'തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാനുള്ള ചാൻസ് എനിക്ക് തരണം, ന്യായമാണെന്ന് തോന്നിയാൽ എന്നെ പിടിച്ച് നിർത്തണം'

ബി​ഗ് ബോസ് മലയാളം അതിന്റെ മൂന്നാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ പതിനഞ്ച് പേരാണ് ഇപ്പോൾ ഹൗസിനുള്ളിലുള്ളത്. കഴിഞ്ഞ ​ദിവസം ഫിസിക്കൽ അസാൾട്ട് ചെയ്തതിന്റെ പേരിലാണ് റോക്കി ഹൗസിൽ നിന്നും പുറത്തായത്. സിജോയെയാണ് റോക്കി ഇടിച്ചത്. ആദ്യമായാണ് ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇങ്ങനൊരു സംഭവം നടക്കുന്നത്. ഇപ്പോൾ ഹൗസിലുള്ള 15 മത്സരാർത്ഥികളിൽ ഏറ്റവും ശക്തയായ ​ഗെയിമറാണ് സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫർ.

ആദ്യത്തെ മൂന്ന് ദിവസം ബി​ഗ് ബോസ് പ്രേക്ഷകരിൽ തൊണ്ണൂറ് ശതമാനം ആളുകളുടെയും ഫേവറേറ്റ് ആയിരുന്നു ജാസ്മിനെങ്കിൽ ​ഗബ്രിയുമായുള്ള ലവ് ട്രാക്ക് ആരംഭിച്ചശേഷം ജാസ്മിനാണ് ഏറ്റവും കൂടുതൽ ഹേറ്റ് ലഭിക്കുന്നത്. ​ഗബ്രി-ജാസ്മിൻ കോമ്പോ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ളതാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. മാത്രമല്ല ​ഗബ്രിയുടെയും രസ്മിന്റെയും ​കാര്യം വരുമ്പോൾ‌ മാത്രമാണ് ജാസ്മിന് നിലപാടുള്ളതെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

Jasmin Jaffar

കഴിഞ്ഞ ദിവസം ഉപ്പയുടെ കോൾ വന്നശേഷം ജാസ്മിൻ ​ഗബ്രിയിൽ നിന്നും ചെറിയ രീതിയിൽ അകലം പാലിച്ചിട്ടുണ്ട്. അസുഖ വിവരം അറിയിക്കാൻ വിളിച്ചതാണെന്ന് പറഞ്ഞ് മകൾക്ക് പുറത്തെ ഹേറ്റിനെ കുറിച്ച് ഉപ്പ ക്ലു നൽകി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കാരണം ഉപ്പയുടെ കോൾ വന്നശേഷം ജാസ്മിൻ ​ഗബ്രിയോടുള്ള പെരുമാറ്റത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

അതേസമയം മൂന്നാം ആഴ്ചയിലെ എവിക്ഷൻ പട്ടികയിൽ ജാസ്മിനും ​ഗ​ബ്രിയുമുണ്ട്. ആദ്യമായാണ് ഇരുവരും നോമിനേഷൻ പട്ടികയിൽ വരുന്നത്. ഇപ്പോഴിതാ പ്രേക്ഷകരോടും തന്റെ വീട്ടുകാരോടുമായി ജാസ്മിൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ​ഗബ്രിയുമായി സംസാരിച്ചിരിക്കവെയാണ് ക്യാമറ നോക്കി പ്രേക്ഷകരോട് തന്റെ ഭാ​ഗം ജാസ്മിൻ വിവരിച്ചത്.

