'ജാസ്മിന്റെ സോഷ്യൽമീഡിയ അഫ്സൽ കയ്യടക്കി വെച്ചു... പരാതികൊടുത്തപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് കരഞ്ഞ് മെഴുകി'

അങ്ങനെ മൂന്ന് മാസത്തോളം നീണ്ട ബി​ഗ് ബോസ് സീസൺ ആറിന്റെ യാത്രയ്ക്ക് കഴിഞ്ഞ ദിവസം തിരശ്ശീല വീണിരിക്കുകയാണ്. ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ റിഷി ഫോർത്ത് റണ്ണറപ്പുമായി. ഈ സീസണിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരുകളിൽ ഒന്നായിരുന്നു ജാസ്മിന്റേത്. തുടക്കത്തിൽ ബിബി മെറ്റീരിയലാണെന്ന് തോന്നിപ്പിച്ച ജാസ്മി‍ൻ പക്ഷെ ജബ്രി കോമ്പോയിൽ വീണുപോയി.

ഇതോടെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നിരുന്നാലും ഇവയെ എല്ലാം മറികടന്നാണ് ജാസ്മിൻ ടോപ് ത്രീയിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഞാൻ ഞാനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത്. എനിക്ക് പ്രശ്നങ്ങൾ ഒത്തിരിയുണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ. ഞാൻ ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല.

Jasmin Jaffar

ആദ്യം വന്നപ്പോൾ കരുതിയത് എല്ലാവർക്കും എന്നെ ഇഷ്ടമാകുമെന്നാണ്. എന്നാൽ ഇത്രയും ഒരു പ്രശ്നമുണ്ടാകുമെന്ന് പ്രതീ​ക്ഷിച്ചില്ല. പക്ഷെ എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെയുള്ളൂ. ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും എല്ലാം നന്ദി മാത്രം എന്നാണ് ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ ജാസ്മിൻ പറഞ്ഞത്. ഷോയിലേക്ക് പോകും മുമ്പ് അഫ്സൽ അമീർ‌‍ എന്ന വ്യക്തിയുമായി ജാസ്മിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ചെന്നൈയിലേക്ക് പോകാൻ വിമാനത്താവളം വരെയും അഫ്സൽ ജാസ്മിനൊപ്പമുണ്ടായിരുന്നു. പെട്ടി പാക്ക് ചെയ്യുമ്പോൾ പോലും അഫ്സൽ ജാസ്മിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഹൗസിൽ കയറി രണ്ട് ദിവസം പിന്നിട്ടപ്പോൾ മുതൽ ​ഗബ്രിയുമായി ജാസ്മിൻ അടുത്തു. മാത്രമല്ല തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന കാര്യം ജാസ്മിൻ മറച്ച് പിടിച്ച് ​ഗബ്രിയുമായി അടുത്തിടപഴകി.

ഇതെല്ലം കണ്ട് മനസിലാക്കിയ അഫ്സൽ അടുത്തിടെ താൻ വിവാ​ഹത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചു. ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്.

എന്നാൽ തിരികെ എത്തിയശേഷം അക്കൗണ്ട് തിരിച്ച് പിടിക്കാൻ സാധിക്കാത്തതിനാൽ അഫ്സലിന്റെ പേരിൽ ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ശേഷം പോലീസ് അഫ്സലിനെ വിളിച്ച് വരുത്തിയപ്പോഴാണ് അക്കൗണ്ട് ജാസ്മിന് തിരിച്ച് കിട്ടിയതെന്നും കഴിഞ്ഞ ദിവസം മുതൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം അഫ്സൽ സ്റ്റേഷനിലെത്തി കരഞ്ഞ് മെഴുകി എന്നൊക്കെയാണ് ചില യുട്യൂബേഴ്സ് സംഭവം നേരിൽ കണ്ടുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സംസാരിച്ചത്.

Jasmin Jaffar

എന്നാൽ അതിലൊന്നും ഒരു ശതമാനം പോലും വാസ്തവമില്ലെന്നാണ് വിവി ഹിയർ എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെട്ട വിവി അഫ്സലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞത്. ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പോയി സോഷ്യൽമീഡിയ അക്കൗണ്ടുകളെ കുറിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് അഫ്സലിനെ വിളിച്ചിരുന്നു.

ജോലിയിൽ ആയിരുന്നതിനാൽ അഫ്സൽ ആദ്യം കോൾ എടുത്തില്ല. ശേഷം അഫ്സലിന്റെ ഉമ്മയെ പോലീസ് വിളിച്ചപ്പോൾ അഫ്സൽ കോൾ എടുത്ത് സംസാരിച്ചു. പാസ്വേർഡുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുത്ത് പരിഹ​രിച്ചു. അല്ലാതെ അഫ്സൽ സ്റ്റേഷനിലേക്ക് ചെല്ലുകയോ അവിടെ കിടന്ന് കരഞ്ഞ് മെഴുകുകയോ ചെയ്തിട്ടില്ല. പിന്നെ ജാസ്മിന്റെ സോഷ്യൽമീഡിയ അഫ്സൽ കയ്യടക്കി വെച്ചു എന്നതിൽ സത്യമില്ല.

ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോകും മുമ്പ് ഇരുവരും ഒരുമിച്ച് ഇരുന്നാണ് പാസ്വേർഡ് മാറ്റിയത്. മാറ്റിയ പാസ്വേർഡ് ജാസ്മിന് അഫ്സൽ അയക്കുകയും ചെയ്തിരുന്നു എന്നാണ് വിവി എന്ന യുട്യൂബർ പുതിയ വീഡിയോയിൽ സംസാരിക്കവെ പറഞ്ഞത്. പലരും ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പോയതുമായി ബന്ധപ്പെട്ട് പല കഥകൾ മെനഞ്ഞ് ഇറക്കിയതോടെ അഫ്സലിന് വീണ്ടും സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ടെന്നും വിവി എന്ന യുട്യൂബർ പുതിയ വീഡിയോയിൽ സംസാരിക്കവെ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X