'തുമ്മിയെന്ന് പറഞ്ഞ് ചായ കളഞ്ഞിരുന്നെങ്കിൽ ഭൂകമ്പമുണ്ടായേനെ, തലയിൽ നിന്നും പേൻ പെറുക്കി കാണിക്കാറില്ലേ നോറ?'

കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ ജാസ്മിൻ ജാഫറിന്റെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ടുള്ള വീഡിയോ മോഹൻലാൽ കാണിച്ചത് മുതൽ ഹൗസ്മേറ്റ്സായിട്ടുള്ള മറ്റുള്ളവർ ജാസ്മിനെതിരെ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രയോ​ഗിക്കുന്ന ആയുധവും അത് തന്നെയാണ്. അപ്സരയുമായി ചേർന്ന് ചായയുണ്ടാക്കുന്നതിനിടെ ജാസ്മിന് തുമ്മൽ വരികയും അവിടെ നിന്നും മാറി നിന്ന് തുമ്മാതെ ചായുമായി നിന്നുകൊണ്ടാണ് ജാസ്മിൻ തുമ്മിയത്. മാറി നിൽക്കാൻ അപ്സര ആവശ്യപ്പെട്ടപ്പോൾ സാ​രമില്ല നമ്മൾ മാത്രമെ കണ്ടുള്ളു... ചായയ്ക്ക് ടേസ്റ്റ് കൂടട്ടെയെന്ന് പറയുകയും ചെയ്തു.

അപ്സരയും ആ സമയം ജാസ്മിന്റെ പ്രവൃത്തിയെ വിമർശിച്ചില്ല. വീഡിയോ മോഹൻലാൽ കാണിച്ചശേഷം ഹൗസ്മേറ്റ്സെല്ലാം ജാസ്മിന്റെ ശുചിത്വമില്ലായ്മയെ ചോദ്യം ചെയ്താണ് ഇപ്പോൾ ​ഗെയിം കളിക്കുന്നത്. മാത്രമല്ല താൻ രണ്ട് ദിവസം കൂടുമ്പോൾ മാത്രമാണ് കുളിക്കാറുള്ളതെന്നും ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു.

Jasmin jaffar

നോറ കഴിഞ്ഞ ദിവസം ജാസ്മിന്റെ വൃത്തിയില്ലായ്മയെ കുറിച്ച് പരസ്യമായി കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആ വിഷയം ജാസ്മിനും ​ഗബ്രിയും തമ്മിൽ ചർച്ച ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. ഏത് സമയവും പേൻ പെറുക്കി നടക്കുന്ന നോറയ്ക്ക് തന്റെ വ്യക്തി ശുചിത്വത്തെ കുറ്റം പറയാൻ അവകാശമില്ലെന്നാണ് ജാസ്മിൻ ​​ഗബ്രിയോട് സംസാരിക്കവെ പറഞ്ഞത്. തുമ്മിയ ചായ നിനക്ക് കളയാമായിരുന്നില്ലേയെന്ന് ​ഗബ്രി ചോദിച്ചപ്പോഴാണ് ജാസ്മിൻ‌ വിശദീകരണം നൽകിയത്.

ഓ പിന്നെ... തുമ്മിയെന്ന് പറഞ്ഞ് ഒരു കലം ചായ കളഞ്ഞിരുന്നെങ്കിൽ ഇവിടെ ഭൂകമ്പമുണ്ടായേനെ എന്നാണ് ജാസ്മിൻ പറഞ്ഞത്. ആ പ്രവൃത്തി ചെയ്തിട്ട് അത് ഒളിപ്പിച്ച് വെക്കരുതായിരുന്നുവെന്നും എല്ലാവരോടും പറയണമായിരുന്നുവെന്നും അല്ലെങ്കിൽ കുളിക്കണമായിരുന്നുവെന്നും ​​ഗബ്രി ജാസ്മിനോട് പറഞ്ഞു.

