'മുന്നയുടെ ​ഗിഫ്റ്റ് കിട്ടിയപ്പോൾ ജാസ്മിൻ എന്നോട് വഴക്കിടാൻ തുടങ്ങി'; താൻ കലിപ്പനല്ലെന്ന് മുൻ കാമുകൻ സിയാദ്!

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന മത്സാർത്ഥികളിൽ ഒരാളാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫർ. തുടക്കത്തിലെ രണ്ടാഴ്ച ഏറ്റവും കൂടുതൽ ആളുകൾ സപ്പോർട്ട് ചെയ്തിരുന്ന ഒരു മത്സരാർത്ഥിയും ജാസ്മിനായിരുന്നു. എന്നാൽ ​ഗബ്രിയുമായുള്ള സൗഹൃദം ആരംഭിച്ചശേഷമാണ് ജാസ്മിന് ഹേറ്റേഴ്സുണ്ടായി തുടങ്ങിയത്. ​കഴിഞ്ഞ ദിവസം ഉപ്പയുടെ ഫോൺ കോൾ വരുന്നത് വരെ ​​ഗബ്രിയുമായി ജാസ്മിൻ ലവ് ട്രാക്ക് കളിക്കുന്നതായി പ്രേക്ഷകർ‌ക്ക് സംശയമുണ്ടായിരുന്നു.

ഇരുവരും തങ്ങളുടേത് ഫ്രണ്ട്ഷിപ്പാണെന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും എപ്പിസോഡും ലൈവും കാണുന്നവരിലേക്ക് അത് പ്രണയമെന്ന രീതിയിലാണ് എത്തിയിരുന്നത്. മാത്രമല്ല ​​ഗബ്രിയുമായുള്ള സൗഹൃദം ആരംഭിച്ചശേഷം ​ജാസ്മിന്റെ ​ഗെയിം പ്രേക്ഷകർ ശ്രദ്ധിക്കാത്ത സ്ഥിതിയുമായി.

Jasmin Jaffar

കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ തന്റെ ജീവിത കഥ ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. തനിക്കുണ്ടായിരുന്ന പ്രണയങ്ങളെ കുറിച്ചും എൻ​ഗേജ്മെന്റ് വരെ കഴിഞ്ഞ വിവാഹം മുടങ്ങിയതിനെ കുറിച്ചുമെല്ലാം ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. മുന്ന എന്ന വ്യക്തിയുമായിട്ടായിരുന്നു ജാസ്മിന്റെ വിവാഹ​നിശ്ചയം കഴിഞ്ഞത്. ഇരുവരും ഏറെനാൾ പ്രണയിച്ചശേഷമാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

ആ വിവാഹം മുടങ്ങിയതിനെ കുറച്ച് ഹൗസിൽ വെച്ച് വെളിപ്പെടുത്തിയപ്പോൾ ചെറുക്കൻ വീട്ടുകാരുടെ കുഴപ്പമാണെന്നാണ് ജാസ്മിൻ പറഞ്ഞത്. അതുപോലെ മുന്നെയ പരിചയപ്പെടും മുമ്പ് ഒരു പ്രണയമുണ്ടായിരുന്നുവെന്നും എന്നാൽ ആ വ്യക്തി കലിപ്പനായതുകൊണ്ടാണ് ആ ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് ജാസ്മിൻ പറഞ്ഞത്.

ഇപ്പോഴിതാ ആ മുൻ കാമുകൻ ജാസ്മിൻ പറഞ്ഞതിൽ ചില നുണകളുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്. അൽത്താഫ് വ്ലോ​ഗ്സ് എന്ന യുട്യൂബറാണ് ഇതുമായി ബന്ധപ്പെട്ടുള്ള വീ‍ഡിയോ പങ്കിട്ടിരിക്കുന്നത്. മുന്നയുടെ ​ഗിഫ്റ്റ് കിട്ടിയപ്പോൾ മുതൽ ജാസ്മിൻ തന്നോട് വഴക്കുണ്ടാക്കാൻ തുടങ്ങിയെന്നും പിന്നീട് തങ്ങൾ വേർപിരിയുകയായിരുന്നുവെന്നുമാണ് ജാസ്മിന്റെ മുൻ കാമുകൻ സിയാദ് പറയുന്നത്. 'ഞാൻ മുമ്പ് ജാസ്മിന് ഒരു മോതിരം കൊടുത്തിരുന്നു.'

