ജാസ്മിനെയല്ല ജിന്റോയെ ജയിലിലേക്ക് വിടണമെന്നായിരുന്നു നോറയ്ക്ക്, സോറി അംഗീകരിക്കാതെ ജാസ്മിൻ!
ബിബി ഹോട്ടൽ ടാസ്ക്ക് പൂർത്തിയായതോടെ ഇന്ന് ജയിൽ നോമിനേഷനാണ് ബിബി ഹൗസിൽ നടന്നത്. പതിവുപോലെ പവർ ടീമായിരുന്നു ഒരാളുടെ പേര് നേരിട്ട് നോമിനേറ്റ് ചെയ്യേണ്ടിയിരുന്നു. അത് പ്രകാരം അൻസിബ, അഭിഷേക്, രസ്മിൻ, നോറ എന്നിവർ അടങ്ങിയ ടീം ജാസ്മിനെ തെരഞ്ഞെടുത്തു. ഹോട്ടൽ ടാസ്ക്കിനിടയിൽ നടന്ന രസ്മിനുമായി വഴക്കുണ്ടാക്കി ഗ്യാസ് ഓഫ് ചെയ്തതും പവർ ടീം അംഗങ്ങളെ ചീത്ത വിളിച്ചുവെന്നതുമാണ് കാരണമായി പവർ ടീം പറഞ്ഞത്. ശേഷം മറ്റുള്ള അംഗങ്ങളെല്ലാം ചേർന്ന് റിഷിയേയും ജയിൽ ശിക്ഷക്കായി തെരഞ്ഞെടുത്തു.
ഹോട്ടൽ ടാസ്ക്കിനിടെ മോശമായി പെരുമാറി എന്നതായിരുന്നു കാരണം. ജാസ്മിന്റെ പേര് പവർ ടീമിനെ പ്രതിനിധീകരിച്ച് രസ്മിനാണ് പറഞ്ഞത്. അതോടെ ജാസ്മിൻ രോഷത്തോടെ സംസാരിച്ച് തുടങ്ങി. ഉന്തും തള്ളും അനുഭവിച്ചതും വേദനിച്ചതും തനിക്കാണെന്നും ആ തന്നെ തന്നെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നുമാണ് ജാസ്മിൻ പ്രതികരിച്ചത്.

അൻസിബ, അഭിഷേക് തുടങ്ങിയവരാണ് ജാസ്മിന്റെ പേര് നിർദേശിച്ചത്. നിർദേശം വന്നപ്പോൾ തന്നെ നോറ അതിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷെ പവർ ടീമിലെ മറ്റുള്ളവർ ജാസ്മിൻ എന്ന പേരിൽ ഉറച്ച് നിന്നതോടെ നോറയ്ക്ക് എതിർക്കാൻ പറ്റാതെയായി. നോമിനേഷനുശേഷം ജാസ്മിനോട് മാപ്പ് ചോദിക്കാൻ നോറ എത്തിയെങ്കിലും അത് കേൾക്കാൻ നിൽക്കാതെ ജാസ്മിൻ എഴുന്നേറ്റ് പോയി. അതോടെ നോറ കരയാൻ തുടങ്ങി.
ജാസ്മിന്റെ പേര് പറഞ്ഞതിന് രസ്മിനെ പിന്നീട് നോറ ശകാരിക്കുകയും ചെയ്തു. ജയിൽ നോമിനേഷൻ വീഡിയോ വൈറലായതോടെ ജാസ്മിനെ ജയിൽ നോമിനേഷനിൽ കൊണ്ടുവന്നതിൽ പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ചു. ജിന്റോയെ ജയിലേക്ക് വിടണമെന്നായിരുന്നു നോറയ്ക്ക് ഉള്ളിലുണ്ടായിരുന്നതെന്നും ആരാധകർ കുറിക്കുന്നു.
ഹൗസിൽ വന്ന അടുത്ത ദിവസം മുതൽ ശത്രുക്കളായവരാണ് നോറയും ജിന്റോയും. പവർ റൂമിന്റെ അൺഫെയർ ഡിസിഷനാണ് ജാസ്മിനെ സെലക്ട് ചെയ്തത്. ജാസ്മിനെ പേർസണലി ഇഷ്ടം അല്ലെങ്കിലും ഈ ഡിസിഷൻ തെറ്റായി പോയി. റിഷി ഈ വീക്ക് മുഴുവൻ അൻസിബയുടെ അടിമയായിരുന്നു, ജാസ്മിൻ നന്നായി തന്നെ ടാസ്ക്ക് കളിച്ച് ഗസ്റ്റുകളെ അനുസരിച്ച് നിന്ന പ്ലയറാണ്. ️️️
വൈരാഗ്യം ഉണ്ടെങ്കിൽ അത് തുറന്ന് പറയണം. അല്ലാതെ വളഞ്ഞ് എങ്ങും തൊടാതെ ന്യായം പറയുന്നത് അല്ല ധൈര്യം, ടാസ്ക്ക് അലമ്പാക്കിയവർ പുറത്തും ടാസ്ക് ചെയ്‌തവർ ജയിലിലും, പവർ റൂമിലുള്ള ആ രസ്മിനേയും നോറയുമാണ് ആദ്യം പിടിച്ച് ജയിൽ ഇടേണ്ടത്, ഇത് ഒരിക്കലും ചെയ്യാൻ പാടില്ല. കാരണം ജാസ്മിൻ നല്ലതുപോലെ ഗെയിം കളിച്ചു. ഇത് പവർ ടീമിന്റെ വൈരാഗ്യം തീർത്തതാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ബിബിയിൽ ഏറ്റവും ഭംഗിയായി നടക്കാറുള്ള ടാസ്ക്കാണ് ഹോട്ടൽ ടാസ്ക്ക്. എന്നാൽ ഈ സീസണിൽ അത് വളരെ മോശമായാണ് മത്സരാർത്ഥികൾ പൂർത്തിയാക്കിയത്. അത് ബിഗ് ബോസ് തന്നെ മത്സരാർത്ഥികളോട് പറഞ്ഞു. ഒരു തരത്തിലും ഒരു ഹോട്ടൽ എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ മോശമായിട്ടായിരുന്നു പ്രകടനങ്ങൾ.
അതിന് കാരണക്കാരായതാവട്ടെ പവർ ടീമും. കഴിഞ്ഞ സീസണിൽ ഏറ്റവും കയ്യടി നേടിയ ടാസ്ക്കായിരുന്നു ബിബി ഹോട്ടൽ ടാസ്ക്ക്.


Click it and Unblock the Notifications











