'അഭിനയ സിംഹം'; ഗബ്രിയുടെ വസ്ത്രമിട്ടും ഫോട്ടോ നോക്കിയിരുന്നും ജാസ്മിൻ, ഇത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് ജിന്റോ!

​ഗബ്രിയുടെ എവിക്ഷനോടെ ബി​ഗ് ബോസ് ഹൗസിന് തീപിടിച്ച് തുടങ്ങി. ഇതുവരെ ജാസ്മിന്റെ മുഖത്ത് നോക്കി പറയാനായും ചോദിക്കാനായും സൂക്ഷിച്ചിരുന്നതെല്ലാം ജിന്റോയും രസ്മിനും അടക്കമുള്ളവർ പുറത്തെടുത്തിട്ട് തുടങ്ങി. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ ​ഗെയിം കളിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ഇരുവർക്കും നേരെ വലിയ രീതിയിൽ ഹേറ്റ് വന്നത്.

ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ടോപ്പ് ഫൈവിൽ ​ഗബ്രിയുമുണ്ടാകുമായിരുന്നു. ജാസ്മിനുമായുള്ള സൗഹൃദം തന്നെയാണ് ​ഗബ്രിക്ക് വിനയായത്. ​ഗബ്രിയുടെ പുറത്താകലിനുശേഷം ജാസ്മിൻ വീട്ടിൽ ഒറ്റപ്പെട്ട് നടക്കാനും ഒറ്റയ്ക്കിരുന്ന് സംസാരിക്കാനുമെല്ലാം തുടങ്ങിയിട്ടുണ്ട്. ​ഗബ്രി ധരിക്കാറുണ്ടായിരുന്ന വസ്ത്രമാണ് ഇപ്പോൾ ജാസ്മിൻ ഹൗസിൽ ധരിച്ച് നടക്കുന്നത്.

Jasmin And Jinto

കൂടാതെ ​ഗബ്രിയുടെ ഫോട്ടോ നോക്കി പരിഭവം പറയാനും കഥ പറയാനും കരയാനുമെല്ലാം തുടങ്ങി. ഇതുവരെ ഹൗസിൽ ചെയ്തതെല്ലാം ​ഗബ്രിയുമായി പ്രീ പ്ലാൻഡായി ചെയ്തതല്ലേയെന്ന് രസ്മിൻ ചോദിച്ചതോടെ മറുപടിയില്ലാത്ത അവസ്ഥയിലാണ് ജാസ്മിൻ. ​ഗബ്രിയുടെ ഫോട്ടോ നോക്കി പരിഭവം പറയുന്ന ജാസ്മിനെ കണ്ട് അഭിനയ സിംഹ​മെന്നാണ് അഭിഷേക് ശ്രീകുമാർ വിശേഷിപ്പിച്ചത്. ​ഗബ്രിയുടെ പേരിൽ സെന്റിമെന്റ്സ് വർക്കൗട്ട് ചെയ്യാൻ ജാസ്മിൻ ശ്രമിക്കുന്നതായുള്ള സംശയം റിഷിക്കും അൻസിബയ്ക്കും നോറയ്ക്കുമുണ്ട്.

അവർ അത് പരസ്പരം സംസാരിക്കുകയും ചെയ്തു. ​ഗബ്രി താമസിച്ചിരുന്ന നെസ്റ്റ് റൂമിലേക്ക് തന്നെ ഇടണമെന്ന് ജാസ്മിൻ ആവശ്യപ്പെട്ടതോടെയാണ് റിഷിക്കും സംശയം തുടങ്ങിയത്. ഈ സംഭവങ്ങൾക്കെല്ലാം ശേഷമാണ് ജിന്റോ-ജാസ്മിൻ തർക്കം ആരംഭിച്ചത്. പലപ്പോഴും സഭ്യമല്ലാത്ത ഭാഷയിലേക്ക് ഇരുവരുടെയും സംസാരം നീങ്ങുന്നുണ്ടായിരുന്നു.