'അത് പതിനായിരം രൂപയ്ക്ക് അടുത്ത് വില കൊടുത്ത് വാങ്ങിയതാണ്. അത് വലിയ വിലയുള്ള മോതിരമല്ലെന്ന് എന്നെ കൊണ്ട് അവൾ മുമ്പൊരിക്കൽ പറയിപ്പിച്ച് വാങ്ങിയിരുന്നു. അതുപോലെ താനുമായി ഇപ്പോൾ പ്രശ്നമില്ലെന്ന് പറയണമെന്നും ജാസ്മിൻ ആവശ്യപ്പെട്ടത് പ്രകാരം അവൾക്ക് പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഞാൻ പറഞ്ഞതാണ്.‍'

Jasmin Jaffar

'എന്റെ അപ്പോഴത്തെ അവസ്ഥയ്ക്ക് അനുസരിച്ചാണ് ജാസ്മിന് പതിനായിരം രൂപയുടെ മോതിരം വാങ്ങി കൊടുത്തത്. ഞാനും ജാസ്മിനും തമ്മിൽ വഴക്കുണ്ടാകാൻ കാരണം ടാങ്കോ ആപ്പ് അവൾ ഉപയോ​ഗിക്കുന്നുവെന്നതാണ്. മുന്ന നോറയുടെ സപ്പോട്ടറോ മറ്റോ ആയിരുന്നു. അങ്ങനെയാണ് മുന്നയും ജാസ്മിനും കമ്പനിയായത്. അവളുടെ പിറന്നാളിന് ഞാനും സുഹൃത്തുക്കളും അവളുടെ വീട്ടിൽ പോയിരുന്നു. ആ പിറന്നാളിന് മുന്നയും ജാസ്മിന് ​ഗിഫ്റ്റ് അയച്ചുകൊടുത്തിരുന്നു.'

'അതിനുശേഷം രണ്ടാമത്തെ ​ദിവസം മുതൽ ഞാനും അവളും വഴക്കായി. അവൻ നല്ലൊരു ​ഗിഫ്റ്റാണ് അയച്ച് കൊടുത്തത്. അതിനെ തുടർന്നുണ്ടായ സംസാരമാണ് അടിയിൽ കലാശിച്ചത്. ഞാൻ മുന്നയ്ക്ക് ആ സമയത്ത് മെസേജ് അയച്ചിരുന്നു.'

'അവളുടെ ഉമ്മയ്ക്കെല്ലാം ഞങ്ങളുടെ പ്രണയം അറിയാമായിരുന്നു', എന്നാണ് സിയാദ് പറഞ്ഞത്. മുന്നയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞശേഷം അടുത്തിടെ മറ്റൊരാളുമായി ജാസ്മിന്റെ എൻ​ഗേജ്മെന്റ് നടന്നുവെന്നാണ് കഴിഞ്ഞ ദിവസം ജാസ്മിൻ പറഞ്ഞത്.

​ഗബ്രിയുമായുള്ള ബന്ധം വലിയ രീതിയിൽ ​നെ​ഗറ്റീവായെന്ന് മനസിലായപ്പോഴാണ് കരഞ്ഞ് നിലവിളച്ചുകൊണ്ട് താൻ കമ്മിറ്റഡാണെന്ന് ജാസ്മിൻ പറഞ്ഞത്. കഴിഞ്ഞ ദിവസം ജാസ്മിന്റെ മാതാപിതാക്കളും അത് ശരിയാണെന്ന് സമ്മതിച്ചിരുന്നു. താൻ പറഞ്ഞിട്ടാണ് അക്കാര്യം ജാസ്മിൻ സോഷ്യൽമീഡിയയിൽ നിന്നും മറച്ചുവെച്ചതെന്നും പിതാവ് ജാഫർ‌ പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X