'എന്താടീ എന്റെ പേര് പോലും അവൻ പറയാത്തത്..., എന്റെ ​ഗെയിം ഹൗസിൽ ഉപേക്ഷിച്ചു'; ജാസ്മിനെ അവ​ഗണിച്ച് ​ഗബ്രി?

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും ഒരാൾ കൂടി പടിയിറങ്ങി. വളരെ അപ്രതീക്ഷിതമായിരുന്നു പ്രേക്ഷകർക്കും ഹൗസ്മേറ്റ്സിനും ​ഗബ്രിയുടെ പുറത്താകൽ. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥിയായിരുന്നു ​ഗബ്രി. എന്നാൽ നാലിൽ അധികം തവണ പവർ റൂം അധികാരം ഉപയോ​ഗിച്ചതിനാൽ വളരെ വിരളമായി മാത്രമെ ​ഗബ്രി നോമിനേഷനിൽ ഉൾപ്പെട്ടിരുന്നുള്ളു. അതുകൊണ്ട് തന്നെ പ്രേക്ഷകരിൽ തനിക്ക് എത്രത്തോളം സ്വീകാര്യതയുണ്ടെന്നത് പലപ്പോഴും ​ഗബ്രിക്ക് മനസിലാക്കാൻ സാധിക്കാതെ പോയി.

​ഗബ്രി പുറത്തായതോടെ മാനസീകമായി തകർന്ന അവസ്ഥയിലാണ് ജാസ്മിൻ. എവിക്ടാഡാണെന്ന അറിയിപ്പ് വന്നപ്പോഴും മോഹൻലാലിനൊപ്പം വേദിയിൽ ​ഗബ്രിയെ കണ്ടപ്പോഴുമെല്ലാം ജാസ്മിൻ പൊട്ടികരയുന്നുണ്ടായിരുന്നു. ​ഗബ്രി ഇല്ലാതെ ഹൗസിൽ തുടരാൻ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞാണ് ജാസ്മിൻ കരയുന്നത്.

Jasmin Gabri

വീട്ടുകാരോട് പതിവ് രീതിയിൽ യാത്ര പറയാൻ ​ഗബ്രിക്ക് ബി​ഗ് ബോസ് അവസരം നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ വേദിയിൽ വന്നപ്പോൾ ഹൗസ്മേറ്റ്സിനെ വീഡിയോ വാളിലൂടെ കാണാനും സംസാരിക്കാനും ​ഗബ്രിക്ക് അവസരം ലഭിച്ചിരുന്നു. ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു ​ഗബ്രിയുടെ വിടവാങ്ങൽ പ്രസം​ഗം. 'എന്നെ വീടിന്റെ അകത്തേക്ക് കയറ്റി വിടുന്നില്ലെന്ന് പറഞ്ഞാണ് ​ഗബ്രി സംസാരിച്ച് തുടങ്ങിയത്.'

'ഭായ് പറയാൻ വന്നതാണ്... ഓരോരുത്തരോടും ഒരുപാട് സ്നേഹം മാത്രം. എന്റെ ഹൗസിലെ ജേർണി ഞാൻ കണ്ടു. അത് വളരെ ഹാപ്പനിങ് ആയിട്ടുള്ള ഒരു ജേർണിയായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഒരുപാട് പേരെ പരിചയപ്പെടാനും പറ്റി. ഒരുപാട് സൗഹൃദങ്ങളുണ്ടാക്കാൻ പറ്റി. എല്ലാവരോടും ഒരുപാട് സ്നേഹം ഒരുപാട് സന്തോഷം.'

'എന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചവരും എന്റെ കൂടെ നിന്നവരും സഹായിച്ചവരും നിങ്ങളാണ്. അമ്പത്തിയാറ് ദിവത്തോളം ഹൗസിൽ നിന്നപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗങ്ങളായി നിങ്ങളും ഉണ്ടായിരുന്നു. സങ്കടപ്പെട്ട് ഇരുന്നപ്പോൾ തോളത്ത് കൈവെച്ചതിനും വിശന്ന് മാറിയിരുന്നപ്പോൾ ഭക്ഷണം നിർബന്ധിച്ച് തന്നതിനും സന്തോഷത്തിൽ ഒപ്പം കൈപിടിച്ചതിനും എല്ലാത്തിനും ഒരുപാട് നന്ദി. പുറത്ത് വരുമ്പോൾ എല്ലാവർക്കും ഒരുമിച്ച് കൂടാം.'

'എന്റെ ​ഗെയിം ഹൗസിൽ ഞാൻ ഉപേക്ഷിച്ചു. ഇതുവരെയുണ്ടായ ദേഷ്യവും സങ്കടവുമെല്ലാം ആ വീടിന്റെ പടി കടന്നപ്പോൾ ഞാൻ ഉപേക്ഷിച്ചു. നിങ്ങൾ എല്ലാവരും എന്റെ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്', എന്നാണ് ​ഗബ്രി അവസാനമായി പറഞ്ഞത്. എന്നാൽ പ്രസം​ഗത്തിനിടെ ഹൗസിലെ ഓരോരുത്തരുടെയും പേര് പറഞ്ഞുവെങ്കിലും ജാസ്മിന്റെ പേര് മാത്രം ​ഗബ്രി പറഞ്ഞില്ല.

Jasmin Gabri

എന്താടീ എന്റെ പേര് പോലും അവൻ പറയാത്തതെന്ന് കരഞ്ഞുകൊണ്ട് രസ്മിനോട് ​ജാസ്മിൻ ചോദിക്കുന്നുണ്ടായിരുന്നു. ​ഗബ്രിക്ക് സങ്കടം വരുന്നതുകൊണ്ടാകാം പേര് പറയാതിരുന്നതെന്നാണ് രസ്മിൻ നൽ‌കിയ മറുപടി. കൂടാതെ ​ഗബ്രി തിരിച്ച് വരുമെന്നും ഏറ്റവും നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർ‌ത്ഥിയായിരുന്നുവെന്നും ജാസ്മിൻ പറയുന്നുണ്ടായിരുന്നു.

രസ്മിനും ശ്രീതുവും ജാസ്മിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ജാസ്മിനുമായി ചേർന്ന് കോംമ്പോ ​ഗെയിം കളിച്ചില്ലായിരുന്നുവെങ്കിൽ മികച്ച മത്സരാർത്ഥിയായി ഹൗസിൽ തുടരാൻ ​ഗബ്രിക്ക് സാധിക്കുമായിരുന്നു. നോമിനേഷൻ ലിസ്റ്റിൽ അവശേഷിക്കുന്ന ബാക്കിയുള്ള മത്സരാർത്ഥികളുടെ ഫലം നാളെ അറിയാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X