'ഗബ്രിയെ മാത്രമേ കെട്ടിപിടിക്കൂ..?, രാത്രിയിൽ അത് മാത്രമെ കാണാനുള്ളു'; ജാസ്മിനെ ടാർഗെറ്റ് ചെയ്ത് നന്ദന!
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ വൈൽഡ് കാർഡുകൾ ഹൗസിലേക്ക് പ്രവേശിച്ചതോടെ അടിമുടി മാറി കഴിഞ്ഞു. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിൽ ആറ് വൈല്‍ഡ് കാര്‍ഡ് എൻട്രിയാണ് നടന്നിരിക്കുന്നത്. പുതിയ മത്സരാര്‍ഥികള്‍ ഹൗസില്‍ എത്തിയതോടെ ഹൗസും ഒപ്പം മത്സരാർത്ഥികളും പ്രേക്ഷകരും ഉണർന്നു. ഇതുവരെ ഒരു തണുപ്പൻ രീതിയിലായിരുന്നു ഷോ മുന്നോട്ട് പോയികൊണ്ടിരുന്നത്.
എന്നാൽ വൈൽഡ് കാർഡുകൾ ഹൗസിൽ പ്രവേശിച്ചതോടെ പലരുടെയും മുഖം മൂടികൾ അഴിഞ്ഞുവീണു. പുറത്ത് തങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍ എന്താണെന്ന് വൈൽഡ് കാർഡുകളിലൂടെ മത്സാര്‍ഥികള്‍ക്ക് ഏകദേശം പിടികിട്ടി കഴിഞ്ഞു. ഹൗസിൽ കയറിയ ആറ് വൈൽഡ് കാർഡുകളിൽ ഏറ്റവും ആക്ടീവായി നിൽക്കുന്ന ഒരു വൈൽഡ് കാർഡാണ് നന്ദന.

നന്ദന ഹൗസിൽ കയറിയത് തന്നെ ഗബ്രി-ജാസ്മിൻ കോമ്പോ തകർക്കാനാണ്. ഇൻട്രൊഡക്ഷൻ എപ്പിസോഡിൽ തന്നെ ജാസ്മിനോടുള്ള വിയോജിപ്പ് നന്ദന വ്യക്തമാക്കുകയും ചെയ്തിരുന്നു. അവളുടെ കളി എന്റെ അടുത്ത് എടുത്താൻ അവളെ താൻ പുറത്താക്കുമെന്നാണ് നന്ദന മോഹൻലാലുമായി സംസാരിക്കവെ പറഞ്ഞത്. ഇപ്പോഴിതാ ജാസ്മിനുമായി ഏറ്റുമുട്ടുന്ന നന്ദനയുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
പുതിയ ടാസ്ക്കായ ബിഗ് ബോസ് ക്യു ആന്റ് എ ഹോട്ട് സീറ്റ് മത്സരം കഴിഞ്ഞ് പുറത്തേക്കിറങ്ങവെ ജാസ്മിനും നന്ദനയും തമ്മിൽ ചെറിയ ഉരസലുണ്ടായി. അതേതുടർന്ന് ജാസ്മിനെ കെട്ടിപിടിക്കാൻ പോയ നന്ദനയെ ജാസ്മിൻ തടഞ്ഞു. ഒരു കയ്യകലത്തിൽ നിന്നാൽ മതിയെന്നാണ് നന്ദനയോട് ജാസ്മിൻ പറഞ്ഞത്.
അതോടെ ട്രിഗറായ നന്ദന ഗബ്രിയെ മാത്രമേ ജാസ്മിൻ കെട്ടിപിടിക്കൂ..? എന്ന് ചോദിച്ചതോടെ ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായി. ആരേ കെട്ടിപിടിക്കണം ആരെ കെട്ടിപിടിക്കണ്ട എന്നത് എന്റെ ഇഷ്ടമാണെന്നാണ് ജാസ്മിൻ അതിനുള്ള മറുപടിയായി പറഞ്ഞത്. എല്ലാവരേയും ഞാൻ ഹഗ് ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ ഗബ്രിയെ കെട്ടിപിടിക്കുന്നത് മാത്രമെ മോള് കണ്ടിട്ടുള്ളു എന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.
അതേ... അത് ശരിയാണ്... രാത്രിയിൽ അത് മാത്രമെ കാണാനുള്ളു... എന്നാണ് നന്ദന മറുപടിയായി പറഞ്ഞത്. ജാസ്മിനെ നീയും തയിച്ച് വെച്ചോളൂ ഒരു ഉടുപ്പെന്നും നന്ദന ജാസ്മിനോട് പറഞ്ഞു. പ്രമോ ഇതിനോടകം വൈറലാണ്. ജാസ്മിനാണ് നന്ദനയുടെ ടാർഗെറ്റെന്ന് പുതിയ പ്രമോ വന്നതോടെ കൂടുതൽ വ്യക്തമായി. പ്രമോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

നന്ദന കുറച്ചു ഓവറായി തോന്നിയെങ്കിലും ഇത് പൊളിച്ചു, പുലിയാകുമെന്ന് വിചാരിച്ച സീക്രട്ട് ഏജന്റ് എലിയായി... നന്ദന പൊളിച്ചു, നന്ദന ഒരു ഓവറും അല്ല. ഇത്രനാൾ എല്ലാവരും ജാസ്മിന്റ് മുഖത്തുനോക്കി പറയാൻ മടിച്ച പല കാര്യങ്ങളും ഇനി കേൾക്കാം. സ്ട്രാങ് കണ്ടസ്റ്റന്റാണെന്ന് പറയുന്ന അപ്സര പോലും പറഞ്ഞിട്ടില്ല ജാസ്മിനോട് ഇതൊന്നും, ജാസ്മിന് ഇപ്പോൾ അവൾക്ക് ഒത്തപ്പോലെ ഉത്തരം കൊടുക്കാൻ പറ്റുന്നത് വന്നതിൽ നന്ദനയ്ക്ക് മാത്രമാണ് സാധിക്കുന്നത്.
പക്ഷെ കൈവിട്ട് ഓവറാവാതെ കട്ടയ്ക്ക് നിൽക്കാൻ നന്ദന ശ്രമിക്കണം, നന്ദന അവിടെയൊരു കലക്ക് കലക്കും. ജാസ്മിന്റെ അഹങ്കാരം ഒതുക്കാൻ പറ്റിയ ഒരാൾ എന്നിങ്ങനെ നീളുന്നു കമന്റുകൾ. വൈൽഡ് കാർഡുകളിൽ ഭൂരിഭാഗം പേരും ജാസ്മിനെ വിമർശിച്ചാണ് ഗെയിം കളിച്ച് തുടങ്ങിയത്.
ഉളുപ്പുണ്ടോ ജാസ്‍മിനേയെന്നാണ് വന്ന കയറിയ ഉടൻ വൈൽഡ് കാർഡ് അഭിഷേക് ശ്രീകുമാര്‍ ജാസ്മിനോട് ചോദിച്ചത്. വളരെ വേഗത്തിലും ചടുലമായും സംസാരിക്കുന്ന നന്ദന നിലവില്‍ അക്കൗണ്ടിങ് പഠിക്കുകയാണ്. ഒപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വീട്ടില്‍ അമ്മയും ചേച്ചിയുമാണ് ഉള്ളത്. അച്ഛന്‍ മരിച്ചിട്ട് 14 വര്‍ഷങ്ങളായി.


Click it and Unblock the Notifications