തള്ളും അടിയും, ഹൗസിൽ കൂട്ടക്കരച്ചിൽ, ​ഗബ്രിയുടെ ഫോട്ടോ കെട്ടിപിടിച്ച് കരഞ്ഞ് ജാസ്മിൻ, സംസാരിക്കാനാവാതെ അൻസിബ!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അറുപതാം ദിവസത്തിലേക്ക് കടക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെ വീണ്ടും ഹൗസിൽ മത്സരാർത്ഥികൾ തമ്മിൽ ഉന്തും തള്ളും അടിയുമുണ്ടായി. ബിബി ഹോട്ടൽ ടാസ്ക്കിന്റെ രണ്ടാം ദിവസത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടാം ദിവസം ഹൗസിലേക്ക് ​അതിഥിയായി എത്തിയത് നടിയും സീസൺ ഒന്നിലെ മത്സരാർത്ഥിയുമായ ശ്വേത മേനോനാണ്. രണ്ടാം ദിവസം എഐ റോബോയുടെ വേഷമാണ് ജാസ്മിന് ലഭിച്ചത്.

അതുകൊണ്ട് തന്നെ എന്ത് കമാന്റ് ആര് പറഞ്ഞാലും അനുസരിക്കണം. അത്തരത്തിൽ എല്ലാവരേയും ലിവിങ് ഏരിയയിൽ വിളിച്ചിരുത്തണമെന്ന ശ്വേതയുടെ കമാന്റ് അനുസരിക്കുന്നതിന്റെ ഭാ​ഗമായി കിച്ചണിൽ നിർദേശം നൽകാൻ ജാസ്മിൻ എത്തി. ലിവിങ് ഏരിയയിൽ വന്നിരിക്കാൻ പലതവണ ജാസ്മിൻ പറഞ്ഞിട്ടും രസ്മിനും അൻസിബയും അഭിഷേകുമൊന്നും അനുസരിച്ചില്ല.

Jasmin Resmin

ജാസ്മിൻ വീണ്ടും വീണ്ടും ഇതേ കാര്യം ആവർത്തിച്ചെങ്കിലും രസ്മിനും അൻസിബയും അവരവരുടെ ജോലികൾ ചെയ്തുകൊണ്ടിരുന്നു. അവസാനം ക്ഷമ നശിച്ച ജാസ്മിൻ കിച്ചണിൽ കയറി ​ഗ്യാസ് ഓഫ് ചെയ്തതോടെ രസ്മിനും ജാസ്മിനും ഉന്തും തള്ളും അടിയുമായി. രസ്മിൻ ജാസ്മിന്റെ കഴുത്തിൽ കുത്തി പിടിച്ചു. മത്സരാർത്ഥികൾ തമ്മിൽ തമ്മിൽ കയ്യേറ്റം ചെയ്യരുതെന്ന നിയമം നിലനിൽ‌ക്കെയാണ് രസ്മിൻ നിലവിട്ട് പെരുമാറിയത്.

സംഭവം കയ്യിൽ നിന്ന് പോയിയെന്ന് മനസിലായതോടെ രസ്മിൻ കരച്ചിലായി. അതിനിടയിൽ കയറിയ നോറയോടും ജാസ്മിൻ ദേഷ്യപ്പെട്ടു. അവസാനം ബി​ഗ് ബോസ് രസ്മിനേയും ജാസ്മിനേയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. അവിടെ വെച്ചും ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഞാൻ ഒന്നും ചെയ്തിട്ടല്ലെടി... നീ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാണ് രസ്മിന് മുമ്പിൽ ജാസ്മിൻ പൊട്ടിക്കരഞ്ഞത്.

അപ്പോഴെല്ലാം രസ്മിൻ ജാസ്മിനോട് മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ നിനക്ക് എത്രത്തോളം ഇംപോർട്ടൻസ് തരുന്നുണ്ട് കൺസിഡറേഷൻ തരുന്നുണ്ട് എന്നൊന്നും നിനക്ക് അറിയില്ല. നിനക്ക് ആകെപ്പാടെ അറിയാവുന്നത് ​ഗബ്രി... ​ഗബ്രി... ​ഗബ്രി എന്നത് മാത്രമാണ്. ആ ഒരു ചിന്ത മാത്രമെ നിനക്കുള്ളു. വേറൊരു രീതിയിലും നിനക്ക് ഒരു ചിന്തയുമില്ല. എത്ര പറഞ്ഞ് തന്നിട്ടും നിനക്ക് ഒരു രീതിയിലും ചിന്തയില്ലെന്നാണ് രസ്മിൻ ജാസ്മിനോട് മറുപടിയായി പറഞ്ഞത്.

ഈ വഴക്കിനും തർക്കത്തിനും ശേഷം പരാതിയില്ലെന്ന് ജാസ്മിൻ പറഞ്ഞതിനാൽ ഇരുവരും തമ്മിലുള്ള കയ്യേറ്റ ശ്രമം കൺഫഷൻ റൂമിൽ വെച്ച് ബി​ഗ് ബോസ് ഒത്തുതീർപ്പാക്കി. പൊറുക്കാന്‍ പറ്റാത്ത തെറ്റാണെങ്കിലും ലാസ്റ്റ് വാണിംഗ് നല്‍കി വിടുന്നു എന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഇതിനെല്ലാം ശേഷം അൻസിബയും പൊട്ടിക്കരഞ്ഞു.

Jasmin Resmin

എന്തിനാണ് കരയുന്നതെന്ന് പോലും ​ഹൗസിൽ പല മത്സരാർത്ഥികൾക്കും മനസിലായില്ല. രസ്മിൻ-ജാസ്മിൻ വഴക്കുമായി ബന്ധപ്പെട്ടാണ് അൻസിബ കരഞ്ഞത്. പക്ഷെ റിഷി ചോദിച്ചപ്പോൾ പോലും കാരണം വ്യക്തമായി പറയാൻ അൻസിബയ്ക്കായില്ല. വഴക്കിനിടയിൽ ജാസ്മിന്റെ കയ്യിൽ നിന്നും വീണുപോയ ​ഗബ്രിയുടെ മാല സാബുമോൻ കൈക്കലാക്കി ഒളിപ്പുവെച്ചു.

അത് തിരികെ തരാൻ ആവശ്യപ്പെട്ട് ജാസ്മിൻ ചെന്നെങ്കിലും സ്റ്റോർ റൂമിൽ വെച്ചുവെന്നുള്ള മറുപടിയാണ് സാബു നൽകിയത്. ഒറ്റയ്ക്ക് നിന്ന് കളിക്കാനും ജാസ്മിനെ സാബു ഉപദേശിച്ചു. എന്നാൽ മാല തിരികെ കിട്ടാതെയായതോടെ ​ഗബ്രിയുടെ ഫോട്ടോ കെട്ടിപിടിച്ച് ഏറെ നേരം ജാസ്മിൻ പൊട്ടിക്കരഞ്ഞു. ​​​ഗബ്രി പുറത്തായശേഷം ഹൗസിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ജാസ്മിൻ.

പലഘട്ടങ്ങളിലും മനസ് തുറന്ന് സംസാരിക്കാൻ പോലും ജാസ്മിന് സാധിക്കാറില്ല. ജാസ്മിനുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചില്ലായിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ വരെ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു ​ഗബ്രി.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X