും ലൈവ് കാണാൻ സുഖം തോന്നുന്നില്ലെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ ആഴ്ച എവിക്ഷൻ ഇല്ലെങ്കിലും ജയിൽ വാസം അടക്കമുള്ളവയിൽ ബി​ഗ് ബോസ് മാറ്റം കൊണ്ടുവന്നിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയിലെ ഹൗസിലെ പ്രകടനങ്ങൾക്ക് അനുസരിച്ചാണ് ജയിലേക്ക് പോകേണ്ടവരെ ഓരോ ആഴ്ചയും ​ഹൗസ്മേറ്റ്സ് തെരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഇത്തവണ ജയിലേക്കുള്ള നോമിനേഷൻ ഏറ്റവും കൂടുതൽ ലഭിച്ചത് ​ഗബ്രിക്കും ജാസ്മിനുമാണ്. ഇരുവരും ജയിൽ വസ്ത്രങ്ങൾ അണിഞ്ഞ് ഉത്സാഹത്തോടെയാണ് ജയിൽ വാസത്തിന് പോയത്. ഇരുവരും ജയിൽ വാസത്തിന് പോകുന്നതിന്റെ പ്രമോ ബി​ഗ് ബോസ് ടീം പുറത്തുവിട്ടിട്ടുണ്ട്.

Jasmin And Gabri

ഇരുവരും വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ജയിലേക്ക് കയറി പോകുന്നത് കണ്ട് അവളുടെ തിടുക്കം കണ്ടോ എന്നൊക്കെ റിഷി കമന്റടിക്കുന്നത് കേൾക്കാം. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കോമ്പോയാണ് ജാസ്മിൻ-​ഗബ്രി കോമ്പോ. ഇവരെ ബി​ഗ് ബോസ് പ്രേക്ഷകരാണ് ജബ്രി എന്ന ചുരുക്കപ്പേരിൽ വിളിക്കുന്നത്.

ലവ് ട്രാക്ക് കളിച്ച് വോട്ട് സമ്പാദിക്കാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ ജാസ്മിൻ-​ഗബ്രി കോമ്പോയ്ക്ക് ഹേറ്റേഴ്സാണ് കൂടുതൽ. ഇരുവരുടെയും നടപ്പും ഇരിപ്പും എല്ലാം ഒരുമിച്ചാണ്. അഭിപ്രായങ്ങളും നോമിനേഷനായി തെരഞ്ഞെടുക്കുമ്പോൾ പറയുന്ന പേരുകളും ഇരുവരും ഇടപെടുന്ന വഴക്കുകളും എല്ലാം ഒന്നാണ്. പ്രമോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.

വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്, എന്തൊക്കെ ചെയ്താലും ഇവരോട് ഒരു ഇഷ്ടവും തോന്നുന്നില്ല, ജബ്രിയ്ക്ക് ഇത് ആഘോഷത്തിന്റെ രാത്രി, അങ്ങനെ ജബ്രിയുടെ സ്വപനം പൂവണിഞ്ഞു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സുഹൃത്തുക്കളാണെന്ന് പറഞ്ഞിട്ടും അതിരുവിട്ട് പെരുമാറുന്നുവെന്നതിന്റെ പേരിൽ ​ഗബ്രിയേയും ജാസ്മിനേയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമർശിക്കുന്നുണ്ട്.

തുടക്കത്തിൽ ഹൗസിൽ ഏറ്റവും നന്നായി മത്സരിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ഈ സീസണിൽ കിരീടം ചൂടാൻ സാധ്യതയുണ്ടെന്ന് വരെ പ്രവചനങ്ങൾ വന്നിരുന്നു. എന്നാൽ ​​ഗബ്രിയുമായുള്ള സൗഹൃദം ആരംഭിച്ചതോടെ ജാസ്മിന്റെ ​ഗെയിം പ്രേക്ഷകർ കാണാതെയായി.

മാത്രമല്ല ​ജാസ്മിന്റെ പിതാവിന്റെ ഫോൺ കോൾ വന്നതും അതിനുശേഷം ​ജാസ്മിൻ ​ഗെയിമിൽ മാറ്റം വരുത്തിയതുമെല്ലാം പ്രേക്ഷകർ വിമർശിച്ചിരുന്നു. ​ഗബ്രിയും തുടക്കത്തിൽ നല്ല രീതിയിൽ പ്രവോക്കിങ് ​ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു.

അതുപോലെ കഴി‍ഞ്ഞ ദിവസം മൈക്ക് ഊരിവച്ച് ഡ്രസ് ചെയ്ഞ്ചിംഗ് റൂമില്‍ ഇരുന്ന് സംസാരിച്ച ​ഗബ്രിക്കും ജാസ്മിനും ബിഗ് ബോസ് താക്കീത് നൽകിയിരുന്നു. ഡ്രസ് ചെയ്ഞ്ചിങ് റൂം അതിന് മാത്രമുള്ളതാണെന്നാണ് ബിഗ് ബോസ് ജാസ്മിനോടും ​ഗബ്രിയോടും പറഞ്ഞത്. ഉറങ്ങാനായി കിടക്കുമ്പോൾ മൈക്ക് ഊരി വെച്ച് ​ഗബ്രിയോട് സംസാരിച്ചതിനും ജാസ്മിന് ബി​ഗ് ബോസ് താക്കീത് നൽകിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X