'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ അപ്രതീക്ഷിതമായ ഒരുപാട് സംഭവങ്ങൾ ഇതിനോടകം നടന്ന് കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ കോളിളക്കം പ്രേക്ഷകരിൽ‌ സൃഷ്ടിച്ച ഒരു സംഭവം ​ഗബ്രി ജോസ് എന്ന മത്സരാർത്ഥിയുടെ പുറത്താകലായിരുന്നു. ഈ സീസണിൽ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റവും കൂടുതൽ ലഭിച്ച മത്സരാർത്ഥിയായിരുന്നു ​ഗബ്രി. അതിനുകാരണം താരത്തിന്റെ ​സ്ട്രാറ്റജിയും ഹൗസിൽ ​ഗെയിം കളിച്ച രീതിയുമെല്ലാമായിരുന്നു.

അമ്പത്തിയാറ് ദിവസത്തോളം ഹൗസിൽ നിന്നുവെങ്കിലും പ്രേക്ഷകരുമായി ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ ​ഗബ്രിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല അ‍ഞ്ച് ആഴ്ചയോളം പവർ റൂമിലായിരുന്നതിനാൽ പ്രേക്ഷകരുടെ പൾസ് അറിയാനും ​ഗബ്രിക്ക് സാധിച്ചില്ല. ​പലരുടെയും ടോപ്പ് ഫൈവ് പ്രെഡിക്ഷൻ ലിസ്റ്റിൽ ​ഗബ്രിയുണ്ടായിരുന്നു. അതുകൊണ്ട് പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിന് ​ഗബ്രിയുടെ എവിക്ഷൻ ഉൾക്കൊള്ളാനായിട്ടില്ല.

Jasmin jaffar

ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ ഒമ്പത് പേരാണ് ഉൾപ്പെട്ടിരുന്നത്. അതിൽ റിഷി, അൻസിബ, ജാസ്മിൻ, ​ഗബ്രി എന്നിവരുടെ പ്രേക്ഷക വിധി എന്താണെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം അവതാരകൻ മോഹൻലാൽ പറഞ്ഞത്. അവശേഷിക്കുന്ന അഞ്ചുപേരുടെ വിധി ഇന്ന് അറിയാം. ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്ത് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ​ഗബ്രി പുറത്താകുമെന്ന് ഹൗസിൽ ആരും തന്നെ വിശ്വസിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ പലരും എവിക്ഷനുശേഷം അമ്പരപ്പിലായിരുന്നു. ഹൗസിൽ ഏറ്റവും ആക്ടീവായിട്ടുള്ള മത്സരാർത്ഥിയാണ് ​ഗബ്രി എന്നത് തന്നെയാണ് ആ അമ്പരപ്പിന് കാരണവും. ​ഗബ്രിയുടെ പുറത്താകൽ ഏറ്റവും കൂടുതൽ ബാധിച്ച ഒരു മത്സരാർത്ഥി സുഹൃത്തായ ജാസ്മിൻ ജാഫറാണ്. ​ഗബ്രിയാണ് പുറത്തായതെന്ന് ബി​ഗ് ബോസ് പ്രഖ്യാപിച്ചപ്പോൾ ജാസ്മിൻ അലമുറയിട്ട് കരയുകയായിരുന്നു.

ഹൗസിൽ വന്ന് രണ്ടാം ദിവസം സുഹൃത്തുക്കളായവരാണ് ​ഗബ്രിയും ജാസ്മിനും. പലപ്പോഴും സൗഹൃദത്തിന് അപ്പുറത്തേക്ക് പ്രണയമെന്ന തരത്തിൽ ഇരുവർക്കും ഒരു ബോണ്ടിങ്ങുണ്ടായിരുന്നുവെന്നത് പ്രേക്ഷകർക്കും തോന്നിയ കാര്യമാണ്. ​ഗബ്രിയുമായി അടുത്തശേഷം ജാസ്മിൻ ​പ്രണയം തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ജാസ്മിനെ പ്രണയിക്കാനോ വിവാഹം കഴിക്കാനോ കഴിയില്ലെന്നായിരുന്നു ​ഗബ്രിയുടെ മറുപടി.

പലപ്പോഴും ഹൗസിൽ വെച്ച് ​ഗബ്രിയും ജാസ്മിനും ചുംബിക്കുന്നതിന്റെയും കെട്ടിപിടിക്കുന്നതിന്റെയും വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. പുറത്ത് അഫ്സൽ അമീർ എന്ന വ്യക്തിയുമായി വിവാഹം ഉറപ്പിച്ച് വെച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിൽ മത്സരിക്കാൻ പോയത്. ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം ഹൗസ്മേറ്റ്സ് ചോദ്യം ചെയ്തപ്പോൾ കമ്മിറ്റഡാണെന്ന് ജാസ്മിൻ പറയുകയും ചെയ്തിരുന്നു.

Jasmin jaffar

മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും ​ഗബ്രിയുമായി പലപ്പോഴും അതിരുവിട്ടുള്ള പെരുമാറ്റം ജാസ്മിൻ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ അടുത്തിടെ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന് ഭാവി വരൻ‌ അഫ്സൽ‌ അമീർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരുന്നു. ജാസ്മിൻ എൻ്റെ ജീവിതം, എൻ്റെ വികാരങ്ങൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം വെച്ച് കളിച്ചു. ആത്മാർത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്.

അവളുടെ വാഗ്ദാനങ്ങൾ വായുവിൽ ലയിച്ചു. എൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ ഞാൻ ഒരു ജോക്കറായി. ഇനിയില്ല. ഞാൻ ഇത് അവസാനിപ്പിക്കുന്നു. വഞ്ചനയെ മഹത്വവൽക്കരിക്കുന്ന ചില പ്രേക്ഷകർക്ക് നന്ദിയുണ്ട് എന്നാണ് അഫ്സല്‍ കുറിച്ചത്.

ഇപ്പോഴിതാ ​ഗബ്രി മത്സരത്തിൽ നിന്നും പുറത്തായ സാഹ​ചര്യത്തിൽ അഫ്സൽ പങ്കിട്ട ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന ഒരു സമയം നിങ്ങളുടെ ജീവിതത്തിൽ വരുമെന്നാണ് അഫ്സൽ പങ്കിട്ട വാക്കുകൾ. പുറത്തിറങ്ങിയ ​ഗബ്രിയോട് ജാസ്മിനുമായി പ്രണയമായിരുന്നുവോയെന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടി താരം നൽകിയില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X