'ഞാൻ സ്നേഹിച്ചവരെ മരണം വരെ കൂടെ നിർത്തുന്നയാളാണ്, എനിക്ക് ജിന്റോയെക്കാൾ ക്വാളിറ്റിയുണ്ട്'; ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ ആറ് പതിമൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മത്സരാർത്ഥികൾ ഗെയിമെല്ലാം അവസാനിപ്പിച്ച മട്ടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗഹൃദ സംഭാഷണങ്ങൾ മാത്രമാണ് മത്സാർത്ഥികൾക്കിടയിൽ നടക്കുന്നത്. ചിലപ്പോഴൊക്കെ പണിപ്പെട്ടി ടാസ്ക്കിനെ കുറിച്ചുള്ള ചർച്ചകളും നടക്കും അതുകൊണ്ട് തന്നെ ലൈവ് കാണാൻ പോലുമുള്ള പ്രേക്ഷകരുടെ താൽപര്യം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
അതേസമയം ഒന്നാം ദിവസം മുതൽ ഇതുവരെയും ഈ സീസൺ തന്റെ പേരിൽ അറിയപ്പെടണമെന്ന വാശിയോടെ ഗെയിം കളിക്കുന്ന രണ്ടുപേരാണ് ജാസ്മിൻ ജാഫറും ജിന്റോയും. ഹൗസിൽ ഏറ്റവും കൂടുതൽ ഗെയിം നടന്നിട്ടുള്ളതും തർക്കങ്ങൾ നടന്നിട്ടുള്ളതും ജാസ്മിനും ജിന്റോയും തമ്മിലാണ്. ഇനി എത്ര സീസണുകൾ വന്ന് പോയാലും ആറാം സീസണെന്ന് പറയുമ്പോൾ പ്രേക്ഷകർ ഓർക്കാൻ പോകുന്ന രണ്ട് മുഖങ്ങളും ഇവരുടേതാകും.

അതേസമയം ഒരിടവേളയ്ക്കുശേഷം ജാസ്മിനും ജിന്റോയും കൊമ്പ് കോർത്തിരിക്കുകയാണ്. ജാസ്മിൻ ഗബ്രി എന്നപേര് വീണ്ടും ഹൗസിൽ എടുത്തിട്ടതോടെയാണ് ജിന്റോ-ജാസ്മിൻ വാക്ക്പോര് ആരംഭിച്ചത്. പീപ്പിൾസ് റൂമിൽ നടന്ന തർക്കത്തിന് കാഴ്ച്ചക്കാരായി അഭിഷേക്, സായ്, റിഷി, നോറ തുടങ്ങിയവരും ഉണ്ടായിരുന്നു. ജിന്റോ, ജാസ്മിൻ, സായ്, അഭിഷേക് തുടങ്ങിയവർ ഒരുമിച്ച് പീപ്പിൾസ് റൂമിൽ വിശ്രമിക്കുകയായിരുന്നു.
ഇതിനിടയിൽ ഇങ്ങനെ ഇരിക്കുന്ന സമയങ്ങളിലാണ് ഞാൻ അവനെ (ഗബ്രി) വല്ലാണ്ട് മിസ് ചെയ്യുന്നതെന്ന് ജാസ്മിൻ പറഞ്ഞത്. ഇത് നല്ല അവസരമായി കണ്ട് ജിന്റോ ജാസ്മിനെ കളിയാക്കി തുടങ്ങി. നീ കൂടുതൽ ഒന്നും മിസ് ചെയ്യേണ്ട എന്നായിരുന്നു ജിന്റോ ജാസ്മിനോട് ഉടൻ പറഞ്ഞത്. ഇത് ജാസ്മിന് ഇഷ്ടമായില്ല. എടോ ഞാൻ ആരെ മിസ് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കാം കേട്ടോ.