​ഗബ്രി പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന കൂട്ടത്തിലാണെന്നും അവിടെയും ഇവിടെയും പോയി ഇരുന്ന് പറയാറില്ലെന്നും ജാസ്മിൻ പറഞ്ഞതോടെയാണ് വഴക്ക് ആരംഭിച്ചത്. ജിന്റോ നുണയനാണ് ഒരിടത്ത് നിൽക്കാത്തവനാണ് എന്നൊക്കെ നിന്റെ മുഖത്ത് നോക്കി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇനിയും ഇഷ്ടം പോലെ പറയും. ​ഗബ്രിയും ഞാനും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതെല്ലാം സത്യമാണ്. ഞാൻ ഡ്രസ്സ് മാറുന്നത് ​ഗബ്രി നോക്കിനിന്നുവെന്ന് ശരണ്യയും നോറയും പറഞ്ഞതായി എന്നോട് പറഞ്ഞ പെരുംകള്ളനാണ് ജിന്റോ.

നുണ പറയാനും വായിട്ടലക്കാനുമല്ലാതെ നേരെ നിന്ന് സംസാരിക്കാൻ പറഞ്ഞാൽ ജിന്റോ നിന്ന് മുള്ളും. നല്ല നട്ടെല്ലുള്ള പെൺപിള്ളേരോട് സംസാരിക്കാൻ ജിന്റോയ്ക്ക് പറ്റത്തില്ല. ​ഗബ്രി പോയതിൽ എനിക്ക് സന്തോഷം തന്നെയാണ്. അതെന്റെ മിടുക്ക്. ജിന്റോ നീ ആ​ദ്യം നട്ടെല്ലോടെ നിന്ന് കളിക്ക്. നീ കിടന്ന് കുരയ്ക്കടാ...

Jasmin And Jinto

ഞാനാണ് പുറത്ത് പോയതെങ്കിൽ നീ അവനോടും ഇത് തന്നെ പറഞ്ഞേനെ. മണ്ടൻ ​ഗബ്രിയല്ല ജിന്റോയാണ് എന്നാണ് ജാസ്മിൻ ജിന്റോയോട് പറഞ്ഞത്. നീയും ​ഗബ്രിയും എന്നെ കുറിച്ച് കുറ്റം പറയുന്നത് ‍ഞാൻ കേട്ടിട്ടുണ്ട്. നീ എന്റെ കയ്യിൽ അടിച്ചില്ലേ... എന്നെ അടിച്ചുവെന്ന് പറഞ്ഞ് ഇവളെ പുറത്ത് ഇടേണ്ട ആവശ്യം എനിക്കില്ല. നിന്റെ ചാനലിൽ കിടന്ന് വള വള അടിക്കുന്ന കളിയല്ല ഇത്. ഇത് ബി​ഗ് ബോസ് സീസൺ ആറാണ്.... പോടി... ​ഗബ്രി പോയതിലുള്ള നിന്റെ സന്തോഷം ഞങ്ങൾ കാണുന്നുണ്ട്. ​ഗബ്രി പുറത്തുണ്ടെന്ന ബലത്തിലാണോ നീ കളിക്കുന്നത്?.

നീ പോയി ​ഗബ്രിയെ പോലെ പത്ത് എണ്ണത്തിനെ കൊണ്ടുവാ... അല്ലാതെ ജിന്റോയോട് മുട്ടാൻ നിനക്ക് പറ്റില്ല. നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്. ​യു ആര്‍ ബ്രില്യന്‍റ്. അവന്‍ ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ മാന്യമായി കളിച്ചേനെ. നിന്നെപ്പോലെ ഒരാളുമായി കൂട്ടുകൂടാന്‍ പോയതാണ് അവന്‍റെ വിധി.

നല്ല സെൽസുള്ളവനാ ​ഗബ്രി... നിന്റെ കൂടെ കൂടിയപ്പോൾ മണ്ടനായിപ്പോയി. നന്നായിട്ട് ​ഗെയിം കളിക്കാൻ അറിയണം. അല്ലാതെ നിന്നെപ്പോലെ സെന്റിമെൻസും കരയലും ചിരിക്കലുമൊന്നും വേണ്ട ​ഗെയിം കളിക്കാൻ. നമ്മൾ ഇതൊക്കെ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്നാണ് മറുപടിയായി ജിന്റോ ജാസ്മിനോട് പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X