ഒന്ന് കുളിച്ചൂടെ നിനക്കെന്ന് ​ഗബ്രി ചോദിച്ചപ്പോൾ എന്നെ മണക്കുന്നുണ്ടോയെന്ന് ​ഗബ്രിയുടെ അടുത്തേക്ക് ചെന്ന് ജാസ്മിൻ‌ ചോദിക്കുന്നതും മണക്കുന്നില്ലെന്നും സ്പ്രേയുടെ മണമാണ് വരുന്നതെന്നും ​​ഗബ്രി അതിന് മറുപടിയായി പറയുന്നുണ്ട്. ഞാൻ ഒന്നിടവിട്ട ദിവസങ്ങളിലേ കുളിക്കൂ. ഞാൻ ശീലിച്ചത് അതാണ്. പിന്നെ നോറ പറഞ്ഞ റീസൺ എനിക്ക് ഇഷ്ടപ്പെട്ടില്ല.

എനിക്ക് ഹൈജീന്‌ കുറവാണെന്നാണ് നോറ പറയുന്നത്. പക്ഷെ എന്റെ തലയിലെ പേൻ കണ്ടോയെന്ന് പറഞ്ഞ് അവൾ നടക്കാറില്ലേ..? അങ്ങനെ പറഞ്ഞ് നടക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കിറ്റ് കളിച്ചപ്പോൾ പോലും അൻസിബ നോറയുടെ ആ മാനറിസമാണ് ഉപയോ​ഗിച്ചത്. എനിക്ക് ഇതൊക്കെ നാട്ടുകാർ കേട്ടാൽ പ്രശ്നമില്ലെന്നും ജാസ്മിൻ ​ഗബ്രിയോട് പറഞ്ഞു.

Jasmin jaffar

ദിവസവും കുളിക്കണമെന്ന് കഴിഞ്ഞ ദിവസം രസ്മിനും ജാസ്മിനെ ഉപദേശിച്ചിരുന്നു. പക്ഷെ പറ്റില്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി. താൻ കുളിക്കാത്തത് മറ്റാർക്കും ഹൗസിൽ ശല്യമാകുന്നില്ലാത്തതിനാൽ അത് ഓർത്ത് ആരും സങ്കടപ്പെടേണ്ടതില്ലെന്നും ജാസ്മിൻ രസ്മിനോട് പറഞ്ഞിരുന്നു. ഹൗസിൽ ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ​ഗബ്രിയും രസ്മിനുമാണ്. കഴിഞ്ഞ ദിവസം ജാസ്മിനോട് തന്റെ പ്രണയം ​ഗബ്രി പറയുകയും ചെയ്തിരുന്നു.

ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ല. ഇത് നിനക്ക് സില്ലിയായിരിക്കും. നമ്മുടെ ലൈഫിലോ റിലേഷനിലോ മറ്റുള്ളവർ ഇടപെടുന്നതിനോട് എനിക്ക് താൽപര്യം ഇല്ല. ഇത് പക്ഷെ റൊമാന്റിക് അല്ല. അതിലും വലുതാണ് എന്നാണ് ​ഗബ്രി ജാസ്മിനോട് പറഞ്ഞത്.

ഒരു ഓപ്പൺ റിലേഷൻഷിപ്പിലേക്ക് നീങ്ങുന്ന തരത്തിലാണ് ​ജാസ്മിനോട് ​ഗബ്രി സംസാരിച്ചത്. മാത്രമല്ല അർജുൻ, ജിന്റോ, ശരണ്യ, ശ്രീധു, റിഷി എന്നിവർ ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ജാസ്മിൻ കളി തുടങ്ങിയെന്ന് ജിന്റോ പറയുമ്പോൾ പിന്നെ നേരത്തെ അവളെന്താ ​ഗോട്ടി കളിച്ചോണ്ട് ഇരിക്കുവായിരുന്നോ എന്നാണ് അർജുൻ ചോദിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X