'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങി നാൽപ്പത് ദിവസങ്ങളോട് അടുക്കാൻ പോകുന്ന സാഹചര്യത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയിട്ടുള്ളത് ജിന്റോയും ജാസ്മിൻ ജാഫറും തമ്മിലാണ്. പുതിയ വൈൽഡ് കാർഡുകൾ വരികയും പുറത്തെ കാര്യങ്ങളെ കുറിച്ച് ഏകദേശ ധാരണ കിട്ടുകയും ചെയ്തതോടെ ജിന്റോ ജാസ്മിന് എതിരായ ഗെയിം കുറച്ചുകൂടി കടുപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിഷു എപ്പിസോഡിൽ ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തെ കുറിച്ച് ചർച്ച നടന്നശേഷം വീട്ടുകാരെല്ലാം ഗബ്രിക്കും ജാസ്മിനും എതിരാണ്.
ഹൗസിൽ കയറിയശേഷം ഏറ്റവും കൂടുതൽ വീട്ടുകാരും പ്രേക്ഷകരും ചർച്ച ചെയ്തിട്ടുള്ള ഒന്നാണ് ജാസ്മിൻ ജാഫറിന്റെ വ്യക്തിശുചിത്വമില്ലായ്മ. രണ്ട് ദിവസം കൂടുമ്പോൾ മാത്രമെ കുളിക്കാറുള്ളുവെന്നതും ചായ തയ്യാറാക്കുന്നതിനിടെ ചായയിലേക്ക് തുമ്മിയതുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.

വ്യക്തിശുചിത്വം പാലിക്കാതെ ജാസ്മിൻ ചെയ്യുന്ന പ്രവൃത്തികളുടെ വീഡിയോ മോഹൻലാൽ പ്രദർശിപ്പിച്ചശേഷം ജാസ്മിന് എതിരെ ഹൗസ്മേറ്റ്സ് ഏറ്റവും കൂടുതൽ കളിക്കുന്നതും ഇത് വെച്ച് തന്നെയാണ്. ഇപ്പോഴിതാ രാവിലെ ജാസ്മിനും ജിന്റോയും തമ്മിൽ വ്യക്തിശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട് നടന്നൊരു വഴക്കാണ് വൈറലാകുന്നത്.
പൊതുവെ ടിഷ്യു പേപ്പർ ഉപയോഗിച്ചശേഷം കൃത്യമായി വേസ്റ്റ് ബിന്നിൽ ഇടാതെ പരിസരങ്ങളിൽ ഉപേക്ഷിക്കുകയാണ് ജാസ്മിൻ ചെയ്യാറുള്ളത്. ബാത്ത് റൂമിലെ വാഷിങ് ബെയ്സൺ ഏരിയയിൽ വെച്ച് പലപ്പോഴായി ജാസ്മിൻ ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ മറ്റ് മത്സരാർത്ഥികൾ കണ്ടെത്തുകയും ഇനി ഇത് ആവർത്തിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ജാസ്മിൻ ഇതൊന്നും തിരുത്താൻ തയ്യാറായിട്ടില്ല.
ശ്രീതുവാണ് ഇന്ന് ജാസ്മിൻ ഉപയോഗിച്ച് ഉപേക്ഷിച്ച ടിഷ്യു പേപ്പറുകൾ റൂമിൽ വിതറി കിടക്കുന്നത് ജിന്റോയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേ കുറിച്ച് ജിന്റോ ജാസ്മിനോട് ചോദിച്ചപ്പോൾ തന്റെ ടിഷ്യു പേപ്പറുകളല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതോടെ രോഷം പൂണ്ട ജിന്റോ ജാസ്മിനെ ട്രിഗർ ചെയ്യാൻ തുടങ്ങി. ജാസ്മിൻ ബാത്ത് റൂമിൽ ചെരുപ്പിടാതെ പോകുന്ന വിഷയമാണ് ജിന്റോ ആദ്യം എടുത്തിട്ടത്. പൊതുവെ ഹൗസിലും ബാത്ത് റൂമിലും ജാസ്മിൻ ചെരുപ്പ് ഉപയോഗിക്കാറില്ല.
മാത്രമല്ല അതേ കാലുകൾ ഹൗളിലെ കൗച്ചിലും ബെഡ്ഡിലുമെല്ലാം കയറ്റി വെച്ച് ജാസ്മിൻ ഇരിക്കാറുമുണ്ട്. ബാത്ത് റൂമിൽ ചെരുപ്പിടാതെ കയറി തിരികെ വന്ന് സോഫയിൽ കാൽ മടക്കിവെച്ചിരിക്കുന്ന ജാസ്മിനെ കണ്ടതോടെ ജിന്റോയുടെ രോഷം കൂടി. കാൽ താഴ്ത്തിവെക്കാൻ ജിന്റോ പല ആവർത്തി ആവശ്യപ്പെട്ടെങ്കിലും ജാസ്മിൻ അനുസരിച്ചില്ല.