ഒപ്പം തന്നെ സപ്പോർട്ട് ചെയ്ത് വീട്ടിൽ നിലനിർത്തണമെന്നും ജാസ്മിൻ പറഞ്ഞു. ജാസ്മിന്റെ വാക്കുകളിലേക്ക്... 'എനിക്ക് എന്തൊക്കയോ പറയണമെന്നുണ്ട്. പ്രേക്ഷകരോടും എനിക്ക് പറയാനുണ്ട്. നിങ്ങൾക്ക് കുറച്ചെങ്കിലും ഞാൻ ന്യായമാണെന്ന് തോന്നിയിട്ടുണ്ടെങ്കിലോ ജെനുവിനാണെന്ന് ഫീൽ ചെയ്തിട്ടുണ്ടെങ്കിലോ... നിങ്ങൾ എന്തൊക്കെ കണ്ടിട്ടുണ്ട് കണ്ടിട്ടില്ല എന്നൊന്നും എനിക്ക് അറിയില്ല. വിശ്വാസമുണ്ടെങ്കിൽ...'

'എന്നെ പറ്റി ഒരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണം. വിശ്വസമുണ്ടെങ്കിലും ഞാൻ ചെയ്തത് ന്യായമാണെന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ എന്നെ ഇവിടെ പിടിച്ച് നിർത്തണം. അല്ലെങ്കിൽ ഞാൻ പുറത്ത് വരാൻ തയ്യാറാണ്. പിന്നെ എന്റെ വീട്ടുകാരോട് പറയാനുള്ളത്. നിങ്ങളോട് ഞാൻ എന്തര് പറയാനാണ്... ഞാൻ പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞു.'

Jasmin Jaffar

'സമാധാനപ്പെട്ട് ഇരിക്കുക. ഞാൻ വരും. ഞാനെ ഉണ്ടായിട്ടുള്ളു... ഞാൻ‌ ഉണ്ടാകും എല്ലാക്കാലത്തും', എന്നാണ് ജാസ്മിൻ പറഞ്ഞത്. ശേഷം ​ഗബ്രിയോട് തന്റെ ചില സംശയങ്ങളും ജാസ്മിൻ പങ്കിട്ടു. 'ഞാൻ ചെറിയ കാര്യങ്ങൾ വരുമ്പോഴേക്കും തന്നെ വോയ്സ് റെയ്സാക്കുന്നതാണോ പ്രശ്നമെന്ന് എനിക്ക് തോന്നുന്നുണ്ട്. അത് പിടിച്ച് നിർത്താൻ എനിക്ക് അറിയില്ല.'

'സ്വീറ്റായി സംസാരിക്കാൻ എനിക്ക് അറിഞ്ഞൂടാ... ഞാൻ കാണുന്ന കേൾക്കുന്ന കാര്യങ്ങളിൽ മാത്രമാണ് ഞാൻ ഒച്ചയെടുക്കുന്നത്', എന്ന് ജാസ്മിൻ പറഞ്ഞപ്പോൾ ഒച്ചയെടുക്കേണ്ടപ്പോൾ എടുക്കണമെന്നാണ് ​ഗബ്രി പറഞ്ഞത്. പുറകിൽ നിന്നും കുത്തൽ, കള്ളത്തരം, വികാരവിക്ഷോഭം, മനുഷ്യത്വം ഇല്ലായ്മ, വ്യക്തിത്വം ഇല്ലായ്മ, നിലപാട് ഇല്ലായ്മ, കുത്തിത്തിരുപ്പ്, സുഖ ജീവിതം, പക്ഷപാതം, കളിപ്പാവയായി മാറൽ, കപട സാദാചാരം എന്നീ വ്യത്യസ്ത കാരണങ്ങളാലാണ് ഇത്തവണ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്തത്.

നോറ-രണ്ട് വോട്ട്, അൻസിബ-രണ്ട് വോട്ട്, ശ്രീരേഖ-രണ്ട് വോട്ട്, ജാൻമണി- മൂന്ന് വോട്ട്, യമുന- മൂന്ന് വോട്ട്, ജാസ്മിൻ-ഏഴ് വോട്ട്, ​ഗബ്രി-പത്ത് വോട്ട് എന്നിങ്ങനെയാണ് വോട്ട് ലഭിച്ച ക്രമം. കൂടാതെ പവർ ടീമിന്റെ പ്രത്യേക അധികാരത്തിലൂടെ അർജുൻ നേരിട്ട് എലിമിനേഷൻ ലിസ്റ്റിൽ വന്നിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X