'ഹ​ഗ് ചെയ്താൽ മീനിങ് സെക്ഷ്വൽ അട്രാക്ഷൻ എന്നാണോ?, പുറത്ത് ഇറങ്ങുമ്പോൾ അപ്പോൾ‌ എനിക്ക് ആരുമില്ലേ രസ്മിനെ?'

ആറ് വൈൽഡ് കാർഡുകൾ ബി​ഗ് ബോസ് ഹൗസിൽ കയറി അവരുടെ പണികൾ ആരംഭിച്ച് കഴിഞ്ഞു. ഒന്നോ രണ്ടോ വൈൽഡ് കാർ‌ഡുകളെ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥികൾക്ക് മുന്നിലേക്ക് ആറ് പേർ എത്തിയപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. മാത്രമല്ല ഇതുവരെ സേഫ് ​ഗെയിം കളിച്ചിരുന്നവർ‌ക്ക് അടക്കം കൃത്യമായ കുറിക്ക് കൊള്ളുന്ന ട്രി​ഗറിങ് പോയിന്റുകൾ പറഞ്ഞാണ് ആറുപേരും തുടങ്ങിയത്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശനം വൈൽഡ് കാർഡുകളിൽ നിന്നും കിട്ടിയ രണ്ടുപേർ ​ഗബ്രിയും ജാസ്മിനുമാണ്.

പുറതത് അത്ര നല്ലപേരല്ല തങ്ങൾക്കുള്ളതെന്ന് ഇരുവർക്കും ഏകദേശം മനസിലായി കഴിഞ്ഞു. അതുപോലെ വൈൽഡ് കാർഡുകളിൽ ഭൂരിപക്ഷം പ്രേക്ഷകർക്കും ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥി സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണൻ ഒരു അബദ്ധവും ചെയ്തു. ജാസ്മിൻ ജാഫറിനോട് പുറത്ത് നടക്കുന്ന ഏകദേശം കാര്യങ്ങളെല്ലാം സംസാരത്തിനിടെ പറഞ്ഞ് കൊടുത്തു. അതിന്റെ പേരിൽ സായ്ക്ക് ബി​ഗ് ബോസിൽ നിന്നും വാണിങും ലഭിച്ചു.

Jasmin Secret Agent

പുറത്ത് നടക്കുന്ന പ്രശ്നങ്ങളിൽ ഒരുവിധമെല്ലാം ജാസ്മിൻ സായിയിൽ നിന്നും മനസിലായി എന്നത് പിന്നീടുള്ള ജാസ്മിന്റെ പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരുന്നു. താനും ​​ഗബ്രിയും തമ്മിലുള്ള ബന്ധം പുറത്ത് വളരെ മോശമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് രസ്മിനോട് ജാസ്മിൻ കരഞ്ഞ് പറയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

ഹ​ഗ് ചെയ്താൽ അതിന്റെ മീനിങ് സെക്ഷ്വൽ അട്രാക്ഷൻ എന്നാണോയെന്നും പുറത്ത് ഇറങ്ങുമ്പോൾ അപ്പോൾ‌ തനിക്ക് ആരുമുണ്ടാകില്ലേയെന്നും ജാസ്മിൻ കരഞ്ഞുകൊണ്ട് രസ്മിനോട് ചോദിക്കുന്നുണ്ട്. 'ഇഷ്ടമുണ്ട് അത് ഞാൻ നിന്റെ അടുത്തും പറഞ്ഞിട്ടില്ലേ... ഫിസിക്കലിയാണോ ഇവർ ചിന്തിക്കുന്നത്. ഫിസിക്കലി ഹ​ഗ് ചെയ്താൽ അതിന്റെ മീനിങ് എന്താണ്... സെക്ഷ്വൽ അട്രാക്ഷൻ എന്നാണോ?. പുറത്ത് പോയാൽ എനിക്ക് ആരുമില്ലേ രസ്മിനെ അപ്പോൾ‌. ഫാമിലി ഇല്ലേ?.'

