'അൽപ്പം മനസാക്ഷിയുണ്ടെങ്കിൽ പ്ലീസ്... രണ്ട് ദിവസത്തേക്ക് എന്നെ വെറുതെ വിടണം'; റോക്കിയോട് അപേക്ഷിച്ച് ജാസ്മിൻ!

ഒട്ടും പ്രതീ​ക്ഷിക്കാത്ത പല സംഭവങ്ങൾക്കുമാണ് കഴിഞ്ഞ ദിവസം ​ബി​ഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. ഇതുവരെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലെ കഴിഞ്ഞിരുന്ന ജാസ്മിൻ-​ഗബ്രി കോമ്പോ തകർന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഉപ്പയുടെ ഫോൺ കോൾ ജാസ്മിന് വന്നിരുന്നു. അതിനുശേഷമാണ് ​ഗബ്രിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ജാസ്മിൻ എത്തിയത്.

എപ്പോഴും കൈ പിടിച്ചും ചേർന്ന് ഇരുന്നും അല്ലാതെ ഹൗസിലുള്ളവരോ പ്രേക്ഷകരോ ജാസ്മിനേയും ​ഗബ്രിയേയും കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ തങ്ങളുടെ കോമ്പോയ്ക്ക് പുറത്ത് ഹേറ്റാണ് കൂടുതലെന്ന് ഉപ്പയുടെ കോളിലൂടെ മനസിലാക്കിയതുകൊണ്ടാകണം ജാസ്മിൻ കളി മൊത്തത്തിൽ മാറ്റി പിടിച്ചിരിക്കുകയാണ്. ഇപ്പോൾ ​ഗബ്രിയും ഇരിക്കുന്നതുപോലും ഒരാളുടെ നിഴൽ മറ്റേയാളുടെ മേൽ വീഴാത്ത തരത്തിൽ അകലം പാലിച്ചാണ്. ​

Jasmin Jaffar

ഗബ്രി-ജാസ്മിൻ കോമ്പോയ്ക്ക് എതിരെ ഏറ്റവും കൂടുതൽ നിന്നിട്ടുള്ള മത്സരാർത്ഥിയാണ് റോക്കി. ഉപ്പയുടെ കോൾ വന്നശേഷം ആകെ തകർന്ന ജാസ്മിൻ ഇപ്പോൾ റോക്കിയുടെ അടുത്ത് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് തന്നെ ഒന്നിലും വലിച്ചിടാതെ വെറുതെ വിടണമെന്നാണ് ജാസ്മിൻ റോക്കിയോട് അപേക്ഷിച്ചത്. എന്നാൽ റോക്കി ജാസ്മിന്റെ വാക്കുകൾ ചെവി കൊള്ളാൻ തയ്യാറല്ല.

ചുരുക്കം പറഞ്ഞാൽ ജാസ്മിൻ മനസിൽ കണ്ടത് റോക്കി മാനത്ത് കണ്ടു. ജാസ്മിന്റെ റോക്കിയോട് പറഞ്ഞത് ഇങ്ങനെയാണ്... 'ഒരു രണ്ട് ദിവസത്തേക്ക് നീ എന്നെ വെറുതെ വിടണം. എന്റെ റിക്വസ്റ്റായി എടുത്താൽ മതി. ഇതിന്റെ ​ഗെയിമായോ മറ്റൊന്നുമായോ എടുക്കരുത്. കൈകൂപ്പി പറയുവാണ് ഒരു പ്രശ്നത്തിനും ഞാൻ നിന്റെ അടുത്ത് വരില്ല.'

