'ഒരാളുടെ അച്ഛൻ തലയിൽ മുണ്ടിട്ടാണ് പോകാറ്, എന്റെ വീട്ടുകാരെ വെച്ച് തമാശ പറയരുത്'; ജിന്റോയും ജാസ്മിനും തമ്മിലടി!
ബിഗ് ബോസ് മലയാളം സീസൺ സിക്സ് എന്നാൽ ജിന്റോയും ജാസ്മിനും എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഇരുവരുടെയും പേരിലാണ് ഇപ്പോൾ സീസൺ ആറ് അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ള സീസൺ ആറിലെ മത്സരാർത്ഥികളും ജിന്റോയും ജാസ്മിനുമാണ്. ഫിനാലെ അടുത്തതോടെ ഇപ്പോൾ ഹൗസിൽ ഫാമിലി വീക്കാണ് നടക്കുന്നത്. ഇതുവരെ ആറ് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തി കഴിഞ്ഞു.
ഇന്നത്തെ എപ്പിസോഡിൽ ആദ്യം ഹൗസിലേക്ക് എത്തിയത് നന്ദനയുടെ അമ്മയും ചേച്ചിയുമാണ്. ഇരുവരും കൈനിറയെ പലഹാരങ്ങളുമായാണ് നന്ദനയെ കാണാൻ എത്തിയത്. ഫാമിലി വീക്ക് തുടങ്ങിയപ്പോൾ മുതൽ അമ്മയെ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു നന്ദന. തന്റെ ചെല്ലക്കുട്ടിയാണ് നന്ദനയെന്നും തന്നെ വിട്ട് ഇതുവരെ മാറി നിന്നിട്ടില്ലെന്നും നന്ദനയെ കുറിച്ച് അമ്മ ഹൗസിലെ മത്സരാർത്ഥികളോട് പറഞ്ഞിരുന്നു.

ഏത് മത്സരാർത്ഥിയുടെ കുടുംബാംഗങ്ങൾ വന്നാലും എല്ലാവരും ഒത്തുകൂടി വീട്ടിലേയും നാട്ടിലേയും വിശേഷങ്ങളും ഗെയിമിനെ കുറിച്ചുമെല്ലാം ചോദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും. അത്തരത്തിൽ സംസാരിക്കുന്നതിനിടെ ജിന്റോ പറഞ്ഞ ചില കാര്യങ്ങൾ ജാസ്മിന് ഉൾക്കൊള്ളാനായില്ല. അതേ തുടർന്ന് വലിയൊരു തർക്കം ജിന്റോയും ജാസ്മിനും തമ്മിൽ ഹൗസിൽ വെച്ചുണ്ടായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിന്റോ, സിജോ തുടങ്ങിയവരെല്ലാം ജാസ്മിന്റെ കുടുംബം ഹൗസിലേക്ക് വരുന്നതിനെ കുറിച്ച് തമാശയായി പറയുകയും ചർച്ച ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. ഇത്രയും ദിവസത്തിനുള്ളിൽ ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടായിട്ടുള്ളത് ജാസ്മിന്റെ പേരിലാണ്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഹൗസ്മേറ്റ്സ് ജാസ്മിന്റെ കുടുംബം ഹൗസിലേക്ക് എത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തത്.
അത്തരത്തിൽ ഒരു ചർച്ച നടക്കുന്നതായി കഴിഞ്ഞ ദിവസം തന്നെ ജാസ്മിൻ അറിഞ്ഞിരുന്നു. ഇന്ന് വീണ്ടും ജിന്റോ അത്തരത്തിൽ ഒരു തമാശ പറഞ്ഞത് ജാസ്മിന് ഇഷ്ടപ്പെട്ടില്ല. അതോടെയാണ് വഴക്ക് ആരംഭിച്ചത്. പലതും തമാശയായി കണ്ട് ഉൾക്കൊള്ളുന്ന ഒരാളാണ് താനെന്നും എന്നാൽ തന്റെ വീട്ടുകാരെ വെച്ച് തമാശ പറയരുത് എന്നും പറഞ്ഞാണ് ജാസ്മിൻ ജിന്റോയോട് കയർത്തത്. ഇവിടെ ഒരാളുടെ അച്ഛൻ വെളുപ്പാൻകാലത്ത് തലയിൽ മുണ്ടിട്ടാണ് പോകാറ്...
എന്നുള്ള തരത്തിൽ ഇവിടെ ഒരു സംസാരം നടക്കുന്നതായി ഞാൻ അറിഞ്ഞു. പലപ്പോഴും അത് ഞാൻ തമാശയായി കണ്ട് ക്ഷമിച്ചു. ഇനിയും അത് ആവർത്തിക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ജിന്റോയോട് ജാസ്മിന് രോഷപ്രകടനം നടത്തിയത്. ഒട്ടും വിട്ടുകൊടുക്കാതെ ജിന്റോയും ജാസ്മിനോട് കയർത്തു.

ഇരുവരേയും സമാധാനിപ്പിക്കാൻ മറ്റുള്ളവർ എത്തിയപ്പോൾ ജാസ്മിനാണ് വഴക്ക് തുടങ്ങിവെച്ചത് എന്നാണ് ജിന്റോ പറഞ്ഞത്. ഹൗസിലെ മത്സരാർത്ഥികളെ പോലെ തന്നെ പ്രേക്ഷകരും ജാസ്മിന്റെ കുടുംബം ഹൗസിലേക്ക് വരുന്നത് കാണാൻ കാത്തിരിക്കുന്നവരാണ്. ഗബ്രി-ജാസ്മിൻ ലവ് ട്രാക്ക് മൂലം ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്ന ഒരാളാണ് ജാസ്മിന്റെ പിതാവ് ജാഫർ.
ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം മൂലം ഉറപ്പിച്ച് വെച്ചിരുന്ന ജാസ്മിന്റെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. മാത്രമല്ല ജാസ്മിന്റെ പിതാവ് ഹൗസിലേക്ക് ഫോൺ വിളിച്ച് പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് മകൾക്ക് സൂചന നൽകിയെന്ന വിവാദവും കുറച്ച് കാലം മുമ്പുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ബിഗ് ബോസ് മത്സരാർത്ഥിയാണ് ജാസ്മിൻ.
ഗബ്രിയുമായുള്ള ലവ് ട്രാക്ക് ആരംഭിച്ചശേഷം ജാസ്മിൻ ചെയ്യുന്ന ശരികൾ പ്രേക്ഷകർ ഗൗനിക്കാത്ത അവസ്ഥയുണ്ട്. പക്ക ബിഗ് ബോസ് മെറ്റീരിയലാണ് ജാസ്മിൻ. ഫൈനൽ ഫൈവിൽ ജാസ്മിൻ എത്തുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതീക്ഷ.


Click it and Unblock the Notifications