'ഇത് എന്നെ ബ്രേക്ക് ആക്കാൻ പറഞ്ഞതായി തോന്നുന്നില്ല. സംസാരത്തിനിടെ ചില ചോ​ദ്യങ്ങൾ ചോദിച്ചു. അതിന് അർത്ഥം പുറത്ത് അവർ രണ്ട്, മൂന്ന് ഇന്റർവ്യു കൊടുത്തിട്ടുണ്ട് എന്നല്ലേ... ഡീ അവർക്ക് എങ്ങനെ പറ്റിയടീ?. അവർ‌ക്ക് വേണ്ടി വന്നവളല്ലേ ഡീ ‍ഞാൻ. എന്നെ ഇത്രയും വർഷം കാണാത്തവരാണോ?. എങ്ങനെ പറ്റിയെടീ... എനിക്ക് എന്താ ബോധം ഇല്ലയോ..? അല്ലെങ്കിൽ അത്ര ചീപ്പാണോ ഞാൻ.'

'എനിക്ക് വിഷമം വരുമ്പോൾ ഞാൻ കരയാത്തതാണോ രെസ്മിനെ ഞാൻ ചെയ്യുന്ന തെറ്റ്. അറുപത് സെക്കന്റുള്ള റീലാണത്രെ ആൾക്കാരിൽ എത്തുന്നത്. അപ്പോൾ അറുപത് സെക്കന്റിലുള്ള റീൽ മതിയോ. ബി​​ഗ് ബോസ് എന്ന് പറയുന്നത് അറുപത് സെക്കന്റുള്ള റീൽ മാത്രമാണോ. പ്രേമമാണെന്ന് പറഞ്ഞാൽ അത് ഞാൻ അക്സപ്റ്റ് ചെയ്യാം.'

Jasmin Secret Agent

'എനിക്ക് അവനോടുള്ള ഇഷ്ടം കണ്ണിൽ വന്നെന്ന് പറഞ്ഞാൽ ഞാൻ അക്സപ്റ്റ് ചെയ്യാം. പക്ഷെ പ്രേമം എത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. എനിക്ക് വേണ്ടതാനും. പക്ഷെ ഇങ്ങനൊക്കെ പറയാൻ ഞാൻ എന്ത് ചെയ്തു', എന്നാണ് ജാസ്മിൻ രസ്മിനോട് സങ്കടം പറയവെ ചോദിച്ചത്. നിന്നെ ബ്രേക്ക് ചെയ്യാൻ പറഞ്ഞ കാര്യങ്ങളാകും അതിൽ സത്യമുണ്ടാകില്ലെന്ന് രസ്മിൻ ജാസ്മിനോട് പറയുന്നുണ്ടെങ്കിലും ജാസ്മിന്റെ സങ്കടവും ടെൻഷനും കുറയുന്നില്ല.

ഹൗസിൽ എത്തിയ ആദ്യത്തെ രണ്ട് ദിവസം ജാസ്മിനായിരുന്നു ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥി. എന്നാൽ രണ്ട് ദിവസത്തിനുശേഷം ​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ച് തുടങ്ങിയതോടെ ആരാധകരെല്ലാം ഹേറ്റേഴ്സായി മാറി. അതേസമയം ബി​ഗ് ബോസ് ഷോ സ്വപ്നമായി കൊണ്ടുനടന്നിരുന്ന സായ് പുറത്തെ കാര്യങ്ങൾ അകത്ത് പറഞ്ഞതിനോട് പ്രേക്ഷകർ എല്ലാം എതിരാണ്.

ഇത്രയേറെ ഷോ കാണുകയും റിവ്യു ചെയ്യുകയും ചെയ്യുന്ന സായ് പുറത്തെ കാര്യങ്ങൾ അകത്ത് പോയി പറഞ്ഞ് എന്ത് ​ഗെയിം കളിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പ്രേക്ഷകർ വിമർശിച്ച് ചോദിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X