'ഞാൻ നിന്നോട് ഇന്നലെ സോറി പറഞ്ഞത് ഞാൻ മനസിൽ കഴിഞ്ഞ ദിവസം ചിന്തിച്ച് കൂട്ടിയ ഒരുപാട് കാര്യങ്ങളുടെ പേരിലാണ്. നീ അക്സപ്റ്റ് ചെയ്ത കാര്യത്തെ പോലും വളച്ചൊടിച്ച് വേറെ രീതിയിലാക്കി. അത് പോട്ടെ സാരമില്ല. ഒക്കെ എന്റെ മിസ്റ്റേക്കാണെങ്കിൽ ആയിക്കോട്ടെ അങ്ങനെ നിന്നോട്ടെ... പക്ഷെ രണ്ട് ദിവത്തേക്ക് റോക്കി പ്ലീസ് എന്നെ വെറുതെ വിടണം. റിക്വസ്റ്റായി എടുക്കണം. ഒരു അൽപ്പം മനസാക്ഷിയുണ്ടെങ്കിൽ പ്ലീസ്.'

'നിന്നോട് ഒന്നും കാണിക്കാൻ ഞാൻ വരുന്നില്ല. ഞങ്ങൾ ചെയ്ത എന്തെങ്കിലും പ്രവൃത്തി നിനക്ക് കൊണ്ടിട്ടുണ്ടെങ്കിൽ നിന്റെ മനസിൽ എന്തെങ്കിലും കിടപ്പുള്ളതുകൊണ്ടാകും. നിന്നെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. നീ ഒരു രണ്ട് ദിവസം സൈലന്റാകാനാണ് ഞാൻ പറയുന്നത്. ഈ രണ്ട് ദിവസം നിനക്ക് ഒന്ന് ഒതുങ്ങാൻ പറ്റില്ലേ..?', എന്നാണ് ജാസ്മിൻ റോക്കിയോട് ചോദിച്ചത്.

Jasmin Jaffar

ഉടൻ റോക്കിയുടെ മറുപടി ഇങ്ങനെയായിരുന്നു... 'മനസാക്ഷി അതിങ്ങോട്ടും കാണിക്കാണം. മിനിഞ്ഞാന്ന് നീയും അവനും കൂടി കാണിച്ച ആക്ടുണ്ടല്ലോ... അന്ന് എന്റെ കൈ ഒടിഞ്ഞിരുന്നെങ്കിൽ ഇന്ന് ഞാൻ ഇവിടെ കാണത്തില്ലായിരുന്നു. നിങ്ങൾ എന്നെ ഒന്നും പറഞ്ഞില്ല. പക്ഷെ വേറെ കാര്യം പറഞ്ഞുകൊണ്ട് ആക്ട് ചെയ്ത് എന്നെ നോക്കി മാനിപ്പുലേഷൻ നടത്തി.'

'പറയുന്നത് വേറെയും നിങ്ങളുടെ ആക്ട് കൊള്ളുന്നത് എനിക്കും. എന്നെ പുറത്താക്കാൻ നീയും അവനും ചേർന്ന് ഒരു പൊറാട്ട് നാടകം ഇവിടെ നടത്തിയില്ലേ... അത് റോക്കി ക്ഷമിക്കില്ല. ജാസ്മിനെ കണ്ടിട്ടോ ​ഗബ്രിയെ കണ്ടിട്ടോ ജാസ്മിന്റെ ഫാമിലി പ്രശ്നം കണ്ടിട്ടോ അല്ല ഞാൻ ഇവിടെ നിൽക്കുന്നത്. എനിക്ക് സൈലന്റാകാൻ പറ്റില്ല.'

'ഞാൻ എന്താണോ അങ്ങനെ തന്നെ തുടരും. എനിക്ക് ഒതുങ്ങാൻ പറ്റില്ല... എന്നെ ഒതുക്കാൻ നീ ആദ്യം പലരീതിയിലും നോക്കിയില്ലേ...', എന്നാണ് ​റോക്കി ജാസ്മിനോട് ചോദിച്ചത്. അതേസമയം വീട്ടിൽ‌ ജാസ്മിന്റെ ​ഗെയിം പ്ലാൻ കൃത്യമായി മനസിലാക്കി പെരുമാറുന്ന ഒരാൾ റോക്കി മാത്രമാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. ഇമേജ് കോൺഷ്യസല്ലാതിരുന്ന ജാസ്മിൻ ഉപ്പയുടെ കോൾ വന്നശേഷം കരഞ്ഞതിനും വിമർശനം ഉയരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X