ബി​ഗ് ബോസ് അയച്ച കത്ത് വായിച്ചശേഷം ആരോടും പറയാതെ ഒളിപ്പിച്ച് ജാസ്മിൻ, വീണ്ടും ജാസ്മിന് സിഗ്നൽ കിട്ടി?

ബി​ഗ് ബോസ് സീസൺ ആറ് തുടങ്ങി ഒന്നാം ദിവസം മുതൽ ഏറ്റവും കൂടുതൽ അകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ഒരു മത്സരാ‍ർത്ഥിയാണ് ജാസ്മിൻ ജാഫർ എന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ‌. തുടക്കത്തിലെ രണ്ട് ദിവസം എല്ലാവർക്കും പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു ജാസ്മിൻ‌. എന്നാൽ രണ്ട് ദിവസം പിന്നിട്ടപ്പോൾ മുതൽ സഹമത്സരാർത്ഥി ​​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് പിടിച്ച് കോമ്പോ കളിക്കാൻ തുടങ്ങി ജാസ്മിൻ.

അതോടെ പ്രേക്ഷകർ ജാസ്മിന്റെ ​​ഗെയിമിനോട് താൽപര്യം പ്രകടിപ്പിക്കാതെയായി. ശേഷം ജാസ്മിൻ-​ഗബ്രി അടുപ്പം കൂടുകയും ഇരുവരുടെയും ഒരുമിച്ചുള്ള പല വീഡിയോകളും പുറത്ത് വരാൻ തുടങ്ങുകയും ചെയ്തതോടെ ജാസ്മിന്റെ പിതാവിന്റെ കോൾ ഹൗസിലേക്ക് വന്നു. പക്ഷെ ഇരുവരും എന്താണ് സംസാരിച്ചതെന്ന് ബി​​ഗ് ബോസ് ടീം പുറത്ത് വിട്ടിട്ടില്ല.

Jasmin jaffar

പിതാവിന്റെ അസുഖ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള കോളായിരുന്നു വെന്നാണ് പിന്നീട് മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ വിശദീകരിച്ചത്. പിതാവിന്റെ കയ്യിൽ നിന്നും പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജാസ്മിന് സൂചന കിട്ടിയെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു പിന്നീട് ജാസ്മിന്റെ പെരുമാറ്റം. എന്റെ തന്ത എന്നെ പൊരിച്ച് കഴിഞ്ഞതേയുള്ളുവെന്ന് പിന്നീട് ഒരു ദിവസം ജാസ്മിന്റെ വായിൽ നിന്നും തന്നെ വീഴുകയും ചെയ്തു.

ശേഷം വൈൽഡ് കാർഡുകളിൽ ഒരാളായ സായ് കൃഷ്ണൻ അകത്ത് വന്നപ്പോഴും പുറത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് വ്യക്തമായി ജാസ്മിന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ ദിവസം ജാസ്മിന് മാത്രമായി ഒരു കത്ത് ബി​ഗ് ബോസ് അയക്കുകയും അത് സ്റ്റോറൂമിൽ നിന്ന് തന്നെ വായിച്ച് ജാസ്മിൻ മടക്കി മൈക്കിന്റെ ബാറ്ററി പൗച്ചിൽ ഒളിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ ആ കത്ത് പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചാ വിഷയമാണ്. കത്തിൽ എന്തായിരുന്നുവെന്ന് ബി​ഗ് ബോസ് ടീമോ ജാസ്മിനോ വെളിപ്പെടുത്തിയിട്ടില്ല. കത്ത് വായിച്ചശേഷം കുറച്ച് നേരം ജാസ്മിൻ സ്റ്റക്കായി വിഷമിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഡ്രസ്സ് വരില്ലെന്നുള്ള സൂചന നൽകിയുള്ളതാണ് കത്തെങ്കിൽ സഹമത്സരാർത്ഥികൾ ചോദിച്ചപ്പോൾ ജാസ്മിൻ ഒഴിഞ്ഞ് മാറിയത് എന്തിനാണെന്നും പ്രേക്ഷകരിൽ നിന്നും ചോദ്യം ഉയരുന്നുണ്ട്.

ഇനി എന്താണ് ജാസ്മിൻ അറിയാൻ ഉള്ളത്. ജാസ്മിനെ ലൈവ് കൂടെ കാണിക്കാനെ ബാക്കിയുള്ളു. ബാക്കി എല്ലാം സീക്രട്ട് ഏജന്റും ബി​ഗ് ബോസും തന്നെ ജാസ്മിനോട് പറഞ്ഞു, ഇപ്രാവശ്യം ജാസ്മിനോട് ഫേവറിസം കാണിക്കുന്നു ബിഗ്‌ബോസ് എന്നിങ്ങനെ എല്ലാമാണ് ഈ വിഷയത്തിൽ പ്രതികരിച്ച് പ്രേക്ഷകർ കുറിക്കുന്നത്.

Jasmin jaffar

വീണ്ടും ജാസ്മിന് പുറത്ത് നടക്കുന്നതിനെ കുറിച്ച് സിഗ്നൽ കിട്ടിയോയെന്ന സംശയം പ്രേക്ഷകർക്ക് വർധിച്ചിട്ടുണ്ട്. പൊതുവെ ബി​ഗ് ബോസ് ടീം ഹൗസിലേക്ക് അയക്കുന്ന കത്തുകൾ വായിച്ച‌ശേഷം അവിടെ തന്നെ തിരികെ കൊണ്ടുവെക്കണം. അത്തരമൊരു നിയമം ഉള്ളപ്പോഴാണ് കത്ത് ചുരുട്ടി ജാസ്മിൻ മൈക്ക് പൗച്ചിൽ ഒളിപ്പിച്ചത്. ഇപ്പോൾ ഹൗസിലെ ക്യാപ്റ്റൻ ജാസ്മിനാണ്.

വീട്ടിലേക്ക് വന്ന പുതിയ മത്സരാർത്ഥികളുടെ ടാർ​ഗറ്റ് ജാസ്മിനും ​ഗബ്രിയുമാണ്. അതേസമയം പത്തൊമ്പത് മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചത്. ഇതുവരെ അഞ്ച് പേര്‍ ഷോയില്‍ നിന്നും പുറത്തായി. റോക്കി സഹത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്‍റെ പേരിലാണ് പുറത്തായത്.

റോക്കി തല്ലിയ സിജോ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. വൈകാതെ സിജോ ഷോയില്‍ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് ആറ് വൈല്‍ഡ് കാര്‍ഡുകള്‍ ബിഗ് ബോസ് വീട്ടില്‍ കയറിയതോടെ ഹൗസിലുള്ളവരുടെ എണ്ണം വീണ്ടും പത്തൊമ്പതായി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X