താൻ തീരുമാനിക്കേണ്ടെന്ന് ജിന്റോയ്ക്ക് മറുപടി നൽകി. ഇപ്പോൾ മര്യാദയ്ക്ക് നീ പോകുന്നുണ്ട്. കൂടുതൽ വളച്ചൊടിച്ച് സ്വപ്നങ്ങൾ കണ്ട് ഇനി വേറെ പണി മേടിക്കണോയെന്നാണ് ജിന്റോ ഇതിന് മറുപടിയായി പറഞ്ഞത്. എന്റെ സ്വപ്നം എന്താണെന്ന് താൻ തീരുമാനിക്കേണ്ടെന്നും ജാസ്മിൻ പറയുന്നുണ്ട്. നിങ്ങളുടെ ഫണ്ണൊന്നും നിങ്ങൾ എന്റെ അടുത്തേക്ക് കൊണ്ടുവരണ്ടെന്നാണ് ശേഷം ജാസ്മിൻ പറഞ്ഞത്.
നീ നേരെ ആകാനാണ് ഞാൻ പറയുന്നതെന്നും ഇനിയും പറയുമെന്നും ജിന്റോ ആവർത്തിക്കുന്നുണ്ട്. ശേഷം ഇരുവരും വീണ്ടും വലിയ തർക്കത്തിലേക്ക് പോകുന്നുണ്ട്. ജിന്റോ നുണയാനാണെന്ന് ജാസ്മിൻ പറയുമ്പോൾ ജാസ്മിൻ ഒരു നുണയും പറയില്ലെന്നാണ് ജിന്റോ കളിയാക്കി പറഞ്ഞത്. പിന്നീട് ക്വാളിറ്റിയെ കുറിച്ചായി ഇരുവരുടെയും സംസാരം.

ഞാൻ സ്നേഹിച്ചിട്ടുണ്ടോ... ഞാൻ കൂടെ നിർത്തിയിട്ടുണ്ടോ... എങ്കിൽ അവരെ എന്റെ മരണം വരെയും ഞാൻ കൂടെ നിർത്തും. എനിക്ക് എന്തായാലും ജിന്റോയെക്കാൾ ക്വാളിറ്റിയുണ്ടെന്നും ജാസ്മിൻ പറഞ്ഞു. ഇതില്ലാം കേട്ട് അഭിഷേകും സായിയും റിഷിയും ചിരിച്ചുകൊണ്ട് സമീപത്ത് തന്നെ ഇരിപ്പുണ്ട്. ഇരുവരുടെയും തർക്കത്തിന്റെ വീഡിയോ വൈറലായതോടെ നെഗറ്റീവും പോസിറ്റീവുമായ കമന്റുകൾ വരുന്നുണ്ട്.
ക്വാളിറ്റിയെ കുറിച്ച് ജാസ്മിൻ പറഞ്ഞ ചില കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച് പ്രേക്ഷകരിൽ ചിലർ രംഗത്തെത്തി. വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന വ്യക്തിയെ മറന്ന് ഒരു ദിവസം മാത്രം പരിചയമുള്ള ഗബ്രിയുമായി ലവ് കോമ്പോ കളിക്കുന്നതാണോ ക്വാളിറ്റിയെന്നാണ് ചിലർ ജാസ്മിനെ വിമർശിച്ച് ചോദിച്ചത്. നോറയ്ക് ഫൈനൽ ഫൈവിൽ വരാൻ ജാസ്മിനെക്കാൾ യോഗ്യതയുണ്ടെന്നും ചിലർ കുറിച്ചു.
ജിന്റോയും നിലവാരമില്ലാത്ത ഗെയിമാണ് കളിക്കുന്നതെന്നും ചിലർ കുറിച്ചു. ഇനി ഒന്നര ആഴ്ചയോളം മാത്രമാണ് ബിഗ് ബോസ് അവസാനിക്കാൻ ബാക്കി ഉള്ളത്. നിലവിൽ ഒമ്പത് മത്സരാർത്ഥികളാണ് ഷോയിൽ അവശേഷിക്കുന്നത്. ഇതിൽ ഇനി ആരൊക്കെ പുറത്തുപോകുമെന്നും ആരൊക്കെ ടോപ് ഫൈവിൽ എത്തുമെന്നും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications