'മിന്നൽ റെയ്ഡ്...'; ​ഗബ്രിയുടെ മാലയും ഫോട്ടോയും അടക്കം എല്ലാം തുത്തൂവാരിയെടുത്ത് കളഞ്ഞ് ജാസ്മിന്റെ അത്ത!

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഫാമിലി വീക്ക് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകരെല്ലാം കാത്തിരുന്നത് ജാസ്മിൻ ജാഫറിന്റെ കുടുംബം ഹൗസിൽ എത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനായിരുന്നു. ഒട്ടുമിക്ക മത്സരാർത്ഥികളുടെയും കുടുംബാം​ഗങ്ങൾ കഴിഞ്ഞ ദിവസത്തിനുള്ളിൽ ഹൗസിൽ വന്ന് കഴിഞ്ഞു. ജാസ്മിന്റെയും രസ്മിന്റെയും കുടുംബം മാത്രമാണ് ഹൗസിലേക്ക് എത്താൻ ബാക്കിയുണ്ടായിരുന്നത്.

എല്ലാവരുടെയും കുടുംബാം​ഗങ്ങൾ വന്നിട്ടും തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാതായതോടെ സങ്കടത്തിലായിരുന്നു ജാസ്മിൻ ജാഫർ. പലപ്പോഴും മറ്റുള്ള മത്സരാർത്ഥികളുടെ കുടുംബാം​ഗങ്ങളോട് സംസാരിക്കാൻ പോലും സാധിക്കാതെ മാറിയിരുന്ന് കരയുന്ന ജാസ്മിനെ വരെ പ്രേക്ഷകർക്ക് കാണാമായിരുന്നു. എന്നാൽ ഇപ്പോഴിതാ കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്. ജാസ്മിന്റെ മാതാപിതാക്കൾ ഹൗസിലേക്ക് കയറി.

jasmin father

വളരെ അപ്രതീക്ഷിതമായൊരു എൻട്രിയായിരുന്നു. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ ആ എൻട്രി ഒരു സർപ്രൈസായിരുന്നു. ജാസ്മിന്‍റെ പിതാവും ഉമ്മയുമാണ് രാവിലെ എട്ട് മണിക്ക് മോണിങ് ഗാനത്തിനോട് ഒപ്പം ഹൗസിലേക്ക് കടന്നുവന്നത്. എല്ലാവരും ഉറക്ക ചടവിൽ ഡാൻസ് കളിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ജാസ്മിൻ അടക്കം എല്ലാവരും ​ഗാർഡൺ ഏരിയയിലുണ്ടായിരുന്നു.

മാതാപിതാക്കൾ വാതിൽ തുറന്ന് കയറി വരുന്നത് കണ്ടപ്പോൾ ജാസ്മിന്‍ ശരിക്കും സര്‍പ്രൈസ്ഡായിരുന്നു. ജാസ്മിന് പ്രിയപ്പെട്ടൊരു പാവയും ഒരു സ്വർണ മാലയുമായാണ് മാതാപിതാക്കൾ കയറി വന്നത്. പിന്നീട് പ്രേക്ഷകരേയും ജാസ്മിനേയും വരെ അമ്പരപ്പിച്ചുകൊണ്ടുള്ള സംസാരവും പെരുമാറ്റവുമാണ് ജാസ്മിന്റെ പിതാവ് ജാഫർ നടത്തിയത്. ഹൗസിലേക്ക് കയറി വന്ന മാതാപിതാക്കളെ കണ്ടപ്പോൾ ഞെട്ടിയ ജാസ്മിൻ ആദ്യം ഉമ്മയെ കെട്ടിപിടിച്ച് ചുംബനങ്ങൾ നൽകി ഏറെ നിന്നു.

ശേഷം പിതാവ് ജാഫറിനേയും കെട്ടിപിടിച്ചു. ശേഷം പിതാവ് കയ്യിൽ കരുതിയിരുന്ന മാല ജാസ്മിനെ അണിയിച്ചു. ശേഷം മൂന്നുപേരും ചേർന്ന് പീപ്പിൾസ് റൂമിലേക്കാണ് പോയത്. ഉറ്റ സുഹൃത്ത് ഗബ്രി പോയതിന് പിന്നാലെ ജാസ്മിന്‍ മാനസികമായി തകര്‍ന്നിരുന്നു. എന്നാല്‍ ഗബ്രിയുടെ ഓര്‍മ്മയ്ക്കായി ​ഗബ്രിയുടെ മാലയും ഫോട്ടോയും ജാസ്മിന്‍ സൂക്ഷിച്ചിരുന്നു.

നേരത്തെ മുന്‍ ബിഗ് ബോസ് വിജയി സാബു മോന്‍ വീട്ടിലെത്തിയപ്പോള്‍ ഈ മാല എടുത്തുമാറ്റി ജാസ്മിനെ കളിപ്പിച്ചിരുന്നു. ജാസ്മിന്റെ അത്തയെന്ന് വിളിക്കുന്ന പിതാവ് ജാഫര്‍ ജാസ്മിന്‍റെ കഴുത്തില്‍ നിന്നും ഗബ്രിയുടെ മാല ഊരിയെടുത്തു. പിതാവ് ആവശ്യപ്പെട്ടപ്പോൾ ആദ്യം മാല ഊരികൊടുക്കാൻ ജാസ്മിൻ തയ്യാറായിരുന്നില്ല. ശേഷം പിതാവ് തന്നെ കഴുത്തിൽ നിന്നും മാല ഊരിയെടുത്തു.

jasmin father

പിന്നാലെ ജാസ്മിന്റെ ബെഡ്ഡിന് അരികിലെത്തി അവിടെ ജാസ്മിൻ സൂക്ഷിച്ചിരുന്ന​ ​ഗബ്രിയുടെ ഫോട്ടോയും പിതാവ് എടുത്ത് മാറ്റി. ഇതെല്ലാം കണ്ട് ഒന്നും തിരിച്ച് പറയനാകാതെ കരയുക മാത്രമാണ് ജാസ്മിൻ ചെയ്തത്. മക്കളുടെ ധൈര്യത്തിന് ഉമ്മയും ബാപ്പയുമുണ്ട്. ധൈര്യമായി ഒറ്റയ്ക്ക് നിന്ന് പോരാട്. കപ്പും കൊണ്ടെ വീട്ടിൽ വരാവു. ഇനി ഒരു കാര്യവും ഓർക്കരുത് ഒന്നും കണ്ട് സങ്കടപ്പെടരുത്. മോള് ധൈര്യമായി നിൽക്ക്... ആരും ഇല്ലെങ്കിലും മോൾക്ക് അത്തയും അമ്മയുമുണ്ട്.

ആൾ‌ക്കാർ അത് പറയും ഇത് പറയും എന്നൊന്നും ടെൻഷൻ അടിക്കണ്ട. മോൾക്ക് വേണ്ടാത്ത ഒരു സാധനവും മോളുടെ റൂമിൽ വേണ്ട. അടിപൊളിയായി ​ഗെയിം കളിക്കുക. എന്ത് ദുഖമുണ്ടെങ്കിലും ഈ ഫോട്ടോയിൽ നോക്കി അത്തയുടെയും ഉമ്മയുടെയും മുഖം കണ്ടൂടേ... എന്നാണ് ജാസ്മിനോട് പിതാവ് പറഞ്ഞത്.

ജാസ്മിനെ കുറ്റപ്പെടുത്തുന്ന രീതിയിലൊന്നും സംസാരിച്ചില്ലെങ്കിലും ഗബ്രിയെ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നാണ് ജാസ്മിന്‍റെ പിതാവ് പറയാതെ പറഞ്ഞത്. വീഡിയോ വൈറലായതോടെ ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന്റെ വീട്ടിൽ അത്തയുടെ റെ‍യ്ഡ് എന്നാണ് കമന്റുകൾ ഏറെയും.

ജാസ്മിന്റെ പിതാവിന്റെ പ്രവൃത്തിയെ പ്രശംസിച്ചും നിരവധിപേർ എത്തി. ജാസ്മിന്റെ അച്ഛനും അമ്മയും അടിപൊളി, എല്ലാം നല്ല രീതിയിൽ ജാഫർ ഇക്ക കൈകാര്യം ചെയ്തു, ഒരു പിതാവിന്റെ കടമ അദ്ദേഹം ചെയ്തു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X