​ഗബ്രിയെ വല്ലാണ്ട് മിസ് ചെയ്യുന്നുവെന്ന് ജാസ്മിൻ, കൂടുതൽ‌ സ്വപ്നം കണ്ട് പണി മേടിക്കരുതെന്ന് ജിന്റോ!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികളും കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. ഇതുവരെ വന്നിട്ടുള്ള മലയാളം ബി​ഗ് ബോസ് സീസണുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് സീസൺ ആറ്. തുടക്കം മുതൽ ഇതുവരെയും വിവാദമൊഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് ഒമ്പത് മത്സരാർത്ഥികളാണ്.

ടിക്കറ്റ് ടു ഫിനാലെ നേടിയ അഭിഷേക് മാത്രമാണ് പതിമൂന്നാം ആഴ്ചയിലെ എവിക്ഷനിൽ നിന്നും രക്ഷപ്പെട്ടത്. അവശേഷിക്കുന്ന ഒമ്പത് പേരിൽ നിന്നും ടോപ്പ് ഫൈവിനെ പ്രവചിക്കാൻ പോലും പ്രേക്ഷകർക്ക് സാധിക്കുന്നില്ല. കാരണം ഓരോ ദിവസവും മത്സരാർത്ഥികളുടെ ​ഗെയിമുകൾ മാറുന്നുവെന്നത് തന്നെയാണ്.

Jasmin Jaffar

സീസൺ ആറിനെ ലൈവാക്കി നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച രണ്ട് മത്സരാർത്ഥികൾ ജിന്റോയും ജാസ്മിനുമാണ്. ഒരിടവേളയ്ക്കുശേഷം ഇരുവരും തമ്മിൽ ഏറ്റുമുട്ടിയിരിക്കുകയാണ്. അതിന് കാരണമായത് ​ഗബ്രി എന്ന വിഷയം ജാസ്മിൻ വീണ്ടും എടുത്തിട്ടതോടെയാണ്. പുതിയ പ്രമോയിലാണ് ഇരുവരും തമ്മിൽ നടന്ന അതിരൂക്ഷ വഴക്കിന്റെ ഭാ​ഗങ്ങളുള്ളത്. ജിന്റോ, ജാസ്മിൻ, സായ്, അഭിഷേക് തുടങ്ങിയവർ ഒരുമിച്ച് പീപ്പിൾസ് റൂമിൽ വിശ്രമിക്കുകയായിരുന്നു.

താമരയിതളുകൾ പോലെ തോന്നുന്ന കട്ടിലിൽ ചാരിയിരിക്കുകയാണ് ജാസ്മിൻ. അതിനിടയിൽ ഇങ്ങനെ ഇരിക്കുന്ന സമയങ്ങളിലാണ് ഞാൻ അവനെ (​ഗബ്രി) വല്ലാണ്ട് മിസ് ചെയ്യുന്നതെന്ന് ജാസ്മിൻ പറഞ്ഞു. ഇത് കാതിൽ വീണ ജിന്റോ ഉടൻ ഏച്ച് പിടിച്ച് എത്തി. നീ കൂടുതൽ ഒന്നും മിസ് ചെയ്യേണ്ട എന്നായിരുന്നു ജിന്റോ ജാസ്മിനോട് പറഞ്ഞത്.

അത് ജാസ്മിന് ഇഷ്ടപ്പെട്ടില്ല. എടോ ഞാൻ ആരെ മിസ് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കാം കേട്ടോ... താൻ തീരുമാനിക്കേണ്ടെന്ന് ജിന്റോയ്ക്ക് മറുപടി നൽകി. ഇപ്പോൾ മര്യാദയ്ക്ക് നീ പോകുന്നുണ്ട്. കൂടുതൽ വളച്ചൊടിച്ച് സ്വപ്നങ്ങൾ കണ്ട് ഇനി വേറെ പണി മേടിക്കണോയെന്നാണ് ഉടൻ ജിന്റോ പറഞ്ഞത്. എന്റെ സ്വപ്നം എന്താണെന്ന് താൻ‌ തീരുമാനിക്കേണ്ട.

നിങ്ങളുടെ ഫണ്ണൊന്നും നിങ്ങൾ എന്റെ അടുത്തേക്ക് കൊണ്ടുവരണ്ടെന്നാണ് ശേഷം ജാസ്മിൻ പറ‍ഞ്ഞത്. ഇരുവരുടെയും സംഭാഷണം കേട്ട് സായിയും അഭിഷേകും ആർത്ത് ചിരിക്കുന്നതും പ്രമോയിൽ കാണാം. ജാസ്മിനെ മാനസീകമായി അറ്റാക്ക് ചെയ്യാൻ ഹൗസിലെ ചുരുക്കം ചില മത്സരാർത്ഥികൾക്ക് മാത്രമെ സാധിക്കു. അതിൽ ഒരാളാണ് ജിന്റോ. ഇരുവരുടയെും സംഭാഷണം അടങ്ങിയ പ്രമോ പ്രേക്ഷകരും ഏറ്റെടുത്തു. ​

Jasmin Jaffar

പ്രമോ വൈറലായതോടെ പ്രേക്ഷകർ രണ്ടായി തിരിഞ്ഞു. ഒരു വിഭാ​ഗം ജിന്റോ പറഞ്ഞ പോയിന്റുകളെല്ലാം കറക്ടാണെന്നാണ് പറയുന്നത്. എന്തൊക്കെ പറഞ്ഞാലും നല്ല കണ്ടന്റുകൾ വേണമെങ്കിൽ ജിന്റോയും ജാസ്മിനും തന്നെ വേണമെന്നും കമന്റുകളുണ്ട്. ഒരിടവേളയ്ക്കുശേഷമാണ് ജാസ്മിൻ ​ഗബ്രിയുടെ പേര് വീട്ടിൽ ഉച്ചരിക്കുന്നത്.

ഫാമിലി വീക്കിൽ ഉപ്പയും ഉമ്മയും വന്നപ്പോൾ ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് ജാസ്മിനോട് പറഞ്ഞത്. പോരാത്തതിന് ​​ഗബ്രിയുടെ ഓർമക്കായി ജാസ്മിൻ കഴുത്തിൽ ധരിച്ചിരുന്ന മാലയും ഫോട്ടോയും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ​​ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദത്തിന് എതിരായിരുന്നു ജാസ്മിന്റെ മാതാപിതാക്കൾ. ​ഗബ്രിയുമായി ലവ് ട്രാക്ക് കളിച്ചുവെന്നതാണ് ജാസ്മിന് ബി​ഗ് ബോസിൽ വന്നശേഷം ഇത്ര ഹേറ്റുണ്ടാകാൻ കാരണം.

വിവാഹം ഉറപ്പിച്ചശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് എത്തിയത്. ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം ചർച്ചയായതോടെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ അമീർ എന്ന യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി. പുറത്ത് നടക്കുന്ന സംഭവി വികാസങ്ങൾ ജാസ്മിൻ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാനാണ് ബിബി പ്രേക്ഷകരും കാത്തിരിക്കുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X