മാത്രമല്ല ജിന്റോ ടോയ്ലെറ്റിൽ വെള്ളം കുടിക്കുന്ന ബോട്ടിലുമായി കയറുന്ന വിഷയവും ജാസ്മിൻ എടുത്തിട്ടു. ഇത്തവണ ജിന്റോയും ജാസ്മിനും തമ്മിലുള്ള വഴക്ക് നോക്കി നിന്നതല്ലാതെ ഗബ്രി ഇടപെട്ടില്ല. ജാസ്മിനെ പരിഹസിക്കുന്നതിന്റെ ഭാഗമായി ഫെദർ ടച്ചുള്ള ഒരു ചെരുപ്പ് ജാസ്മിന് വാങ്ങി കൊടുക്കണമെന്ന് ജിന്റോ ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തു. പത്തൊമ്പത് പേരോളം താമസിക്കുന്ന ഹൗസിൽ രണ്ട് ടോയ്ലെറ്റുകൾ മാത്രമാണുള്ളത്.
അതുകൊണ്ട് തന്നെ എല്ലാവരും ചെരുപ്പ് ഉപയോഗിച്ചില്ലെങ്കിൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സീസൺ ആറിലെ ഒട്ടുമിക്ക മത്സരാർത്ഥികൾക്കും ശുചിത്വത്തെ കുറിച്ച് ബോധമില്ലെന്നും അതിനാൽ മോഹൻലാൽ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു ക്ലാസ് മത്സരാർത്ഥികൾക്ക് ഇനി വരുന്ന വീക്കെന്റിൽ നൽകണമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഗബ്രിയും ജാസ്മിനും നോറയും മാത്രമാണ് ഹൗസിൽ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്ന മൂന്നുപേർ. ഹൗസിൽ ഒട്ടും വൃത്തിയില്ലാത്തത് ജാസ്മിനാണ്. ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്നാലെങ്കിലും അൽപം വൃത്തിയിൽ നടന്നുകൂടെ. ഒരു മനുഷ്യന് പ്രധാനമായും വേണ്ട കാര്യമാണ് വ്യക്തി ശുചിത്വം.
അതില്ലങ്കിൽ വേറെ എന്തുണ്ടായിട്ടെന്ത് കാര്യം, ഒന്നോ രണ്ടോ ആളുകൾ കുളിക്കാതെയും ഡ്രസ്സ് മാറ്റാതെയും നടക്കുന്നത് അവിടെയുള്ള മറ്റുള്ളവരെ കൂടി ബാധിക്കും. അവിടെ ഉള്ളവരും മനുഷ്യരാണ്. ബിഗ് ബോസ് അല്ലെങ്കിൽ ലാലേട്ടൻ ശക്തമായി തന്നെ വ്യക്തി ശുചിത്വത്തെ കുറിച്ച് പറയണമെന്നും പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നുണ്ട്.


Click it and Unblock the Notifications